| Sunday, 15th September 2019, 8:52 am

20 ജെ.ഡി.എസ് എം.എല്‍.എ മാര്‍ രാജിക്ക് തയ്യാറാണെന്ന് നാരായണ ഗൗഡ; ആരും പാര്‍ട്ടി വിടുന്നില്ലെന്ന് ദേവഗൗഡ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെഗ്‌ളൂരു: 20 ജെ.ഡി.എസ് എം.എല്‍.എ മാര്‍ രാജിക്ക് തയ്യാറാണെന്ന അയോഗ്യനാക്കപ്പെട്ട എം.എല്‍.എ നാരായണ ഗൗഡയുടെ പ്രസ്താവനക്ക് മറുപടിയുമായി മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡ. ആരും പാര്‍ട്ടി വിട്ട് പുറത്തുപോകുന്നില്ലെന്നും അദ്ദേഹം എന്താണ് പറയുന്നതെന്നും ദേവഗൗഡ ചോദിച്ചു. ജെ.ഡി.എസ് പാര്‍ട്ടി നേതൃത്വത്തില്‍ അതൃപ്തരായ 20 എം.എല്‍.എമാര്‍ രാജിവെക്കാന്‍ തയ്യാറാണെന്നായിരുന്നു നാരായണ ഗൗഡയുടെ വെളിപ്പെടുത്തല്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സഖ്യസര്‍ക്കാരിന്റെ വീഴ്ച്ചക്ക് കാരണമായ വിമത നീക്കം നടത്തി രൗജി നല്‍കിയ 17 എം.എല്‍.എംമാരില്‍ ഒരാളാണ് നാരായണ ഗൗഡ. ജെ.ഡി.എസിലുണ്ടായ ആഭ്യന്തര കലഹത്തെതുടര്‍ന്നാണ് നാരായണ ഗൗഡ രംഗത്തെത്തിയത്.

അഞ്ച് വര്‍ഷമായി ദേവഗൗഡയും കുടുംബവും മാനസികമായി പീഡിപ്പിക്കുകയാണ്. സ്വന്തം കുടുംബക്ഷേമം മാത്രമാണ് ദേവഗൗഡ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേവേഗൗഡയുടെ മകന്‍ എച്ച്.ഡി രേവണ്ണ കഴിഞ്ഞ ദിവസം നാരായണ ഗൗഡയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ദേവഗൗഡയും കുമാരസ്വാമിയും നാരായണ ഗൗഡയെ മത്സരിപ്പിച്ച് എം.എല്‍.എ ആക്കിയിരുന്നില്ലെങ്കില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീഴില്ലായിരുന്നുവെന്നാണ് രേവണ്ണ പറഞ്ഞത്. ഇതിന് മറുപടിയുമായാണ് നാരായണ ഗൗഡ രംഗത്തെത്തിയത്. രേവണ്ണ, കാലികളോടെന്ന പോലെയാണ് ഞങ്ങളോട് പെരുമാറിയത്. വരുംദിവസങ്ങളില്‍ ജെ.ഡി.എസില്‍നിന്ന് 20 എംഎല്‍എമാര്‍ കൂടി രാജിവെക്കും. സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം രേവണ്ണയാണ്. സഹ പാര്‍ട്ടി നേതാക്കളോടുള്ള അദ്ദേഹത്തിന്റെ മനോഭാവമാണ് ഈ അവസ്ഥയിലെത്തിച്ചത്, ”നാരായണ ഗൗഡ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡി.കെ ശിവകുമാറിന്റെ അറസ്റ്റിന് പിന്നാല്‍ ആരാണെന്ന് വൈകാതെ അറിയാമെന്നും ബി.ജെ.പിയോ സിദ്ധരാമയ്യയോ അല്ല അതിമുത്തരവാദികളെന്നും നാരായണ ഗൗഡ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more