| Tuesday, 1st November 2022, 7:22 pm

ലൈഫിന് ആകെയുള്ളത് മൂന്നാല് ദിവസം; സാറ്റര്‍ഡേ നൈറ്റ് ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളി കേന്ദ്രകഥാപാത്രമായ സാറ്റര്‍ഡേ നൈറ്റിന്റെ പുതിയ ടീസര്‍ പുറത്ത്. നിവിന്‍ പോളി, സൈജു കുറുപ്പ്, അജു വര്‍ഗീസ്, സിജു വില്‍സണ്‍, സാനിയ ഇയ്യപ്പന്‍ എന്നിവരുടെ യാത്രയാണ് ടീസറില്‍ കാണിക്കുന്നത്.

നവംബര്‍ നാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. കായംകുളം കൊച്ചുണ്ണിക്കു ശേഷം നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. യുവത്വത്തിന്റെ ഒരു ആഘോഷമായി ഒരുക്കിയ ചിത്രം പക്കാ കോമഡി എന്റര്‍ടെയ്‌നറായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

ദുബായ്, ബെംഗളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രം അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് നിര്‍മിക്കുന്നത്. ഗ്രേസ് ആന്റണി, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് മറ്റ് താരങ്ങള്‍. നവീന്‍ ഭാസ്‌കറാണ് തിരക്കഥ ഒരുക്കുന്നത്.

ഛായാഗ്രഹണം: അസ്ലം പുരയില്‍, ചിത്രസംയോജനം: ടി. ശിവനടേശ്വരന്‍, സംഗീതം: ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അനീഷ് നാടോടി, മേക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂം ഡിസൈനര്‍: സുജിത്ത് സുധാകരന്‍, കളറിസ്റ്റ്: ആശിര്‍വാദ്, ഡി.ഐ: പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, ഓഡിയോഗ്രഫി: രാജാകൃഷ്ണന്‍ എം.ആര്‍.

Content Highlight: saturday night official teaser

We use cookies to give you the best possible experience. Learn more