| Friday, 23rd December 2016, 8:14 am

എ.ഐ.എ.ഡി.എം.കെ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തണം; മത്സരിക്കാന്‍ തനിക്കും അവകാശമുണ്ടെന്ന് ശശികല പുഷ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്


സാധാരണ പാര്‍ട്ടി അംഗമെന്ന നിലയില്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ശശികല പുഷ്പ ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 


ന്യൂദല്‍ഹി: എ.ഐ.എ.ഡി.എം.കെ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന് രാജ്യസഭാ എം.പി ശശികല പുഷ്പ. വിഷയത്തില്‍ മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച നടത്തുന്ന വിധിയുടെ അടിസ്ഥാനത്തില്‍ വേണം തുടര്‍നടപടിയെന്നും അവര്‍ ആവശ്യപ്പെട്ടു.

സാധാരണ പാര്‍ട്ടി അംഗമെന്ന നിലയില്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ശശികല പുഷ്പ ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഈ  വര്‍ഷം ആഗസ്റ്റ് 1ന് ശശികല പുഷ്പയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദല്‍ഹി ഐ.ജി.ഐ വിമാനത്താവളത്തില്‍ വെച്ച് ഡി.എം.കെ എം.പി തിരുച്ചി ശിവയെ അടിച്ചതിനെ തുടര്‍ന്നുണ്ടായ അച്ചടക്ക നടപടിയുടെ ഭാഗമായിട്ടായിരുന്നു പുറത്താകല്‍.

എന്നാല്‍ തന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയെന്ന വാര്‍ത്തകളെ അവര്‍ തള്ളി. ഇപ്പോഴും പാര്‍ട്ടി എം.പിയാണെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ടെങ്കില്‍ അതിനുള്ള കത്ത് കൈമാറണം. രാജ്യസഭാ രേഖകളില്‍ പോലും താന്‍ ഇപ്പോഴും എ.ഐ.എ.ഡി.എം.കെ എം.പിയാണെന്നും അവര്‍ പറഞ്ഞു.

എ.ഐ.എ.ഡി.എം.കെ നേതൃത്വത്തിലേക്ക് ജയലളിതയുടെ തോഴി ശശികല നടരാജന്‍ എത്തുന്നതില്‍ 75 ശതമാനം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എതിര്‍പ്പാണുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ശശികല നടരാജന്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗം പോലുമല്ല. ഗൂഢാലോചനയെ തുടര്‍ന്ന് അമ്മ (ജയലളിത) തന്നെയാണ് ശശികല നടരാജനെ പുറത്താക്കിയതെന്നും അവര്‍ പറഞ്ഞു. ശശികലയും കുടുംബവും ജനങ്ങള്‍ക്ക് മുന്നില്‍ നാടകം കളിക്കുകയാണെന്നും ശശികല പുഷ്പ ആരോപിക്കുന്നു.


ബി.ജെ.പിക്ക് ആംആദ്മി പാര്‍ട്ടിയെ പേടിയോ; ആംആദ്മി നേതാക്കള്‍ അതിഥികളായുള്ള ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് ബി.ജെ.പി വക്താക്കള്‍ക്ക് നിര്‍ദേശം


ശശികല നടരാജനെ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെതിരെയാണ് ശശികല പുഷ്പ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ശശികല ജയയെ വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അവര്‍ ആരോപണമുന്നയിച്ചിരുന്നു.

പാര്‍ട്ടിയില്‍ ഒരിടത്തും അവരുടെ പേര് ജയലളിത സൂചിപ്പിച്ചിട്ടില്ല. ആ സാഹചര്യത്തില്‍ ശശികല നടരാജനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കുന്നത് തടയണമെന്നും അവര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more