അന്ന് ഫഹദിനെ മടിയിലിരുത്തി ഫോട്ടോ എടുത്തതാ, പിന്നീട് അവനെ കണ്ടിട്ടില്ല, ഇന്നവന്‍ എവിടെയെത്തിയെന്ന് നോക്കൂ: സത്യരാജ്
Entertainment
അന്ന് ഫഹദിനെ മടിയിലിരുത്തി ഫോട്ടോ എടുത്തതാ, പിന്നീട് അവനെ കണ്ടിട്ടില്ല, ഇന്നവന്‍ എവിടെയെത്തിയെന്ന് നോക്കൂ: സത്യരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 7th June 2024, 9:04 am

ഫാസിലുമായും ഫഹദുമായുമുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ സത്യരാജ്. ഫാസിലിന്റെ രണ്ട് സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും രണ്ട് സിനിമകളുടെയും ഷൂട്ട് ആലപ്പുഴയിലായിരുന്നെന്നും സത്യരാജ് പറഞ്ഞു. ഏത് സിനിമയായാലും തന്റെ നാട്ടില്‍ മാത്രമേ ഫാസില്‍ ഷൂട്ട് ചെയ്യൂവെന്നും സത്യരാജ് പറഞ്ഞു. പുതിയ ചിത്രമായ വെപ്പണിന്റെ പ്രൊമേഷനുമായി ബന്ധപ്പെട്ട് വൗ തമിഴാക്ക് നല്‍കിയ അഭിമുഖത്തിലാണ് സത്യരാജ് ഇക്കാര്യം പറഞ്ഞത്.

പൂവിഴി വാസലിലേ, ബൊമ്മക്കുട്ടിയമ്മാവുക്ക് എന്നീ സിനിമകളുടെ ഷൂട്ടിന് വേണ്ടിയാണ് ആലപ്പുഴയിലെത്തിയതെന്ന് സത്യരാജ് പറഞ്ഞു. ആ സമയത്ത് ഫാസിലിന്റെ വീട്ടില്‍ നിന്ന് ചെമ്മീന്‍ ബിരിയാണി കഴിച്ചുവെന്നും താന്‍ ആദ്യമായാണ് അത് കഴിച്ചതെന്നും സത്യരാജ് കൂട്ടിച്ചേര്‍ത്തു. അന്ന് ഭക്ഷണം കഴിച്ച ശേഷം ഫഹദിനെ മടിയിലിരുത്തി എടുത്ത ഫോട്ടോയാണ് ഇപ്പോള്‍ വൈറലായതെന്നും എന്നാല്‍ അതിന് ശേഷം ഫഹദിനെ കണ്ടിട്ടില്ലെന്നും ഇന്ന് അവന്‍ എവിടെയെത്തിയെന്നും സത്യരാജ് പറഞ്ഞു.

‘ആ ഫേട്ടോ ഫാസിലിന്റെ വീട്ടില്‍ പോയപ്പോള്‍ എടുത്തതാണ്. ഇപ്പോള്‍ അത് പലരും കണ്ടിട്ട് വലിയ ചര്‍ച്ചയാണ്. ഫാസിലിന്റെ കൂടെ രണ്ട് സിനിമയിലേ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളൂ. പൂവിഴി വാസലിലേ, ബൊമ്മക്കുട്ടിയമ്മാവുക്ക്. ഈ രണ്ട് സിനിമകളുടെയും ഷൂട്ട് നടന്നത് ആലപ്പുഴയിലായിരുന്നു. ഫാസിലിന് അങ്ങനെയൊരു ശീലമുണ്ട്. എത്ര വലിയ സിനിമയായാലും സ്വന്തം നാട്ടിലേ ഷൂട്ട് ചെയ്യുള്ളൂ.

അങ്ങനെ ആ രണ്ട് സിനിമകളുടെ ഷൂട്ടിന് വേണ്ടി ആലപ്പുഴയില്‍ പോയി. ആ സമയത്ത് ഫാസിലിന്റെ വീട്ടില്‍ നിന്ന് ചെമ്മീന്‍ ബിരിയാണി കഴിച്ചു. ചിക്കന്‍, മട്ടന്‍, ബിരിയാണികള്‍ കഴിച്ചിട്ടുണ്ടെങ്കിലും ചെമ്മീന്‍ ബിരിയാണി ആദ്യമായാണ് കഴിച്ചത്. അന്ന് ഭക്ഷണം കഴിച്ചിട്ട് റെസ്റ്റെടുക്കുന്ന സമയത്ത് ഫഹദ് എന്റെയടുത്തേക്ക് വന്നു. ആ സമയത്ത് അവനെ മടിയിലിരുത്തി എടുത്ത ഫോട്ടോയാണ് ഇപ്പോള്‍ വൈറലായത്. അന്ന് കണ്ടതിന് ശേഷം പിന്നീട് ഫഹദിനെ ഞാന്‍ കണ്ടിട്ടില്ല. ഇന്നവന്‍ എവിടെയെത്തി നില്‍ക്കുന്നെന്ന് നോക്കൂ,’ സത്യരാജ് പറഞ്ഞു.

Content Highlight: Sathyaraj about the viral photo with Fahadh Faasil