ന്യൂദല്‍ഹി: രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിസന്ധിയിലായ ഉത്തരേന്ത്യന്‍ അതിഥി സംസ്ഥാനത്തൊഴിലാളികള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്ന വാര്‍ത്തകള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ ശ്രദ്ധേയമായി കാര്‍ട്ടൂണ്‍. പിതാവിന്റെ തോളിലിരുന്ന് ഒരു കുട്ടി ഇനി എത്ര ദൂരം അകലെയാണ് രാമരാജ്യം എന്ന് ചോദിക്കുന്നതാണ് കാര്‍ട്ടൂണ്‍.
സതീഷ് ആചാര്യ എന്ന കാര്‍ട്ടൂണിസ്റ്റാണ് ഈ കാര്‍ട്ടൂണിന് പിന്നില്‍. ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ സതീഷിന്റെ കാര്‍ട്ടൂണ്‍ പലരും പങ്കുവെച്ചിട്ടുണ്ട്.
The long walk… @sifydotcom cartoon pic.twitter.com/NNDXdTD2ZM
— Satish Acharya (@satishacharya) March 28, 2020
ഇന്ത്യന്‍ എക്‌സ്പ്രസിലെ ഇ.പി ഉണ്ണിയാണ് അതിഥി സംസ്ഥാനത്തൊഴിലാളികളുടെ പലായനം ആദ്യം കാര്‍ട്ടൂണിലേക്ക് കൊണ്ടുവരുന്നത്. എല്ലാവര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാനുതകുന്ന വീടുകള്‍ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ക്ക് തിരിച്ചുവരാനാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന കാര്‍ട്ടൂണായിരുന്നു മലയാളി കൂടിയായ ഉണ്ണി വരച്ചത്.
പ്രധാനമായും ദല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമാണ് തൊഴിലാളികള്‍ പലായനം ചെയ്യുന്നത്. കൂട്ടമായി പിഞ്ചുകുട്ടികളെയടക്കം എടുത്താണ് തൊഴിലാളികള്‍ കാല്‍നടയായി കിലോമീറ്ററുകള്‍ താണ്ടുന്നത്.
നേരത്തെ വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷനേതാക്കളായ രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.