| Saturday, 27th April 2024, 8:31 am

പാച്ചുവും അത്ഭുതവിളക്കും ചിത്രത്തിലെ ആ സീൻ കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്: സത്യൻ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. സാധാരണക്കാരുടെ കഥകളാണ് സത്യൻ അന്തിക്കാട് എന്നും പറഞ്ഞിട്ടുള്ളത്.

മോഹൻലാൽ, ശ്രീനിവാസൻ, ജയറാം തുടങ്ങിയ താരങ്ങൾക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടി കൊടുക്കാൻ സത്യൻ അന്തിക്കാടിന്റെ സിനിമകൾ സഹായിച്ചിട്ടുണ്ട്.

മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഇന്ന് മലയാളത്തിലെ തിരക്കുള്ള സംവിധായകരാണ്. അവരെ സുഹൃത്തുക്കളെ പോലെയാണ് താൻ കാണുന്നതെന്നും അവരുടെ അഭിപ്രായങ്ങൾ സിനിമയ്ക്ക് സ്വീകരിക്കാറുണ്ടെന്നും സത്യൻ അന്തിക്കാട് പറയുന്നു. അവരുടെ സിനിമയിലെ ചില സീനുകൾ കണ്ട് തനിക്ക് അത്ഭുതം തോന്നിയിട്ടുണ്ടെന്നും സത്യൻ അന്തിക്കാട് പറയുന്നു.

‘എനിക്ക് അതിപ്പോള്‍ വലിയ സൗകര്യമായിട്ടാണ് തോന്നിയിട്ടുള്ളത്. രണ്ട് യുവസംവിധായകര്‍ കൂടെയുണ്ടല്ലോ, അപ്പോള്‍ ഞാന്‍ കുറച്ചുകൂടെ ചെറുപ്പമാവും. അവര്‍ സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ ഞങ്ങള്‍ അത്തരം ഡിസ്‌കഷന്‍സ് ചെയ്യാറുണ്ട്. അവരുടെ നല്ല അഭിപ്രായങ്ങളൊക്കെ ഞാന്‍ സ്വീകരിക്കും. എന്നെ സംബന്ധിച്ച് അവര്‍ എന്റെ കൂട്ടുകാരെപ്പോലെയാണ്. മക്കള്‍-അച്ഛന്‍ എന്ന സ്ഥാനമല്ല ഞങ്ങള്‍ തമ്മില്‍.

അവര്‍ ചെയ്ത സിനിമകളില്‍, ഉദാഹരണത്തിന് പാച്ചുവും അത്ഭുതവിളക്കില്‍ കടല്‍തീരത്തുളള സംഭാഷണമൊക്കെ എങ്ങനെ എഴുതിയെന്ന് ആലോചിച്ച് അത്ഭുതപ്പെട്ടിട്ടുണ്ട്.

അതുപോലെ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ അവസാന സീനിലെ പ്രസംഗവുമൊക്ക കാണുമ്പോള്‍, എനിക്ക് അവരോട് ബഹുമാനം തോന്നാറുണ്ട്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content Highlight: Sathyan Anthikkad Talk  About Pachuvum Albhudha Villakum Movie

We use cookies to give you the best possible experience. Learn more