തിരുവനന്തപുരത്തെ ഭരണസിരാ കേന്ദ്രത്തിനു മുന്നില്‍ ഒരു ഗോത്രവര്‍ഗ്ഗം ഒരുമാസമായി നില്‍പ്പു തുടങ്ങിയിട്ട് ഭരാണവര്‍ഗ്ഗത്തിന്റെ മുന്നില്‍ മാത്രമല്ല അവര്‍ ഒരു ചോദ്യചിഹ്നമായി ദൈന്യതയോടെ നില്‍ക്കുന്നത്. ശതാബ്ദങ്ങളായി കടുത്ത ചൂഷണത്തിലും ഭരണവര്‍ഗ്ഗവഞ്ചനയിലും തെരുവാധാരമായ ഒരു ജനതയുടെ സങ്കടങ്ങള്‍, നെടുവീര്‍പ്പുകള്‍, കണ്ണുനീരുകള്‍ പൊള്ളുന്ന ആവാക്കുകളില്‍ നമുക്ക് അറിയാം. ഈ വംശീയന്യൂനപക്ഷം, പുരോഗമനത്തിന്റെ മേലങ്കിയണിഞ്ഞ് ഞെളിഞ്ഞ് നടക്കുന്ന നാം മലയാളി സമൂഹം അവരോട് കാട്ടുന്ന കടുത്ത വഞ്ചന എങ്ങിനെയൊക്കെയാണ് മുഖ്യധാരയില്‍നിന്ന് അകറ്റിനിര്‍ത്തി പാര്‍ശ്വവല്‍ക്കരിച്ചത്. എന്നൊക്കെയുള്ള അറിവുകള്‍ ഉണ്ടെങ്കിലും അതവരില്‍ നിന്ന് കൂടുതലായി അറിഞ്ഞെടുക്കാന്‍ ഞങ്ങള്‍ ചെന്നത്.. വി.കെ. സതീശന്‍ മുടവന്തേരി എഴുതുന്നു.
കേരളം കേട്ടുപതിവില്ലാത്ത ഒരുസമര നാമം. അഗ്‌നിവളയം സമരജ്വാല തുടങ്ങിയ തീഷ്ണ പദാവലികളില്‍ പുതുക്കപ്പെട്ടിട്ടുണ്ട്. സമരനാമങ്ങള്‍, സമരമുദ്രാവാക്യങ്ങള്‍. പട്ടിണിജാഥ കളിലൊക്കെ ആരംഭിച്ച നമ്മുടെ പ്രക്ഷോഭങ്ങള്‍ വിശന്നും കൂരയില്ലതെ അലഞ്ഞും നടന്ന അടിയാളവര്‍ഗ്ഗത്തെ സംഘടിതരായി അവകാശങ്ങള്‍ പിടിച്ചുവാങ്ങാന്‍ കഴിയുംവിധം കരുത്തരാക്കിയിരിക്കുന്നു. അതും പിന്നിട്ട് ആവശ്യങ്ങള്‍ ആര്‍ഭാടമായി മടിക്കുത്തിന് പിടിച്ചുവാങ്ങി തുടങ്ങിയപ്പോള്‍ അല്‍പ്പം ഒന്ന് മയപ്പെടുത്തൂ എന്ന് കെഞ്ചി തുടങ്ങിയ വിപ്ലവ നേതൃത്വത്തെയാണല്ലോ നോക്കുകൂലിയിലൊക്കെ നാം കണ്ടുതുടങ്ങുന്നത്.
ചൂഷണങ്ങളൊക്കെയും മുഖം മാറി നുള്ളിനോവിക്കാതെ, കഥ പറഞ്ഞ ്ശ്രദ്ധമാറ്റി കുഞ്ഞുങ്ങള്‍ക്ക് ഇഞ്ചക്ഷന്‍ എടുക്കുന്ന നേഴ്‌സിന്റെ വൈദഗ്ധ്യത്തോടെ ചൂഷകവര്‍ഗ്ഗം തങ്ങളുടെ നിഷ്ഠൂരതകളെ സ്വീകാര്യമാക്കുന്ന വര്‍ത്തമാനകാലത്ത് തെരുവില്‍ നിന്നുകൊണ്ട് ഞങ്ങള്‍ക്കൊന്നിരിക്കണം, കിടക്കണം, അതിനൊരു കുഞ്ഞുവീട് വേണം.. അതിനിത്തിരി ഭൂമിവേണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരുഗോത്രസമൂഹം സമരം നയിക്കാനുണ്ടായ സാഹചര്യങ്ങളെകുറിച്ച് മനസ്സിലാക്കാനാണ് ഞങ്ങള്‍, “ഒപ്പുമരംനവമാധ്യമകൂട്ടം” പ്രവര്‍ത്തകര്‍ സമരപന്തല്‍ സന്ദര്‍ശിച്ചത്.
തിരുവനന്തപുരത്തെ ഭരണസിരാ കേന്ദ്രത്തിനു മുന്നില്‍ ഒരു ഗോത്രവര്‍ഗ്ഗം ഒരുമാസമായി നില്‍പ്പു തുടങ്ങിയിട്ട് ഭരാണവര്‍ഗ്ഗത്തിന്റെ മുന്നില്‍ മാത്രമല്ല അവര്‍ ഒരു ചോദ്യചിഹ്നമായി ദൈന്യതയോടെ നില്‍ക്കുന്നത്. ശതാബ്ദങ്ങളായി കടുത്ത ചൂഷണത്തിലും ഭരണവര്‍ഗ്ഗവഞ്ചനയിലും തെരുവാധാരമായ ഒരു ജനതയുടെ സങ്കടങ്ങള്‍, നെടുവീര്‍പ്പുകള്‍, കണ്ണുനീരുകള്‍ പൊള്ളുന്ന ആവാക്കുകളില്‍ നമുക്ക് അറിയാം. ഈ വംശീയന്യൂനപക്ഷം, പുരോഗമനത്തിന്റെ മേലങ്കിയണിഞ്ഞ് ഞെളിഞ്ഞ് നടക്കുന്ന നാം മലയാളി സമൂഹം അവരോട് കാട്ടുന്ന കടുത്ത വഞ്ചന എങ്ങിനെയൊക്കെയാണ് മുഖ്യധാരയില്‍നിന്ന് അകറ്റിനിര്‍ത്തി പാര്‍ശ്വവല്‍ക്കരിച്ചത്. എന്നൊക്കെയുള്ള അറിവുകള്‍ ഉണ്ടെങ്കിലും അതവരില്‍ നിന്ന് കൂടുതലായി അറിഞ്ഞെടുക്കാന്‍ ഞങ്ങള്‍ ചെന്നത്.
കാട്ടില്‍ ഗോത്രകൂട്ടായ്മയിലൂടെ അതിന്റെ സ്വാഭാവികതയെ ഭക്ഷണം തേടികഴിഞ്ഞ് വന്നിരുന്ന ആദിവാസികള്‍ക്ക് കാടുകയ്യേറി കുടിയേറിയപ്പോള്‍ തങ്ങളുടെ തനത് ആവാസവ്യവസ്ഥ നഷ്ടപ്പെടുകയും അടിമതുല്യമായ ജീവിതത്തിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്തു. നാല്‍പ്പതോളം സമുദായങ്ങള്‍ ചേര്‍ന്നാണ് കേരളത്തിലെ ആദിവാസിസമൂഹം. പണിയര്‍ അടിയര്‍ കാട്ടുനായ്ക്കള്‍, വേടര്‍, കുറകര്‍, മലവേട്ടുവര്‍, കരിമ്പാലന്‍, മതുലന്‍, കുറിച്ച്യന്‍, മുള്ളകുറവര്‍, വേട്ടകുറുവര്‍ അരനാടന്‍, മുതുക, ഇരുളര്‍, മുതുവാന്‍, മണ്ണാന്‍, ഈരാളി, ഹിന്ദുമലയരയന്‍, ക്രൈസ്തവമലയരയന്‍, തുടങ്ങിയ സാംസ്‌കരികതയില്‍ വലിയ അന്തരം കാട്ടിയവര്‍ സമാനമായി ചൂഷണം ചെയ്യപ്പെട്ടു
മഴയകന്ന ഒരു തെളിഞ്ഞ പകലില്‍ ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ പാളയം രക്തസാക്ഷിമണ്ഡപത്തില്‍ ഒത്തുചേര്‍ന്നിരിക്കുന്നു. “യൂത്ത്ഡയലോഗ്” പശ്ചിമഘട്ടം സന്ദേശയാത്ര എന്നകേരളമറിഞ്ഞ പരിസ്ഥിതിസൗഹൃദ സന്ദേശദൗത്യം നിര്‍വ്വഹിച്ചെത്തിയവരാണ്. അവര്‍ ആദിവാസിഭൂമി അവരുടെ അവകാശമാണ് നമ്മുടെദാനമല്ല. ഇനിയും വഞ്ചനയുടെ നെറികേട് ആവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ക്കൊപ്പം ഞങ്ങളെയും തൂക്കിലേറ്റൂ എന്ന് ഭരണകേന്ദ്രത്തില്‍ മൂക്ക് മുട്ടിച്ച് അലറിവിളിച്ചു.
ആ അഭിമാന ഐക്യദാര്‍ഡ്യം നല്‍കിയ പ്രസരിപ്പോടെയാണ് സമരനേതാവ് ഗീതാനന്ദനുമായി സംസാരിക്കുന്നത്. നിഷേധിക്കാന്‍ വയ്യാത്തവിധം ആധികാരികതയോടെയായിരുന്നു അദ്ദേഹം സമരമുദ്രാവാക്യങ്ങളെ ഞങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
നില്‍പ് സമരത്തൈ കുറിച്ച് കൂടുതല്‍ വായിക്കൂ…
നില്‍പ്പ് സമരം പൊള്ളിക്കുന്നത് കാലുകളെയല്ല; ‘ജനാധിപത്യ മര്യാദയില്ലാത്ത’ മനോഭാവങ്ങളെയാണ്
നില്‍പ്പ് ഒരു സമരമുറയാകുമ്പോള്‍: ആദിവാസി സമരത്തെ കുറിച്ച്
ഇന്ത്യയില്‍ കച്ചവടക്കണ്ണുമായി വൈദേശിക ചൂഷകവര്‍ഗ്ഗം വേരൂന്നിയ മുതല്‍ ആരംഭിക്കുന്ന കടുത്ത ചൂഷണവും അടിമത്തവും വിവരണാതീതമാണ്. ഭൂമിക്കൊപ്പം കൈമാറ്റം ചെയ്യപ്പെടുന്ന പുഴു സമാനമായ ഒരുജീവിതം അവര്‍നയിച്ചു. തൊഴില്‍ ഉപകരണങ്ങള്‍ പോലെ ആദിവാസികള്‍ വിറ്റഴിക്കപ്പെട്ടു, കാലികളെപ്പോലെ ചന്തകളില്‍ ലേലം ചെയ്യപ്പെട്ടു. ഇത്തരം അടിമചന്തകള്‍ക്ക് കുപ്രസിദ്ധമായിരുന്നു ചങ്ങനാശ്ശേരിയും അടൂരും. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനകാലം വരെ.
എന്നിട്ടുപോലും കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ച വിവേകാനന്ദന്‍ അതിന് ഉപോല്‍ബലകമായ തെളിവായി ആദിവാസി അടിമത്വത്തെ പരാമര്‍ശിച്ചില്ല എന്നതാണ് വംശാധിപത്യ ചരിത്രത്തിന്റെ ആമുഖം.
കാട്ടില്‍ ഗോത്രകൂട്ടായ്മയിലൂടെ അതിന്റെ സ്വാഭാവികതയെ ഭക്ഷണം തേടികഴിഞ്ഞ് വന്നിരുന്ന ആദിവാസികള്‍ക്ക് കാടുകയ്യേറി കുടിയേറിയപ്പോള്‍ തങ്ങളുടെ തനത് ആവാസവ്യവസ്ഥ നഷ്ടപ്പെടുകയും അടിമതുല്യമായ ജീവിതത്തിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്തു. നാല്‍പ്പതോളം സമുദായങ്ങള്‍ ചേര്‍ന്നാണ് കേരളത്തിലെ ആദിവാസിസമൂഹം. പണിയര്‍ അടിയര്‍ കാട്ടുനായ്ക്കള്‍, വേടര്‍, കുറകര്‍, മലവേട്ടുവര്‍, കരിമ്പാലന്‍, മതുലന്‍, കുറിച്ച്യന്‍, മുള്ളകുറവര്‍, വേട്ടകുറുവര്‍ അരനാടന്‍, മുതുക, ഇരുളര്‍, മുതുവാന്‍, മണ്ണാന്‍, ഈരാളി, ഹിന്ദുമലയരയന്‍, ക്രൈസ്തവമലയരയന്‍, തുടങ്ങിയ സാംസ്‌കരികതയില്‍ വലിയ അന്തരം കാട്ടിയവര്‍ സമാനമായി ചൂഷണം ചെയ്യപ്പെട്ടു.
എന്നാല്‍ ഒറ്റപ്പെട്ട ചിലമുന്നേറ്റങ്ങള്‍ തിരുവിതാം കൂറിലെ മലയരയ വിഭാഗത്തില്‍ ഉണ്ടായി, തിരുവിതാംകൂര്‍ ഭരണാധികാരികളുടെ ചില പരിഗണനകള്‍ ചില നിയമപരിരക്ഷകള്‍ അതുവഴി ലഭ്യമായ ഭൂവുടമത്വം സാധ്യമായി. ഇതേപോലെതന്നെ ഭേദപ്പെട്ട മുന്നേറ്റമുണ്ടായ ആദിവാസി വിഭാഗമാണ് വയനാട്ടിലെ കുറിച്ച്യര്‍. ഭൂമിക്ക് മേലുള്ള വൈദേശിക കച്ചവട ൃശക്തികളുടെ ആധിപത്യ ശ്രമത്തിനെതിരെ ടിപ്പുസുല്‍ത്താന്‍ നടത്തിയ ചെറുത്ത് നില്‍പ്പുകള്‍ക്കൊപ്പം നിന്നവരാണ ്കുറിച്ച്യര്‍. അത്തരത്തില്‍ സാമ്രജ്യത്വവിരുദ്ധ പോരാട്ടങ്ങളില്‍ പങ്ക്‌ചേര്‍ന്ന് മുഖ്യധാരയുമയുള്ള സംവാദത്തിന് ഇടംലഭിച്ച മറ്റൊരു ആദിവാസി വിഭാഗമില്ല.
അടുത്ത പേജില്‍ തുടരുന്നു
കീഴാളരുടെ പൊതുധാരയിലേക്കുള്ള പ്രവേശത്തിനെതിരെ വെടിയുതിര്‍ത്ത ചരിത്രസംഭവമാണ് മുത്തങ്ങാഭൂസമരം. ഭരണകക്ഷിയായ വലതുപക്ഷത്തെ അടിക്കനുള്ള ഒരു വടി കണ്ടെത്തിയതില്‍ കവിഞ്ഞ് ഇടതുപക്ഷം പോലും ആദിവാസി പ്രക്ഷോഭത്തിന്റെ മാനുഷിക മുഖം ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തിടത്താണ് ഭരണസിരാകേന്ദ്രത്തിന്റെ പൂമുഖത്ത് ആദിവാസി സഹോദരങ്ങള്‍ ” നില്‍പ്പ്” തുടരുന്നത്. അവരങ്ങനെ നില്‍ക്കേണ്ടവരല്ല അവരും ഈഭൂമിയുടെ അവകാശികളാണ്. അര്‍ഹതപ്പെട്ടത് അവര്‍ക്ക് നല്‍കുകതന്നെ വേണം . റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് തങ്ങളുടെ നെറികെട്ട കയ്യേറ്റങ്ങള്‍ക്ക് മൗനാനുവാദം നല്‍കപ്പെടുമ്പോള്‍ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ അവഗണിക്കപ്പെടുന്നത് നമ്മെ പൊള്ളിക്കേണ്ട യാഥാര്‍ത്ഥ്യമാണ്.
ഇന്ത്യയില്‍ നിലവിലുള്ള വളരെ ശക്തമായ ആദിവാസി സംരക്ഷണ നിയമങ്ങള്‍ പൊതുഇടങ്ങളില്‍ ചര്‍ച്ചക്കെടുക്കുന്നതിനോ ഭരണനിര്‍വ്വഹണത്തില്‍ പരിഗണിക്കുന്നതിനോ മടിക്കുന്ന ഒരു സമൂഹത്തെയാണ് നാം നവോത്ഥാനമൂല്യങ്ങള്‍ പിന്‍പറ്റുന്ന പുരോഗമന സമൂഹമെന്ന് വിളിക്കുന്നതെന്ന് ഗീതാനന്ദന്‍ പറയുന്നു.
നടക്കേണ്ട ഈ വിഷയത്തിലുള്ള സംവാദങ്ങള്‍ എവിടെയൊക്കെയോ പ്രതിരോധിക്കപ്പെടുന്നത് അത്രസ്വാഭാവികതയിലോ നിഷ്‌കളങ്കമായോ അല്ലെന്ന് ഞങ്ങള്‍ക്കും ബോധ്യപ്പെട്ടു. മറിച്ച് കേരളത്തിന്റെ ചരിത്രത്തിനപ്പുറം പഴക്കമുള്ള പ്രാചീനഗോത്ര സംസ്‌കൃതികള്‍ക്കെതിരായിട്ടുള്ള നാഗരിക നാട്ട്യക്കാരുടെ ഇതിര സ്‌കാരം മനുഷ്യത്വരഹിതമായ പാര്‍ശ്വവത്കരണത്തിന്റെ ഏടുകളുടെ ചുരുളുകളിലേക്കാണ് നമ്മെകൊണ്ടെത്തിക്കുന്നത്.
2001 ലെസമരമുന്നേറ്റം
നിഷ്ഠൂര വികസനങ്ങളുടെ ഇരകളായതിനാലും മേല്‍പ്പറഞ്ഞ പ്രതിരോധങ്ങളാലും പൊതുസമൂഹവുമായി അസാധ്യമായിരുന്ന സംവാദം ഗോത്രമഹാസഭയുടെ രൂപീകരണത്തോടെയാണ് സാധ്യമായത്.
ഇതിനു പുറമേ വ്യത്യസ്തമായ ആചരാനുഷ്ഠാനങ്ങളാല്‍ ഭിന്നിതരായ ആദിവാസി സമൂഹങ്ങളുടെ ഐക്യപ്പെടല്‍ സാധ്യമായത് ആദിവാസി ഗോത്രമഹാസഭയുടെ രൂപീകരണത്തോടെയാണ്. ഇവര്‍ ഒട്ടേറെ പ്രക്ഷോഭങ്ങളിലൂടെ തങ്ങളുടെ ശാക്തീകരണത്തിന്റെ സാധ്യതവെളിപ്പെടുത്തി.
അമ്പുകുത്തി, പോളിക്കമ്പാളി, പനവലി, ചീങ്ങേരി, തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ ഭൂസമരങ്ങള്‍ ശ്രദ്ധേയമായി. സ്ത്രീശക്തിയുടെ സാന്നിധ്യവും എടുത്തു പറയത്തക്കതാണ്. അതോടെ ഭരണഘടനാലബ്ധമായ സംരക്ഷിതത്വത്തെ അവഗണിച്ച മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പരിഭ്രാന്തരായി. അതിന്റെ പരകോടിയിലാണ് മുത്തങ്ങാസംഭവം.
[]കീഴാളരുടെ പൊതുധാരയിലേക്കുള്ള പ്രവേശത്തിനെതിരെ വെടിയുതിര്‍ത്ത ചരിത്രസംഭവമാണ് മുത്തങ്ങാഭൂസമരം. ഭരണകക്ഷിയായ വലതുപക്ഷത്തെ അടിക്കനുള്ള ഒരു വടി കണ്ടെത്തിയതില്‍ കവിഞ്ഞ് ഇടതുപക്ഷം പോലും ആദിവാസി പ്രക്ഷോഭത്തിന്റെ മാനുഷിക മുഖം ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തിടത്താണ് ഭരണസിരാകേന്ദ്രത്തിന്റെ പൂമുഖത്ത് ആദിവാസി സഹോദരങ്ങള്‍ ” നില്‍പ്പ്” തുടരുന്നത്. അവരങ്ങനെ നില്‍ക്കേണ്ടവരല്ല അവരും ഈഭൂമിയുടെ അവകാശികളാണ്. അര്‍ഹതപ്പെട്ടത് അവര്‍ക്ക് നല്‍കുകതന്നെ വേണം . റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് തങ്ങളുടെ നെറികെട്ട കയ്യേറ്റങ്ങള്‍ക്ക് മൗനാനുവാദം നല്‍കപ്പെടുമ്പോള്‍ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ അവഗണിക്കപ്പെടുന്നത് നമ്മെ പൊള്ളിക്കേണ്ട യാഥാര്‍ത്ഥ്യമാണ്.
ഗീതാനന്ദനുമായുള്ള നീണ്ട സംവാദത്തിനു ശേഷം ആദിവാസി സഹോദരങ്ങള്‍ പരമ്പരാഗത നൃത്ത ചുവടുമായി തങ്ങളുടെ സങ്കടങ്ങള്‍ നിസ്സഹായതയുടെ മുഖങ്ങളുമായി അവതരിപ്പിക്കുകയായിരുന്നു. പാട്ടിന്റെ വരികളില്‍ ഇടംനഷ്ടപ്പെട്ട ഒരു ജനതയുടെ വിഹ്വലതകളുണ്ട്. എന്നെങ്കിലും കേള്‍ക്കേണ്ടവര്‍ കേള്‍ക്കുമെന്ന പ്രതീക്ഷയുണ്ട്. അവരുടെ പ്രതീക്ഷകള്‍ക്ക് നിറം നല്‍കേണ്ടത് നമ്മുടെ ചുമതലയാണ്. അത് നാം നിര്‍വ്വഹിക്കുക തന്നെ വേണം.
അടിക്കുറിപ്പ്: ആദിവാസി ഗോത്ര സംസ്‌കൃതിക്കുമേല്‍ പ്രാചീന അപരിഷ്‌കൃതത്വം ആരോപിക്കുന്നവരുണ്ട്. അവരോടായി, പതിറ്റാണ്ടുകളുടെ സഹവര്‍ത്തിത്വം നല്‍കുന്ന ആധികാരികതയോടെ ഗീതാനന്ദന്‍ പറഞ്ഞുവെക്കുന്നു ഭരണകൂട പ്രത്യയശാസ്ത്രങ്ങള്‍ അതിന്റെ ത്വരിത നാശത്തിന് ഇടംവരുത്തും വിധമുള്ള മര്‍ദ്ദനോപകരണങ്ങള്‍ അധിഷ്ഠിതമാണ്. ആധുനികാനന്തര പൗരസമൂഹങ്ങളില്‍ അവയുടെ കുറവുകള്‍ നികത്തും വിധം പ്രാചീന ഗോത്രസംസ്‌കൃതിയുടെ സാമൂഹികഘടന എളുപ്പത്തില്‍ സന്നിവേശിപ്പിക്കാന്‍ കഴിയും. ഒരുപക്ഷേ കമ്മ്യൂണുകളുടെ മുന്‍മാതൃകയും ഇതാകാം.