കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകനാണ് സത്യൻ അന്തിക്കാട്. എന്നും സാധാരണക്കാരുടെ കഥയാണ് സത്യൻ അന്തിക്കാട് തന്റെ സിനിമകളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്.
കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകനാണ് സത്യൻ അന്തിക്കാട്. എന്നും സാധാരണക്കാരുടെ കഥയാണ് സത്യൻ അന്തിക്കാട് തന്റെ സിനിമകളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്.
മോഹൻലാൽ എന്ന നടനെ കുടുംബം പ്രേക്ഷകർക്കിടയിൽ സ്വീകാര്യനാക്കുന്നതിൽ സത്യൻ അന്തിക്കാടിന്റെ സിനിമകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന വേറിട്ട ഒരു ചിത്രമായിരുന്നു പിൻഗാമി.
എന്നാൽ ഇറങ്ങിയ സമയത്ത് പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞില്ലെന്നും അന്ന് പിൻഗാമിക്കൊപ്പം ഇറങ്ങിയ മറ്റൊരു മോഹൻലാൽ ചിത്രമായിരുന്നു തേന്മാവിൻ കൊമ്പത്തെന്നും സത്യൻ അന്തിക്കാട് പറയുന്നു. എന്നാൽ ഇന്ന് പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള തന്റെ ചിത്രം അതാണെന്നും ഒരിക്കലും ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ലെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘റിലീസ് ചെയ്തിരുന്ന സമയത്തെക്കാൾ പ്രശംസകൾ ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് പിൻഗാമി. അന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല ആ സിനിമ ഇത്ര കാലം കഴിഞ്ഞും ചർച്ച ചെയ്യപ്പെടുമെന്നും.
റിലീസ് ചെയ്തിരുന്ന സമയത്ത് ഞാൻ അതിനേക്കാൾ വലിയ വിജയം പ്രതീക്ഷിച്ചിരുന്ന ചിത്രമാണ് പിൻഗാമി. ആ പടം ഓടുകയൊക്കെ ചെയ്തു. പരാജയം ഒന്നുമല്ല. എങ്കിലും എന്റെ പതിവ് സിനിമകളിൽ നിന്ന് വ്യത്യസ്തമായ ഒരു സിനിമയാവണമെന്നും അതിന് വേണ്ടി ശ്രമിക്കുകയും ചെയ്ത ചിത്രമാണ് പിൻഗാമി.
രഘുനാഥ് പാലേരിയാണ് അതിന്റെ സ്ക്രിപ്റ്റ് എഴുതിയത്. പക്ഷെ വേണ്ടത്ര പഞ്ച് അതിന് കിട്ടിയില്ല. എനിക്ക് തോന്നുന്നത് ആ സമയത്ത് ഓപ്പോസിറ്റ് ഇറങ്ങിയത് തേന്മാവിൻ കൊമ്പത്ത് എന്ന മോഹൻലാൽ പടമായിരുന്നു.
കൂടുതൽ ശ്രദ്ധ അങ്ങോട്ട് മാറിയത് കൊണ്ടായിരിക്കാം. പക്ഷെ പതുക്കെ പതുക്കെ ഇപ്പോൾ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടമുള്ള എന്റെ സിനിമ പിൻഗാമിയായി മാറി. അതിൽ ഒരു ജീവിതമുണ്ട്. അതൊരു പ്രതികാര കഥ മാത്രമല്ല. അതിലൊരു ജീവിതമുണ്ട്. ബന്ധങ്ങളുടെ കഥ പറയുന്നുണ്ട്. അത് വിട്ടിട്ടുള്ള ഒരു കളിക്കും ഞാൻ ഇല്ല. കോമഡിയായാലും ആക്ഷൻ ആണെങ്കിലും എല്ലാത്തിലും കുടുംബം ഉണ്ടാവും,’സത്യൻ അന്തിക്കാട് പറയുന്നു.
Read More: ഉർവശി ഒരു അപാര ജന്മം തന്നെയാണ്, ആ സീനുകളൊക്കെ കണ്ട് ഞാൻ ഞെട്ടി പോയിട്ടുണ്ട്: ജയറാം
Content Highlight: Sathyan Anthikkad Talk About Success Of Pingami Movie