മലയാളികൾ ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് – ശ്രീനിവാസൻ സിനിമകൾ.
മലയാളികൾ ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് – ശ്രീനിവാസൻ സിനിമകൾ.
മോഹൻലാൽ ആയിരുന്നു ഇവരുടെ സ്ഥിരം നായകൻ. മോഹൻലാൽ, കാർത്തിക, ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ സത്യൻ അന്തിക്കാട് ചിത്രമായിരുന്നു സന്മനസുള്ളവർക്ക് സമാധാനം.
ചിത്രത്തിൽ കാർത്തികയും കെ.പി.എ.സി ലളിതയും താമസിക്കുന്ന വീട്ടിലേക്ക് മോഹൻലാലും ശ്രീനിവാസസനും വീട് ഒഴിപ്പിക്കാൻ വരുന്ന ഒരു സീനുണ്ട്. ഈ സീനിൽ ജീപ്പിൽ നിന്നിറങ്ങുമ്പോൾ ശ്രീനിവാസൻ വീഴാൻ പോവുന്നുണ്ട്.
എന്നാൽ അത് ശരിക്കും സംഭവിക്കുന്നതാണെന്നും അത് കണ്ട് മോഹൻലാലടക്കം ചിരിച്ച് പോയെന്നും സത്യൻ അന്തിക്കാട് പറയുന്നു. റീടേക്ക് എടുക്കാമെന്ന് ഞങ്ങൾ കരുതയെങ്കിലും അതൊരു നല്ല സീൻ ആയതിനാൽ ലാൽ അതിന് സമ്മതിച്ചില്ലെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.
‘വാടക വീട് ഒഴിപ്പിക്കാൻ വേണ്ടി ശ്രീനിവാസനും മോഹൻലാലും വരുന്ന ഒരു സീനുണ്ട്. ടേക്കിൽ ജീപ്പിൽ നിന്ന് ഇൻസ്‌പെക്ടർ രാജേന്ദ്രൻ ചാടിയിറങ്ങുമ്പോൾ കാലിലെ ഷൂ തെറ്റി വീഴാൻ പോവുന്നുണ്ട്. ആ ഷൂ ഇത് വരെ ഉപയോഗിക്കാതെ ഇരുന്നതായിരുന്നു. ശ്രീനിവാസൻ ഇത് വരെ യൂസ് ചെയ്യാത്ത ഷൂ ആയിരുന്നു അത്.
ടേക്ക് അങ്ങനെ തന്നെ പോയി. എല്ലാവരും ചിരിച്ചു. മോഹൻലാലും ചിരിച്ചു. ക്യാമറമാനടക്കം പറഞ്ഞു രണ്ടാമത് ഒന്നൂടെ എടുക്കാമെന്ന്. പക്ഷെ അതിമനോഹരമായ ഒരു ഷോട്ട് ആണത്. ലാലിനോട് അത് റീടേക്ക് എടുക്കണ്ടേ, ലാൽ ചിരിച്ചില്ലേ എന്ന് ചോദിച്ചപ്പോൾ, ലാൽ പറഞ്ഞു, ഞാൻ ചിരിച്ചു പക്ഷെ ക്യാമറയിൽ ആ ചിരി കാണില്ലായെന്ന്.
ഞാൻ കുടയും ബാഗും വെച്ച് ആ ചിരി മറച്ചു വെച്ചിട്ടുണ്ടെന്ന് ലാൽ പറഞ്ഞു. മോഹൻലാൽ ചിരിക്കുന്നത് ഞാൻ കണ്ടതാണ്. പക്ഷെ ഇപ്പോഴും പടം കാണുമ്പോൾ മനസിലാവും. ആ ഷോട്ട് തന്നെയാണ് പടത്തിൽ വെച്ചിട്ടുള്ളത്,’സത്യൻ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikkad Talk About Sanmanasullavarkk Samadhanam Movie