[]ന്യൂദല്‍ഹി: പുതിയ സി.എ.ജി (കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍) ശശികാന്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ വെച്ച് പ്രസിഡന്റ് പ്രണബ് മുഖര്‍ജിയാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്.
കഴിഞ്ഞ ദിവസമാണ് മുന്‍ സി.എ.ജി വിനോദ് റായി സ്ഥാനമൊഴിഞ്ഞത്. 2017 സെപ്റ്റംബര്‍ വരെയാണ് ശശികാന്തിന്റെ കാലാവധി. 1976 ബിഹാര്‍ കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ശശികാന്ത്. മുന്‍ പ്രതിരോധ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.[]
സി.എ.ജിയായി ശശികാന്ത് വരുന്നതിനെതിരെ ബി.ജെ.പി അടക്കമുള്ളവര്‍ പ്രതിഷേധം ഉന്നയിക്കുന്നതിനിടയിലാണ് ശശികാന്ത് ചുമതലയേറ്റത്. നേരത്തേ സി.എ.ജിയായിരുന്ന വിനോദ് റായിയുടെ ഇടപെടലുകള്‍ കേന്ദ്ര സര്‍ക്കാരിന് വലിയ അസ്വാരസ്യം ഉണ്ടാക്കിയിരുന്നു.
ഇതാണ് ശശികാന്തിനെ സി.എ.ജിയായി ശശികാന്തിനെ തീരുമാനിക്കാനുള്ള തീരുമാനമെന്നാണ് പ്രധാന ആരോപണം.
വിരുദ്ധതാത്പര്യമുള്ള ശശികാന്ത് ശര്‍മയെ സി.എ.ജി.യാക്കുന്നതോടെ സര്‍ക്കാര്‍ ഭരണഘടനാസ്ഥാപനങ്ങളെ തകിടംമറിക്കുകയാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തിയിരുന്നു.
പ്രതിരോധസെക്രട്ടറിയായിരിക്കുമ്പോള്‍ ശശികാന്ത് നടത്തിയ പല ഇടപാടുകളും സംശയാസ്പദമാണ്. ഹെലികോപ്റ്റര്‍ ഇടപാട് നടന്നത് ഇക്കാലത്താണെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.