സഖ്യസര്‍ക്കാരിന്റെ വീഴ്ച്ചക്ക് കാരണമായ വിമത നീക്കം നടത്തി രൗജി നല്‍കിയ 17 എം.എല്‍.എംമാരില്‍ ഒരാളാണ് നാരായണ ഗൗഡ. ജെ.ഡി.എസിലുണ്ടായ ആഭ്യന്തര കലഹത്തെതുടര്‍ന്നാണ് നാരായണ ഗൗഡ രംഗത്തെത്തിയത്.
അഞ്ച് വര്‍ഷമായി ദേവഗൗഡയും കുടുംബവും മാനസികമായി പീഡിപ്പിക്കുകയാണ്. സ്വന്തം കുടുംബക്ഷേമം മാത്രമാണ് ദേവഗൗഡ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേവേഗൗഡയുടെ മകന്‍ എച്ച്.ഡി രേവണ്ണ കഴിഞ്ഞ ദിവസം നാരായണ ഗൗഡയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ദേവഗൗഡയും കുമാരസ്വാമിയും നാരായണ ഗൗഡയെ മത്സരിപ്പിച്ച് എം.എല്‍.എ ആക്കിയിരുന്നില്ലെങ്കില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീഴില്ലായിരുന്നുവെന്നാണ് രേവണ്ണ പറഞ്ഞത്. ഇതിന് മറുപടിയുമായാണ് നാരായണ ഗൗഡ രംഗത്തെത്തിയത്. രേവണ്ണ, കാലികളോടെന്ന പോലെയാണ് ഞങ്ങളോട് പെരുമാറിയത്. വരുംദിവസങ്ങളില്‍ ജെ.ഡി.എസില്‍നിന്ന് 20 എംഎല്‍എമാര്‍ കൂടി രാജിവെക്കും. സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം രേവണ്ണയാണ്. സഹ പാര്‍ട്ടി നേതാക്കളോടുള്ള അദ്ദേഹത്തിന്റെ മനോഭാവമാണ് ഈ അവസ്ഥയിലെത്തിച്ചത്, ”നാരായണ ഗൗഡ പറഞ്ഞു.