മലയാള സിനിമയിലെ എക്കാലത്തെയും മികച്ച എവർഗ്രീൻ കോമ്പോയാണ് സത്യൻ അന്തിക്കാട് – മോഹൻലാൽ. ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഹൃദയത്തോട് അത്രയും ചേർന്ന് നിൽക്കുന്നവയാണ്.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച എവർഗ്രീൻ കോമ്പോയാണ് സത്യൻ അന്തിക്കാട് – മോഹൻലാൽ. ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഹൃദയത്തോട് അത്രയും ചേർന്ന് നിൽക്കുന്നവയാണ്.
നാടോടികാറ്റ്, സന്മനസ്സ് ഉള്ളവർക്ക് സമാധാനം, വരവേൽപ്പ് തുടങ്ങി എല്ലാ ചിത്രങ്ങളിലും ഒരു സാധാരണക്കാരനായ മോഹൻലാലിനെ കാണാൻ സാധിക്കും. പ്രേക്ഷകർ സത്യൻ അന്തിക്കാടിൽ നിന്ന് പ്രതീക്ഷിക്കുന്നതും അത് തന്നെയാണ്. 2015 ൽ ഇറങ്ങിയ എന്നും എപ്പോഴുമായിരുന്നു ഈ കൂട്ടുകെട്ടിൽ പിറന്ന അവസാന ചിത്രം.
പണ്ട് മോഹൻലാലിനൊപ്പം സിനിമ ചെയ്യാത്ത സമയങ്ങളിൽ തന്റെ മക്കൾ തന്നോട് മിണ്ടാറില്ലായിരുന്നു എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. അവർ വലിയ മോഹൻലാൽ ആരാധകർ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ന് സിനിമകൾ സംവിധാനം ചെയ്യുന്ന എന്റെ മക്കൾ അഖില്‍ സത്യനും അനൂപ് സത്യനും കുട്ടികളായിരുന്ന കാലത്ത് മോഹൻലാലിനെ കുറിച്ച് എന്നോട് ചോദിക്കുമായിരുന്നു.
ഞാൻ ഏത് സിനിമ സംവിധാനം ചെയ്യുമ്പോഴും അവർ എന്റെ അടുത്ത് വന്ന് ചോദിക്കുമായിരുന്നു അച്ഛന്റെ അടുത്ത പടത്തിൽ മോഹൻലാൽ ആണോ എന്ന്. ഞാൻ അല്ല ജയറാമാണ് അല്ലെങ്കിൽ വേറേ നടനാണ് എന്ന് പറയും. അങ്ങനെ പറഞ്ഞാൽ പിന്നെ കുറച്ച് ദിവസത്തേക്ക് അവർ എന്നോട് മിണ്ടില്ല. കാരണം അവർ അത്രയും അന്ധമായി മോഹൻലാലിനെ ആരാധിക്കുന്നവർ ആയിരുന്നു,’സത്യൻ അന്തിക്കാട് പറയുന്നു.
ഈയിടെ ഇറങ്ങിയ ഫഹദ് ഫാസിൽ ചിത്രം പാച്ചുവും അത്ഭുതവിളക്ക് സംവിധാനം ചെയ്ത അഖിൽ സത്യനും ദുൽഖർ സൽമാൻ സുരേഷ് ഗോപി തുടങ്ങിയവർ അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഒരുക്കിയ അനൂപ് സത്യനും, സത്യൻ അന്തിക്കാടിന്റെ മക്കളാണ്.
Content Highlight: Sathyan anthikkad Talk His Children’s And Mohanlal