| Tuesday, 13th December 2016, 3:17 pm

ദേശീയഗാനം മന:പൂര്‍വ്വം അടിച്ചേല്‍പ്പിക്കരുത്; അവഹേളിക്കാനും പാടില്ലെന്ന് സത്യന്‍ അന്തിക്കാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഭാരതീയനാണെന്ന് പറയുന്നതില്‍ അഭിമാനമുള്ളയാണ് താനെന്നും ദേശീയ ഗാനം ബഹുമാനിക്കപ്പെടേണ്ടതാണെന്നും  അദ്ദേഹം രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ മാധ്യമങ്ങളോട് പ്രതികരിച്ചു. 


തിരുവനന്തപുരം: ദേശീയ ഗാനം മന:പൂര്‍വ്വം അടിച്ചേല്‍പ്പിക്കാനും മന:പൂര്‍വ്വം അവഹേളിക്കാനും പാടില്ലെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

ഭാരതീയനാണെന്ന് പറയുന്നതില്‍ അഭിമാനമുള്ളയാണ് താനെന്നും ദേശീയ ഗാനം ബഹുമാനിക്കപ്പെടേണ്ടതാണെന്നും  അദ്ദേഹം രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്നലെ എന്തൊക്കെയാണ് സംഭവിച്ചതെന്ന് അറിയില്ല. ദേശീയ ഗാനം അടിച്ചേല്‍പ്പിക്കുന്ന വിധത്തിലാകുന്നുണ്ടോ എന്ന് കാര്യം അറിയില്ലെന്നും ഒരോ സിനിമക്കും മുമ്പ് ദേശീയഗാനം കേള്‍ക്കിപ്പിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശമാണെന്നും അതിനെ എഴുന്നേറ്റു നില്‍ക്കാതെ ചോദ്യം ചെയ്യാനാകില്ലെന്നും സത്യന്‍ അന്തിക്കാട് ചൂണ്ടിക്കാട്ടി.


വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതിന് പകരം ആളുകളുടെ അഭിപ്രായം അറിഞ്ഞ ശേഷം യുക്തമായ തീരുമാനമെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ സിനിമാ പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാതിരുന്നതിന് അറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് താക്കീത് ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.

വൈകീട്ട് ആറു മണിക്ക് നിശാഗന്ധിയില്‍ ഈജിപ്ഷ്യന്‍ ചിത്രമായ ക്ലാഷിന്റെ പ്രദര്‍ശനത്തിനിടെയാണ് സംഭവം. ആഞ്ച് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തത്.


അതേ സമയം ദേശീയ ഗാനം പ്രദര്‍ശിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തവരെ നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂം എസിക്ക് ഡി.ജി.പി ചുമതല നല്‍കി. അനാദരവ് കാട്ടുന്നവരെ കസ്റ്റഡിയില്‍ എടുക്കാനും ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more