മലയാളത്തിൽ മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. സാധാരണക്കാരുടെ കഥകളാണ് സത്യൻ അന്തിക്കാട് എന്നും പറഞ്ഞിട്ടുള്ളത്.
മലയാളത്തിൽ മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. സാധാരണക്കാരുടെ കഥകളാണ് സത്യൻ അന്തിക്കാട് എന്നും പറഞ്ഞിട്ടുള്ളത്.
മോഹൻലാൽ, ശ്രീനിവാസൻ, ജയറാം തുടങ്ങിയ താരങ്ങൾക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടി കൊടുക്കാൻ സത്യൻ അന്തിക്കാടിന്റെ സിനിമകൾ സഹായിച്ചിട്ടുണ്ട്. സാധാരണകാരുടെ കഥകളായിരുന്നു സത്യൻ എന്നും പറഞ്ഞിരുന്നത്.
പ്രിയദർശൻ, സിബി മലയിൽ, ഫാസിൽ തുടങ്ങിയവരെല്ലാം ഒരേ കാലഘട്ടത്തിൽ സത്യൻ അന്തിക്കാടിനൊപ്പം സിനിമകൾ ചെയ്തിട്ടുള്ള സംവിധായകരാണ്. താൻ കണ്ട് ആസ്വദിച്ചിട്ടുള്ള സിനിമകൾ പ്രിയദർശന്റെയും ഫാസിലിന്റെയുമാണെന്ന് സത്യൻ അന്തിക്കാട് പറയുന്നു.
മാമാട്ടികുട്ടിയമ്മയും മണിച്ചിത്രത്താഴും കിലുക്കവുമെല്ലാം താൻ ഒരുപാട് കണ്ടാസ്വദിച്ച ചിത്രങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അത് ശരിക്കും പറഞ്ഞാൽ ഫാസിലിന്റെയും പ്രിയന്റെയുമാണ്. ഫാസിലിന്റെ മാമാട്ടിക്കുട്ടിയമ്മ, മണിച്ചിത്രത്താഴ് അതുപോലെ പ്രിയന്റെ കിലുക്കം തൊട്ടുള്ള പല സിനിമകളും.
ഇതൊക്കെ എന്റെ സമകാലികരുടെ, എന്നെ ഏറ്റവും കൂടുതൽ എൻജോയ് ചെയ്യിപ്പിച്ചിട്ടുള്ള പടങ്ങളാണ്. പിന്നെ സിബി മലയിലിന്റെ കിരീടം പോലുള്ള സിനിമകൾ. പ്രധാനമായും ആകർഷിച്ചത് പ്രിയന്റെയും ഫാസിലിന്റെയും പടങ്ങളാണ്,’സത്യൻ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikkad Talk About His Favorite Directors In Malayalam