Advertisement
national news
പൗരത്വ നിയമം നടപ്പിലാക്കുന്നതില്‍ വിഷമം രേഖപ്പെടുത്തി മൈക്രോസോഫ്റ്റ് സി.ഇ.ഓ സത്യ നദെല്ല; 'ഒരു ബംഗ്ലാദേശി കുടിയേറ്റക്കാരന്‍ ഇന്‍ഫോസിസിന്റെ അടുത്ത സി.ഇ.ഓ ആയിക്കാണുവാന്‍ ആഗ്രഹിക്കുന്നു'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 13, 05:17 pm
Monday, 13th January 2020, 10:47 pm

ന്യൂദല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതികരിച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഓ സത്യ നദെല്ല. നിയമം നടപ്പിലാക്കുന്നതില്‍ തനിക്ക് വിഷമുണ്ടെന്നാണ് സത്യ നദെല്ലയുടെ പ്രതികരണം. ബസ്ഫീഡ് എഡിറ്റര്‍ ഇന്‍ ചീഫ് ബെന്‍ സ്മിത്ത് ആണ് സത്യ നദെല്ലയുടെ പ്രതികരണം ട്വിറ്ററിലൂടെ അറിയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് വിഷമകരമായ കാര്യമാണ്. അത് വളരെ മോശമാണ്. ഒരു ബംഗ്ലാദേശി കുടിയേറ്റക്കാരന്‍ ഇന്‍ഫോസിസിന്റെ അടുത്ത സി.ഇ.ഓ ആയിക്കാണുവാന്‍ ആഗ്രഹിക്കുന്നു’ ബെന്‍ സ്മിത്തിനോടുള്ള സത്യ നദെല്ലയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു.

 

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ പട്ടികയക്കുമെതിരെ പ്രതിഷേധിക്കുന്ന ദല്‍ഹി ജാമിഅ മില്ലിയ സര്‍വകാലാശയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഴുത്തുകാരി അരുന്ധതി റോയ് എത്തിയിരുന്നു.

നമ്മള്‍ എല്ലാവരും ഒത്തൊരുമിച്ച് നിന്നാല്‍ നമ്മെ ഒരുമിച്ച് തടങ്കലില്‍ ഇടാന്‍ കഴിയുന്ന ഒരു തടങ്കല്‍ കേന്ദ്രം നിര്‍മിക്കാന്‍ അവരെ കൊണ്ട് സാധിക്കില്ലെന്നും അരുന്ധതി റോയ് പറഞ്ഞു.

ഒരുപക്ഷേ ഈ സര്‍ക്കാര്‍ തടങ്കല്‍കേന്ദ്രത്തിലാവുന്ന ഒരു ദിവസം വന്നേക്കാം. അന്ന് നാം സ്വതന്ത്രരാവും. ഒരിഞ്ചുപോലും നമ്മള്‍ പിറകോട്ട് പോകരുത്- അരുന്ധതി റോയ് പറഞ്ഞു.

തടങ്കല്‍ പാളയങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ കാര്യങ്ങള്‍ നുണയാണെന്ന് അരുന്ധതി റോയ് പറഞ്ഞിരുന്നു.