ന്യൂദല്‍ഹി: ദേശീയ ജനസംഖ്യ പട്ടിക പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ശ്രമമാണെന്ന് ശശിതരൂര്‍ എം.പി. ട്വിറ്ററിലൂടെയാണ് അദ്ദേഹം എന്‍.പി.ആറിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.
എന്‍.ആര്‍.സിയെക്കുറിച്ചും എന്‍.പി.ആറിനെക്കുറിച്ചും നിലവിലുള്ള ആശയക്കുഴപ്പം മനസിലാക്കാന്‍ ഇത് വളരെ പ്രധാനപ്പെട്ട വിശദീകരണങ്ങളാണ് എന്നു കുറിച്ചുകൊണ്ടാണ് ശിവം വിജിന്റെ ട്വീറ്റ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
ദേശീയ പൗരത്വ പട്ടിക അംഗീകരിക്കാത്ത സംസ്ഥാനങ്ങള്‍ ദേശീയ ജനസംഖ്യ പട്ടികയുമായി സഹകരിക്കരുതെന്നും തരൂര്‍ ആവശ്യപ്പെട്ടു.
എന്‍.ആര്‍.സിയും ദേശീയ ജനസംഖ്യാ പട്ടികയും (എന്‍.പി.ആര്‍)തമ്മില്‍ ബന്ധമില്ലെന്ന് അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.
എന്‍.പി.ആറിനും എന്‍.ആര്‍.സിക്കും വ്യത്യസ്ത പ്രക്രിയകളാണ് ഉള്ളതെന്നും രണ്ടും തമ്മില്‍ ബന്ധമില്ലെന്ന് താന്‍ ഉറപ്പ് നല്‍കുന്നുവെന്നും അമിത് ഷാ പറഞ്ഞിരുന്നു.