| Tuesday, 11th June 2024, 3:05 pm

ബസിൽ കയറി അക്രമിക്കുന്ന സീനുകൾ സത്യേട്ടന്റെ പടത്തിൽ വേണ്ടെന്ന് അന്ന് മോഹൻലാൽ പറഞ്ഞു: സത്യൻ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. സാധാരണക്കാരുടെ കഥകളാണ് സത്യൻ അന്തിക്കാട് എന്നും പറഞ്ഞിട്ടുള്ളത്.

മോഹൻലാൽ, ശ്രീനിവാസൻ, ജയറാം തുടങ്ങിയ താരങ്ങൾക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടി കൊടുക്കാൻ സത്യൻ അന്തിക്കാടിന്റെ സിനിമകൾ സഹായിച്ചിട്ടുണ്ട്. സാധാരണകാരുടെ കഥകളായിരുന്നു സത്യൻ എന്നും പറഞ്ഞിരുന്നത്.

താൻ സിനിമകളിൽ കഥാപാത്രങ്ങളെ കുറിച്ചാണ് എഴുതാറുള്ളതെന്നും ഒരു സീൻ ഷൂട്ട്‌ ചെയ്യുമ്പോൾ തന്റെ നാട്ടിലെ കടകളും ചാറ്റുപാടുമാണ് മനസിൽ വിചാരിക്കാറുള്ളതെന്നും സത്യൻ അന്തിക്കാട് പറയുന്നു. തന്റെ സിനിമകൾക്ക് ആരോടും അഭിപ്രായം ചോദിക്കാതെ പോവാമെന്ന് ഒരുപാട് പേർ പറഞ്ഞിട്ടുണ്ടെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കഥാപാത്രത്തെക്കുറിച്ചാണ് എഴുതുന്നത്. പക്ഷേ, സീനുകൾ വർക്ക് ചെയ്‌ത്‌ വരുമ്പോൾ ബോധപൂർവം അങ്ങനെ വരില്ല. നമ്മൾ ഒരു സീൻ കൺസീവ് ചെയ്യുമ്പോൾ അതിലെ ക്യാരക്ടേഴ്‌സ് പലതും നമ്മളായിട്ടാണല്ലോ ചിന്തിക്കുക. മോഹൻലാൽ എന്നോട് പറഞ്ഞിട്ടുണ്ട്, ബസ്സിൽ കേറി ആക്രമിക്കുന്ന സീനുകൾ സത്യേട്ടന്റെ സിനിമയിൽ വേണ്ട എന്ന്. നമ്മുടെ ജീവിതത്തിലെ പരിസരങ്ങൾ നമ്മളെ സ്വാധീനിക്കും.

ഒരു ചായക്കടയോ കുളമോ ഒക്കെയാണെങ്കിൽ അത് എന്റെ നാട്ടിലെ ചായക്കടയോ കുളമോ ഒക്കെ ആയിട്ടാണ് സങ്കല്പിക്കുക. എന്റെ ജീവിത പരിചയ ത്തിൽ അങ്ങനെ കുറേ മദ്യം ഉപയോഗിക്കേണ്ട. പിന്നെ പ്രത്യേകിച്ച് എൻ്റെ സിനിമ കാണാൻ ഇരിക്കുന്ന പ്രേക്ഷകർ എന്നിൽ അർപ്പിക്കുന്ന ഒരു വിശ്വാസമുണ്ട്.

ഇപ്പോഴല്ല, വളരെ പണ്ടുതൊട്ട് ആളുകൾ പറയാറുണ്ട്. നിങ്ങളുടെ സിനിമ എന്നുപറഞ്ഞാൽ ഞങ്ങൾ ആരോടും അഭിപ്രായം ചോദിക്കാതെ പോവുമെന്ന്. കാരണം തലതാഴ്‌ത്തേണ്ട രംഗങ്ങളോ ചെവി പൊത്തേണ്ട വാക്കുകളോ അതിലുണ്ടാവില്ല. അത് ഒരു പരിമിതിയാണെങ്കിൽ ആ പരിമിതി എനിക്കിഷ്ടമാണ്,’സത്യൻ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad Talk About His Films

We use cookies to give you the best possible experience. Learn more