മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. മോഹൻലാൽ, ജയറാം തുടങ്ങിയ താരങ്ങൾക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടികൊടുക്കാൻ സത്യൻ അന്തിക്കാടിന്റെ സിനിമകൾക്ക് കഴിഞ്ഞിട്ടുണ്ട്.
മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. മോഹൻലാൽ, ജയറാം തുടങ്ങിയ താരങ്ങൾക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടികൊടുക്കാൻ സത്യൻ അന്തിക്കാടിന്റെ സിനിമകൾക്ക് കഴിഞ്ഞിട്ടുണ്ട്.
മോഹൻലാലിനെ നായകനാക്കി നാടോടിക്കാറ്റ്, പട്ടണ പ്രവേശം, വരവേൽപ്പ് തുടങ്ങി നിരവധി സിനിമകൾ സമ്മാനിച്ച അദ്ദേഹം ചെറുപ്പത്തിൽ തന്റെ മക്കൾക്ക് മോഹൻലാലിനോട് ഉണ്ടായിരുന്ന ആരാധനയെ കുറിച്ച് പറയുകയാണ്.
തന്റെ അടുത്ത സിനിമയിൽ മോഹൻലാൽ അല്ല നായകൻ എന്നറിഞ്ഞാൽ അവർ തന്നോട് പിണങ്ങുമെന്നും അവർ അന്ധമായ മോഹൻലാൽ ആരാധകർ ആയിരുന്നുവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ഇപ്പോൾ അവർ രണ്ടുപേരും സംവിധായകാരയെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ന് സിനിമകൾ സംവിധാനം ചെയ്യുന്ന എന്റെ മക്കൾ അഖില് സത്യനും അനൂപ് സത്യനും കുട്ടികളായിരുന്ന കാലത്ത് മോഹൻലാലിനെ കുറിച്ച് എന്നോട് ചോദിക്കുമായിരുന്നു.
ഞാൻ ഏത് സിനിമ സംവിധാനം ചെയ്യുമ്പോഴും അവർ എന്റെ അടുത്ത് വന്ന് ചോദിക്കുമായിരുന്നു അച്ഛന്റെ അടുത്ത പടത്തിൽ മോഹൻലാൽ ആണോ എന്ന്. ഞാൻ അല്ല ജയറാമാണ് അല്ലെങ്കിൽ വേറേ നടനാണ് എന്ന് പറയും. അങ്ങനെ പറഞ്ഞാൽ പിന്നെ കുറച്ച് ദിവസത്തേക്ക് അവർ എന്നോട് മിണ്ടില്ല. കാരണം അവർ അത്രയും അന്ധമായി മോഹൻലാലിനെ ആരാധിക്കുന്നവർ ആയിരുന്നു,’സത്യൻ അന്തിക്കാട് പറയുന്നു.
ഈയിടെ ഇറങ്ങിയ ഫഹദ് ഫാസിൽ ചിത്രം പാച്ചുവും അത്ഭുതവിളക്ക് സംവിധാനം ചെയ്ത അഖിൽ സത്യനും ദുൽഖർ സൽമാൻ സുരേഷ് ഗോപി തുടങ്ങിയവർ അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഒരുക്കിയ അനൂപ് സത്യനും, സത്യൻ അന്തിക്കാടിന്റെ മക്കളാണ്.
Content Highlight: Sathyan Anthikkad Says That His children’s Ware Mohanlal Fans in Childhood