| Monday, 18th August 2014, 2:57 pm

വാക്കുകളുടെ മുപ്പല്ലിയില്‍ കോര്‍ത്ത കഥകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതിയ ചരിത്രത്തിന്റെ വീക്ഷണത്തില്‍, മൂന്നാം ലോകരാജ്യത്തിന്റെ എഴുത്തുകാരനാണ് സി. അയ്യപ്പന്‍. ഈ അത്ഥത്തില്‍ ചിന്തിക്കുമ്പോള്‍ അദ്ദേഹം മൂന്നാം ലോക രാജ്യങ്ങളുടെ, രാഷ്ട്രീയാവബോധമുള്ള എഴുത്തുകാരനാണ്. വഴിയോരങ്ങളിലും കള്ളുഷാപ്പുകളിലും അന്തിയുറങ്ങുന്നവരുടെ ഇടങ്ങള്‍ ചിലദേശങ്ങളില്‍ കാണാറുണ്ട്; കയറിക്കിടക്കാന്‍ കൂരയില്ലാത്തവര്‍ അവിടെയുണ്ട്;വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ അവിടെയുണ്ട്. അവരുടെ തീക്ഷ്ണമായ കഥകള്‍ അയ്യപ്പനെഴുതിയിട്ടുണ്ട്. സമൂഹത്തിന്റെ പുറംപോക്കുകളില്‍ ജീവിക്കുന്ന ചെറിയ, ചെറിയ മനുഷ്യരുടെ കഥകള്‍ അദ്ദേഹമെഴുതിയിട്ടുണ്ട്. സതീഷ് ചേലാട്ട് എഴുതുന്നു…


മലയാള കഥയുടെ പാരമ്പര്യത്തെ നിഷേധിച്ച എം.സുകുമാരനില്‍ നിന്നും യു.പി.ജയരാജില്‍ നിന്നും നിഷേധത്തിന്റെ നിഷേധമായ മറ്റൊരു വിചാരത്തെ ആവിഷ്‌കരിച്ച കഥാകാരനാണ് സി.അയ്യപ്പന്‍. ദളിത് എന്ന വിചാരം മലയാളത്തില്‍ രൂപപ്പെടുന്നതിനു മുമ്പ് അത്തരം കഥകള്‍ സി.അയ്യപ്പന്‍ എഴുതിയിട്ടുണ്ട്. ജാതിയുടേയും മതത്തിന്റെയു വന്‍ മതിലുകള്‍ക്കുള്ളില്‍ അകപ്പെട്ടുപോയ നിശബ്ദരുടെയും അന്തര്‍മുഖരുടെയും കഥകളാണ് അദ്ദേഹം എഴുതിയിട്ടുള്ളത്.എല്ലാ കഥകളിലും അയ്യപ്പനും,അദ്ദേഹത്തിന്റെ വിചാരവുമുണ്ട്.ഇടവഴികളിലും പെരുവഴികളിലും ഒടുങ്ങിപ്പോകുന്നവരുടെ കഥകള്‍ ആരാണ് എഴുതിയത്?എല്ലാ അസമത്വങ്ങള്‍ക്കുമെതിരെ അങ്കക്കലിയിറങ്ങാത്ത മനസുണ്ട്

അടിച്ചമര്‍ത്തപ്പെട്ടവരടെ ചരിത്രത്തില്‍ അദ്ദേഹം അന്തര്‍മുഖനായിരുന്നു. എന്നാല്‍, ദലിത് ജനതയുടെ സാഹിത്യത്തില്‍ “സന്യാസി”യുടെ നിസ്സംഗഭാവമായിരുന്നില്ല അയ്യപ്പന്റേത്.

സി.അയ്യപ്പന്റെ കഥകള്‍ നല്‍കുക എന്താണ്? ദളിത് ജീവിതത്തിന്റെ കനല്‍ക്കട്ടകളിലൂടെ നഗ്‌നപാദരായി നടന്നവരുടെ തീക്ഷ്ണകഥകള്‍ അദ്ദേഹമെഴുതിയിട്ടുണ്ട്.”ഹിന്ദുത്വമെന്ന വാക്ക്” അയ്യപ്പനെ സംബന്ധിച്ചിടത്തോളം വന്‍മതിലിന് സദൃശമാണ്. ഹിന്ദുക്കളോ ദളിതരോ അല്ല; കമ്മ്യൂണിസ്റ്റുകളാണ് അദ്ദേഹത്തിന് തണല്‍ നല്‍കിയത്. ദളിത് എന്ന സംജ്ഞകൊണ്ട് സി.അയ്യപ്പന്‍ അര്‍ത്ഥമാക്കുന്ന ആശയം അദ്ദേഹത്തിന്റെ കഥകളുടെ ഭൂമികയില്‍ നിന്നുതന്നെ കണ്ടെത്തണം. ദളിത് രചനകളില്‍ പലതും സങ്കരയിനത്തില്‍ പെട്ട ഗോക്കളാണ്.

പൂര്‍ണമായ ദളിത് അര്‍ത്ഥം നല്‍കുന്ന കഥയാണ് “എന്റെ കഥയിലെ നിങ്ങള്‍”. അനുഭവങ്ങളില്‍ നിന്നും ചരിത്രങ്ങളില്‍ നിന്നുമാണ് സി. അയ്യപ്പന്‍ ദളിത് ജനതയുടെ വിചാരം രൂപപ്പെടുത്തുന്നത്. ബുദ്ധനും ഫൂലെയും “ബഹുജനം”എന്ന പദമാണ് ഉപയോഗിച്ചതെന്ന് കാഞ്ച ഐലയ്യ ചരിത്രത്തിന്റെ വാല്‍ക്കണ്ണാടിയിലൂടെ കാട്ടിത്തരുന്നു. സമൂഹത്തിന്റെ പുറംപോക്കുകളില്‍ ജീവിക്കുന്ന ചെറിയവരുടെ ജീവിതം വരക്കുന്നു.

“എന്റെ കഥയിലെ നിങ്ങളി”ല്‍ ശിവന്റെ ചായക്കടയെന്ന് അയ്യപ്പന്‍ എഴുതിയപ്പോള്‍ തെളിയുന്നത് ചരിത്രത്തിന്റെ സ്മൃതിയാണ്. സി. അയ്യപ്പന്റെ കഥാപാത്രങ്ങളെ അല്ലെങ്കില്‍ ജീവിക്കുന്ന സതീര്‍ത്ഥ്യരെ വീണ്ടും വീണ്ടും കാണാന്‍ കഴിയാത്തതില്‍ അദ്ദേഹം ദുഃഖിച്ചിട്ടുണ്ട്. വളയന്‍ ചിറങ്ങരയുടെ ഭൂമിശാസ്ത്രം അദ്ദേഹത്തിന് മനഃപാഠമാണ്. “ഏകലോചനം” എന്ന കഥയില്‍ നേരടുപ്പമുള്ള ഒരു കറുത്ത ഫലിതമാണ് അയ്യപ്പന്‍ ആവിഷ്‌കരിക്കുന്നത്. തേയ്മാനം വന്ന ഭാഷയും ബിംബങ്ങളും പ്രതീകങ്ങളും ഒഴിവാക്കുകയും കാലത്തിനും ദേശത്തിനുമിണങ്ങുന്ന പുതിയ രീതികള്‍ കഥയില്‍ അദ്ദേഹം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.യൗവനം മുഴുവനും കഥകളിക്കും ഉത്സവത്തിനും നാടത്തിനും പാര്‍ട്ടിക്കും വേണ്ടി സ്വഛതയില്ലാതെ അലഞ്ഞിട്ടുണ്ട്.

“ഏകലോചനം” എന്ന കഥയിലെ ഈ ഭാഗം ചരിത്രത്തെ ഓര്‍മ്മിക്കുന്നതാണ്:”ഏഴുവര്‍ഷത്തിനുശേഷം സ്വന്തം തട്ടകത്തിലെത്തിയിരിക്കുകയാണ്. ഈ വഴിയെല്ലാം സെക്കന്‍ഡ് ഷോകളുടേയും പാര്‍ട്ടി ജാഥകളുടേയും പേരില്‍ പലവട്ടം ചവിട്ടിപ്പൊട്ടിച്ചതാണല്ലോ എന്നോര്‍ത്തയാള്‍ നെടുവീര്‍പ്പിട്ടു. ഇപ്പോള്‍ പത്തടി നടക്കണമെങ്കില്‍ അഞ്ചുതവണ നിന്നു കിതക്കണം. എപ്പോഴാണോ ഒരു വശം തല്ലിവീഴുന്നതെന്ന ഭയം വേറേയും”.

രണ്ടുകണ്ണുകാരുടെ ലോകത്ത് ഒറ്റക്കണ്ണന്‍ കാഴ്ചയാണ് “ഏകലോചനം”.ഇതുപോലൊരു ഭാഷയും ബിംബവുമുള്ള കഥയോ കവിതയോ നാം വായിച്ചിട്ടുണ്ടോ? ഈ കഥയിലെ സാമൂഹിക പാഠങ്ങള്‍ എനിക്കു നല്‍കിയത് നീണ്ട വര്‍ഷങ്ങളുടെ സ്മൃതികളാണ്. പുതിയ സൗന്ദര്യ ശാസ്ത്രവും പുതിയ ഇടതുപക്ഷ നിരീക്ഷണവും ദലിത് ജനതയുടെ വിചാരത്തില്‍ അയ്യപ്പന്‍ വരുത്തിയ മാറ്റങ്ങള്‍ കാലത്തെ മനസ്സിലാക്കിക്കൊണ്ടുള്ളതാണ്.


ദലിത് ജനതയുടെ വിചാരത്തിന്റെ സാംഗത്യമെന്താണ്? കേരളീയ മാനവികതയുടെ വിചാരത്തിനു പകരം ദലിത് ജനതയെ ഓരങ്ങളിലേക്കൊതുക്കിയ ചരിത്രമാണുള്ളത്. എം.ടി. വാസുദേവന്‍ നായരുടെ കഥകളില്‍ ഓരങ്ങളില്‍ പാര്‍ക്കുന്നവരുടെ ജീവിതമുണ്ട്. (കെ.കെ. കൊച്ച്) എം.സുകുമാരന്റേയും യു.പി.ജയരാജിന്റേയും കഥകളില്‍ പീഡിതരുടെ ഒടുങ്ങാത്ത നിലവിളിയുണ്ട്.” പൂജാരിയും ജനങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ഈ മനുഷ്യത്വരഹിതമായ ബന്ധം സാമ്പത്തികചൂഷണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. അതില്‍കൂടുതല്‍ അഗാധമായ ഒരു സാമൂഹ്യ മാനമുണ്ടെ”ന്നു കാഞ്ച ഐലയ്യ(ഞാന്‍ എന്തുകൊണ്ടൊരു ഹിന്ദുവല്ല)എഴുതുന്നുണ്ട്. സി.അയ്യപ്പന്റെ “പ്രേതഭാഷണം” എന്ന കഥ ഓര്‍ക്കുന്നത് നല്ലതാണ്.


അടിച്ചമര്‍ത്തപ്പെട്ടവരടെ ചരിത്രത്തില്‍ അദ്ദേഹം അന്തര്‍മുഖനായിരുന്നു. എന്നാല്‍, ദലിത് ജനതയുടെ സാഹിത്യത്തില്‍ “സന്യാസി”യുടെ നിസ്സംഗഭാവമായിരുന്നില്ല അയ്യപ്പന്റേത്. ദലിത് ജനതയുടെ ജ്ഞാനവിവേകം ഉള്‍ക്കൊണ്ട ഒരെഴുത്തുകാരനാണ് സി. അയ്യപ്പന്‍. ദലിത് പ്രസ്ഥാനത്തിന്റെയോ പുരോഗമന പ്രസ്ഥാനത്തിന്റെയോ “ശബ്ദതാരാവലി”യില്‍ അദ്ദേഹത്തിന്റെ പേരുണ്ടാവുകയില്ല. മലയാളത്തിലെ ദലിത് ജനതയുടെ വിചാരത്തിന്റെ കഥാകാരനാണ് അയ്യപ്പന്‍.

ദലിത് ജനതയുടെ വിചാരത്തിന്റെ സാംഗത്യമെന്താണ്? കേരളീയ മാനവികതയുടെ വിചാരത്തിനു പകരം ദലിത് ജനതയെ ഓരങ്ങളിലേക്കൊതുക്കിയ ചരിത്രമാണുള്ളത്. എം.ടി. വാസുദേവന്‍ നായരുടെ കഥകളില്‍ ഓരങ്ങളില്‍ പാര്‍ക്കുന്നവരുടെ ജീവിതമുണ്ട്. (കെ.കെ. കൊച്ച്) എം.സുകുമാരന്റേയും യു.പി.ജയരാജിന്റേയും കഥകളില്‍ പീഡിതരുടെ ഒടുങ്ങാത്ത നിലവിളിയുണ്ട്.” പൂജാരിയും ജനങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ഈ മനുഷ്യത്വരഹിതമായ ബന്ധം സാമ്പത്തികചൂഷണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. അതില്‍കൂടുതല്‍ അഗാധമായ ഒരു സാമൂഹ്യ മാനമുണ്ടെ”ന്നു കാഞ്ച ഐലയ്യ(ഞാന്‍ എന്തുകൊണ്ടൊരു ഹിന്ദുവല്ല)എഴുതുന്നുണ്ട്. സി.അയ്യപ്പന്റെ “പ്രേതഭാഷണം” എന്ന കഥ ഓര്‍ക്കുന്നത് നല്ലതാണ്.

അയ്യപ്പന്റെ കഥകള്‍ ഋജുവായ വഴിയിലൂടെ പോകുന്ന യാത്രപോലെ സുഗമമല്ല; പര്‍വതങ്ങളും താഴ്‌വരകളും കിടങ്ങുകളുമുള്ള “ദുര്‍ഘട”യാത്രയാണ്. അദ്ദേഹം തിരഞ്ഞെടുക്കുന്ന പദങ്ങളും ബിംബങ്ങളും ഇത്തരമൊരവസ്ഥയെ സൂചിപ്പിക്കുന്നു.”നിരവത്തു കയ്യാണി” എന്ന കഥ രണ്ടുരൂപത്തിലെഴുതിയത് ഞാന്‍ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥകളിലെ ഓരോ കഥാപാത്രവും എന്റെ ഓര്‍മ്മയിലെ വിളക്കുകളാണ്. ആത്മഭാഷണത്തിന്റെയും മന്ത്രവാദത്തിന്റെയും സവിശേഷമായ പാരമ്പര്യരീതികള്‍ അയ്യപ്പന്റെ പല കഥകളിലുമുണ്ട്. നാട്ടറിവുകളും നാടന്‍ പദങ്ങളും നാട്ടാചാരങ്ങളുമടങ്ങിയ കഥയാണ് “കാവല്‍ഭൂതം”. ഈ കഥയിലെ നാട്ടു ഭാഷകളുടെ മികവറിയാന്‍ ചില ഖണ്ഡങ്ങല്‍ ചുവടെ ഉദ്ധരിക്കുന്നു:

1. “ഞാന്‍ തൂങ്ങിച്ചാകാന്‍ പശുവിനെ കെട്ടിയിരുന്ന കയറുമെടുത്തു വീടിന്റെ ഉച്ചിക്കൂട്ടില്‍ കയറി. കയറിന്റെ കുരുക്കു കഴുത്തിലിട്ട് ഞാന്‍ കീഴോട്ടു ചാടിയതും അച്ഛന്‍ ഒരു പല്ലിളിയോടെ വാക്കത്തികൊണ്ട് ആ കയര്‍ അറുത്തതും ഒരുമിച്ചായിരുന്നു.”

2. ഞാന്‍ ചോദിച്ചു: നീയെന്തിനാ പാവപ്പെട്ട പെലക്കളിപ്പെണ്‍കിടാങ്ങളെ പെഴപ്പിക്കാന്‍ നടക്കുന്നത്? അവന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ഒരു മറുചോദ്യം ചോദിച്ചു: ആളുകളെന്തിനാ ആട്ടിറച്ചിയുണ്ടായിട്ടും പശുവിറച്ചി വാങ്ങിക്കുന്നത്? അരിശത്തോടെ ഞാന്‍ പറഞ്ഞു: എനിക്കറിയില്ല. അവന്‍ പഠിപ്പിക്കുന്ന സ്വരത്തില്‍ പറഞ്ഞു: എന്നാലേ ഞാന്‍ പറഞ്ഞു തരാം. പശുവിറച്ചിക്കു വിലക്കുറവാണ്. ഞാന്‍ അക്ഷമനായാല്‍ നിനക്ക് നട്ട ഞാറും മറുഞാറും മറുകണ്ടത്തില്‍ പറിച്ചു നട്ട് വട്ടക്കൊട്ടയില്‍ വെള്ളം കോരേണ്ടിവരും.

അടുത്തപേജില്‍ തുടരുന്നു


അദ്ദേഹത്തിന്റെ കഥകളുടെ അകവും പുറവും അന്വേഷിക്കുന്നവര്‍ക്കു കണ്ടെത്താന്‍ കഴിയും, വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ മനസ്സിലൂടെയാണ് സമൂഹത്തേയും ജീവിതത്തേയും അദ്ദേഹം പഠിച്ചത്. ആ രാഷ്ട്രീയത്തെ തള്ളിപ്പറയുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്നതാണ് ജീവിതം സാക്ഷ്യപ്പെടുത്തുന്നത്.


എം.സുകുമാരന്‍, യു.പി. ജയരാജ്, പട്ടത്തുവിള കരുണാകരന്‍ എന്നിവരില്‍ നിന്ന് സി. അയ്യപ്പന്‍ എങ്ങനെ വ്യത്യസ്തനാണെന്ന് മേല്‍പ്പറഞ്ഞ ഖണ്ഡങ്ങള്‍ തെളിയിക്കുന്നു. അയ്യപ്പനെക്കുറിച്ചുള്ള ഓര്‍മ്മകള്‍, അദ്ദേഹത്തിന്റെ കഥകളെക്കുറിച്ചുള്ള ഓര്‍മ്മകളുടെ സമന്വയമാണ്. അദ്ദേഹത്തിന്റെ വിശുദ്ധിയുടെ രഹസ്യങ്ങള്‍ എക്കാലവും വിശുദ്ധമായിരിക്കണം. അയ്യപ്പനെ സംബന്ധിച്ച കഥകള്‍ അഗ്‌നിയുടെ നിറമാര്‍ന്ന ചരിത്രത്തില്‍ നിന്ന് കൊടില്‍ കൊണ്ട് ചിലഖണ്ഡങ്ങല്‍ എടുത്തു കാണിക്കുന്നതുപോലെ തീക്ഷമാണ്.

കഥാകാരനും കഥാപാത്രവും സമന്വയിക്കാതിരിക്കാനുള്ള രചനാ തന്ത്രമാണ് “എന്റെ കഥയിലെ നിങ്ങളി”ലൂടെ വെളിപ്പെടുത്തുന്നുത്. ഈ കഥകള്‍ സ്ഥലകാലങ്ങളുടെ പ്രകാശമാണ്. ഒ.വി.വിജയന്റെ “ഖസാക്കിന്റെ ഇതിഹാസ”വും സി.അയ്യപ്പന്റെ കഥകളും കാലവും ദേശവും കടന്നു പോകും. ഒ.വി.വിജയനും അയ്യപ്പനും കാലം സാക്ഷ്യപ്പെടുത്തുന്ന എഴുത്തുകാരാണ്. മന്ത്രവാദങ്ങളുടെ, രാത്രിപ്പൂരങ്ങളുടെ ചരിത്രത്തിലേക്ക് നോക്കുന്ന കഥയാണ്”നേരം വെളുക്കുകയാണ്”.”പിന്നെപ്പിന്നെ അവളുടെ പിടുത്തം അയഞ്ഞുതുടങ്ങി.അന്നേരം ആ കയ്യില്‍ മുറുകെ പിടിച്ചിട്ട് ചിരിക്കാരുടെ നേര്‍ക്ക് തിരിയുമ്പോള്‍ എവിടെ നിന്നോ പുലര്‍ച്ചക്കോഴി കൂവുന്നു.ഇനി പിശാചുകള്‍ക്കു നില്‍ക്കക്കള്ളിയില്ല”(സി.അയ്യപ്പന്റെ കഥകള്‍ പു.53)

എത്ര പുസ്തകമെഴുതിയെന്നല്ല,എഴുതിയ പുസ്തകം സാഹിത്യത്തിന്റെ ചരിത്രത്തില്‍ സ്ഥാനം പിടിക്കുക എന്നതാണ് പ്രധാനം.

എത്ര പുസ്തകമെഴുതിയെന്നല്ല,എഴുതിയ പുസ്തകം സാഹിത്യത്തിന്റെ ചരിത്രത്തില്‍ സ്ഥാനം പിടിക്കുക എന്നതാണ് പ്രധാനം.
ദലിത് ജനതയുടെ സാമൂഹ്യപാഠങ്ങളില്‍ നിന്നുകിട്ടിയ അറിവും അനുഭവവുമാണ് അയ്യപ്പന്റെ കഥകളുടെ ഊറ്റ്. നിന്ദിതരും പീഡിതരുമായ ജനതയുടെ വാക്കുകളില്‍ തീ നിറയുന്നുണ്ട്. നിന്ദിതരും പീഡിതരുമായ നമ്മള്‍, നമ്മുടെ ദുഃഖങ്ങള്‍ മറന്നുകൊണ്ട് ഒത്തുകൂടണമെന്നൊരു ധ്വനി കഥകള്‍ നല്‍കുന്നുണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു. അദ്ദേഹത്തിന്റെ കഥകള്‍ക്ക് അമൃതത്വമുണ്ടെന്നും ഞാന്‍ അറിയുന്നു.

പുതിയ ചരിത്രത്തിന്റെ വീക്ഷണത്തില്‍, മൂന്നാം ലോകരാജ്യത്തിന്റെ എഴുത്തുകാരനാണ് സി. അയ്യപ്പന്‍. ഈ അത്ഥത്തില്‍ ചിന്തിക്കുമ്പോള്‍ അദ്ദേഹം മൂന്നാം ലോക രാജ്യങ്ങളുടെ, രാഷ്ട്രീയാവബോധമുള്ള എഴുത്തുകാരനാണ്. വഴിയോരങ്ങളിലും കള്ളുഷാപ്പുകളിലും അന്തിയുറങ്ങുന്നവരുടെ ഇടങ്ങള്‍ ചിലദേശങ്ങളില്‍ കാണാറുണ്ട്; കയറിക്കിടക്കാന്‍ കൂരയില്ലാത്തവര്‍ അവിടെയുണ്ട്;വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ അവിടെയുണ്ട്. അവരുടെ തീക്ഷ്ണമായ കഥകള്‍ അയ്യപ്പനെഴുതിയിട്ടുണ്ട്. സമൂഹത്തിന്റെ പുറംപോക്കുകളില്‍ ജീവിക്കുന്ന ചെറിയ, ചെറിയ മനുഷ്യരുടെ കഥകള്‍ അദ്ദേഹമെഴുതിയിട്ടുണ്ട്.

വാക്കുകളുടെ പുരാതനമായ ഇടങ്ങള്‍, ഭാഷയുടെ അപഹരിക്കാനാകാത്ത രീതികള്‍, വംശമഹിമകള്‍ എന്നിവ പുതിയ കഥകളുടെ തന്മയാണ്. വൈക്കം മുഹമ്മദ് ബഷീറിന്റേയും ഒ.വി.വിജയന്റേയും ഭാഷക്കൊപ്പം നില്‍ക്കുന്ന പുതിയ രചനാരീതികള്‍ അയ്യപ്പന്‍ കഥകള്‍ക്ക് നല്‍കുന്നു. ഓരോ എഴുത്തുകാരന്റേയും സാമൂഹികാവസ്ഥകളുടെ സ്വാധീനം സ്വന്തം കൃതികളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുമെന്നതാണ് അയ്യപ്പന്റെ കഥകളുടെ മഹത്വം.


പാതയോരത്തുള്ള ദൃശ്യങ്ങളില്‍ ഞങ്ങളുടെ കണ്ണുകള്‍ ഒതുങ്ങിക്കൂടി… തോര്‍ത്തും വിരിച്ച് വഴിപാടുപോലെ നിലവിളിക്കുന്ന അന്ധരും അംഗഹീനരും കുഷ്ഠരോഗികളുമായ യാചകര്‍,തുറക്കാത്ത പീടികയുടെ തിണ്ണകളില്‍ പടിഞ്ഞിരുന്നു ചറപറ തലമാന്തുന്ന വിലകുറഞ്ഞ വേശ്യകള്‍, ചാരായം ചുവപ്പിച്ച കണ്ണുകള്‍ കൊണ്ട് പോണ്ടാട്ടികളെ തെറിപറയുന്ന അവരുടെ ഭര്‍ത്താക്കന്മാര്‍, പട്ടികളോടൊത്തുകളിക്കുന്ന അവരുടെ കുട്ടികള്‍, പിന്നെ മറ്റൊരാളുടെ കാര്യം എടുത്തു പറയണം. വഴിയതികില്‍ പലതരം കത്തികള്‍ വില്‍പ്പനക്കു വെച്ചിരുന്ന ഒരസ്ഥികൂടം”.


അദ്ദേഹത്തിന്റെ കഥകളില്‍ ഒരു ജനതയുടെ ചൂടും തണുപ്പും അടങ്ങിയിട്ടുണ്ട്. “ഒരു വിശദീകരണക്കുറിപ്പ്” എന്ന കഥയുടെ മുഖ്യഖണ്ഡം ഇവിടെ ഉദ്ധരിക്കുന്നു:”പാതയോരത്തുള്ള ദൃശ്യങ്ങളില്‍ ഞങ്ങളുടെ കണ്ണുകള്‍ ഒതുങ്ങിക്കൂടി… തോര്‍ത്തും വിരിച്ച് വഴിപാടുപോലെ നിലവിളിക്കുന്ന അന്ധരും അംഗഹീനരും കുഷ്ഠരോഗികളുമായ യാചകര്‍,തുറക്കാത്ത പീടികയുടെ തിണ്ണകളില്‍ പടിഞ്ഞിരുന്നു ചറപറ തലമാന്തുന്ന വിലകുറഞ്ഞ വേശ്യകള്‍, ചാരായം ചുവപ്പിച്ച കണ്ണുകള്‍ കൊണ്ട് പോണ്ടാട്ടികളെ തെറിപറയുന്ന അവരുടെ ഭര്‍ത്താക്കന്മാര്‍, പട്ടികളോടൊത്തുകളിക്കുന്ന അവരുടെ കുട്ടികള്‍, പിന്നെ മറ്റൊരാളുടെ കാര്യം എടുത്തു പറയണം. വഴിയതികില്‍ പലതരം കത്തികള്‍ വില്‍പ്പനക്കു വെച്ചിരുന്ന ഒരസ്ഥികൂടം”. സമൂഹത്തിന്റെ ഓരങ്ങളില്‍ ജീവിക്കുന്നവരുടെ കഥകള്‍ അയ്യപ്പന്‍ എഴുതിയിട്ടുണ്ട്. അവരുടെ ജീവിതം പോലെതന്നെ സംഭാഷണങ്ങളും പൊതുസമൂഹത്തിന് അപരിചിതമാണ്. ഓരോ കഥയും ഓരോ ചരിത്രത്തിന്റെ താഴികക്കുടമാണ്. ദേശത്തേയും തന്നെത്തന്നെയും തന്റെ ദര്‍ശനത്തിലൂടെ കാണാന്‍ അയ്യപ്പനു കഴിഞ്ഞിട്ടുണ്ട്..

സി. അയ്യപ്പന്റെ കഥകളുടെ അടിസ്ഥാന ഭാവം തന്നെ ഇതാണെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ കഥ വായിക്കുമ്പോഴനുഭവപ്പെടുകനാം കഥ വായിക്കുകയല്ല, ആരോ മനസ്സിനരികില്‍ വന്ന് കഥ പറഞ്ഞുതരികയാണ് എന്നതാണ്.”എന്റെ കഥയിലെനിങ്ങളും” “കാവല്‍ഭൂതവും” “പ്രേതഭാഷണവും” ചാതുര്‍വര്‍ണ്യ വ്യവസ്ഥ ചവിട്ടിത്താഴ്ത്തിയ ജനതയുടെ പുതിയ ചരിത്രമാണ്. “മനുഷ്യന്റെ സാമൂഹ്യാസ്തിത്വമാണ് അവന്റെ ചിന്തയെ രൂപപ്പെടുത്തുന്നതെ”ന്നു മാവോയുടെ ജ്ഞാനസിദ്ധാന്തത്തിലുണ്ട്.

അദ്ദേഹത്തിന്റെ കഥകളുടെ അകവും പുറവും അന്വേഷിക്കുന്നവര്‍ക്കു കണ്ടെത്താന്‍ കഴിയും, വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ മനസ്സിലൂടെയാണ് സമൂഹത്തേയും ജീവിതത്തേയും അദ്ദേഹം പഠിച്ചത്. ആ രാഷ്ട്രീയത്തെ തള്ളിപ്പറയുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്നതാണ് ജീവിതം സാക്ഷ്യപ്പെടുത്തുന്നത്. ദളിത് രാഷ്ട്രീയ/സാമൂഹിക ജീവിതത്തെ വര്‍ഗ്ഗസിദ്ധാന്തത്തിലൂടെ പഠിച്ച എഴുത്തുകാരനാണ് സി. അയ്യപ്പന്‍. അത്തരത്തിലുള്ള അഗാധമായ പഠനവും ധിഷണയും അയ്യപ്പനുണ്ടായിരുന്നു. ഇതു ചരിത്രമാണെന്നു സാക്ഷ്യപ്പെടുത്തുവാന്‍ ആഗ്രഹമുണ്ട്.

(സതീഷ് ചേലാട്ട് എഴുതിയ “വാക്കുകളുടെ ഖനിജം “എന്ന പുസ്തകത്തില്‍ നിന്ന്.)

We use cookies to give you the best possible experience. Learn more