Entertainment
ആക്സിഡന്റ് ഒരു പുതുമയില്ലെന്ന് പറഞ്ഞ് മോഹൻലാലാണ് ആ ജയറാം ചിത്രത്തിലെ സീൻ മാറ്റാൻ പറഞ്ഞത്: സത്യൻ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 16, 08:35 am
Sunday, 16th February 2025, 2:05 pm

സത്യൻ അന്തിക്കാട് – മോഹൻലാൽ സിനിമകൾക്ക് മലയാളികൾക്കിടയിൽ വലിയ സ്ഥാനമാണുള്ളത്. മോഹൻലാലിലെ നടനെ വേണ്ടരീതിയിൽ ഉപയോഗിക്കുന്നതോടൊപ്പം മലയാളികളോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സിനിമകളൊരുക്കാനും സത്യൻ അന്തിക്കാടിന് സാധിച്ചിട്ടുണ്ട്. ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം തുടങ്ങിയ സിനിമകളെല്ലാം പ്രേക്ഷകരുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവയാണ്.

ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയായായിരുന്നു കഥ തുടരുന്നു. നടൻ ആസിഫ് അലി കരിയറിന്റെ തുടക്കത്തിൽ അഭിനയിച്ച  സിനിമയിൽ ആസിഫ് അലി മരിക്കുന്ന ഒരു സീൻ കാണിക്കുന്നുണ്ട്.

അതൊരു അപകട മരണമായി കാണിക്കാനാണ് താൻ ആദ്യം കരുതിയതെന്നും എന്നാൽ ഒരിക്കൽ മോഹൻലാൽ കഥ കേട്ടപ്പോൾ അദ്ദേഹമാണ് ആൾ മാറി കൊല്ലുന്ന തരത്തിൽ മാറ്റിയാൽ നന്നാവുമെന്ന് പറഞ്ഞതെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.

‘കഥ തുടരുന്നു എന്ന സിനിമയുടെ ഷൂട്ടിങ് തുടങ്ങു ന്നതിനു മുമ്പ് ഷാർജയിൽ ഞാനൊരു ചടങ്ങിനുപോയി രുന്നു. ഒരു അവാർഡ്നൈറ്റ്. എനിക്കും ലാലിനും അവാർ ഡുണ്ട്. പടത്തിൻ്റെ ജോലികൾ ഉള്ളതുകൊണ്ട് അന്നുരാത്രി തന്നെ ഞാൻ തിരിച്ചുപോന്നു. ലാലും ആ ഫ്ളൈറ്റിലുണ്ടാ യിരുന്നു. ഷാർജ വിട്ടപ്പോൾ എൻ്റെയടുത്തുവന്നിരുന്നു.

‘എന്താ പുതിയ സിനിമയുടെ കഥ?’ മോഹൻലാൽ ചോദിച്ചു. ‘ലാൽ അഭിനയിക്കാത്ത സിനിമയല്ലേ. എന്തിനാ കഥ കേൾക്കുന്നത്?’ ‘എന്നാലും പറ. സ്വന്തമായെഴുതുന്ന സ്ക്രിപ്റ്റല്ലേ?’ ഞാൻ കഥ പറഞ്ഞു. മംമ്‌തയുടെ ഭർത്താവിന്റെ കഥാപാത്രം ഒരു ആക്‌സിഡന്റിൽ മരിച്ചു പോകുന്നതുപോലെയായിരുന്നു ഞാൻ എഴുതിയത്. കഥ മുഴുവൻ കേട്ടപ്പോൾ ലാൽ പറഞ്ഞു ‘ആക്സിഡന്റ് ഒരു പുതുമയില്ലാത്തതാണ്. ക്വട്ടേഷൻ സംഘം ആളുമാറി കൊന്നതാക്കിയാലോ? ഇപ്പോ കേരളത്തിൽ അങ്ങനെ പലതും നടക്കുന്നുണ്ടല്ലോ’.

കഥ പറഞ്ഞത് നന്നായെന്ന് എനിക്കുതോന്നി. സിനിമയിൽ ആസിഫ് അലി മരിക്കുന്നത് മകൾക്ക് മാമ്പഴം വാങ്ങാൻ പോകുമ്പോൾ ക്വട്ടേഷൻ സംഘം ആളുമാറി ആക്രമിച്ചിട്ടാണ്. മോഹൻലാലിൻ്റെ നിർദേശമായിരുന്നു അത്,’ സത്യൻ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad About Mohanlal Advice For Kadha Thudarunnu Movie