മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. അഭിനയത്തിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ ഇഷ്ട നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയിൽ ബറോസ് ആദ്യം മുതലെ ചർച്ചാ വിഷയമാണ്.
മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. അഭിനയത്തിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ ഇഷ്ട നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയിൽ ബറോസ് ആദ്യം മുതലെ ചർച്ചാ വിഷയമാണ്.
ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. വിവിധ ഭാഷകളിൽ റിലീസാവുന്ന ചിത്രം ത്രീ.ഡിയിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുക. എന്നാൽ ബറോസിന് മുമ്പ് തന്നെ മോഹൻലാൽ ഒരു സംവിധായകനായിട്ടുണ്ടെന്ന് പറയുകയാണ് സത്യൻ അന്തിക്കാട്.
സത്യൻ അന്തിക്കാട് – ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന മോഹൻലാൽ ചിത്രമായിരുന്നു വരവേൽപ്പ്. ചിത്രത്തിലെ ഒരു ഫൈറ്റ് സീൻ മോഹൻലാലാണ് സംവിധാനം ചെയ്തതെന്ന് സത്യൻ അന്തിക്കാട് പറയുന്നു. ബറോസ് സിനിമയുടെ പൂജയുടെ സമയത്ത് താൻ അതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആളുകൾക്ക് കിട്ടാത്ത ഒരു കാര്യമുണ്ട്. ഞാൻ സംവിധാനം ചെയ്ത വരവേൽപ്പിൽ ബസ് തല്ലി പൊളിക്കുന്ന ഒരു സീനുണ്ട്. ആ ഫൈറ്റ് ഡയറക്റ്റ് ചെയ്തത് മോഹൻലാലാണ്. ഫൈറ്റേർസൊക്കെ വന്നു പക്ഷെ ത്യാഗരാജൻ മാസ്റ്റർ മാത്രം വന്നില്ല.
അവർ മൊത്തം കാത്തിരിക്കുകയായിരുന്നു. ത്യാഗരാജൻ ലാലിന്റെ അടുത്ത് പറഞ്ഞു, ലാലേ നീയത് ചെയ്യെന്ന്. അതുകേട്ടപ്പോൾ മോഹൻലാൽ എന്നോട് പറഞ്ഞു, നമുക്ക് ചെയ്യാം സത്യേട്ടായെന്ന്.
മാഷിനെ മനസിൽ ധ്യാനിച്ച് നമുക്കിത് ചെയ്യാമെന്ന് മോഹൻലാൽ പറഞ്ഞു. ലാലിന് ഫൈറ്റ് നല്ല ഇഷ്ടമാണ്. ലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ പൂജയ്ക്ക് ഞാൻ അത് പറയുകയും ചെയ്തു. ബറോസിന് മുമ്പ് തന്നെ ലാൽ സംവിധാനം ചെയ്തിട്ടുണ്ടെന്ന്,’സത്യൻ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikkad About Mohanlal And Baroz