പനീര്‍ശെല്‍വം നന്ദികെട്ട ദ്രോഹി; മുഖ്യമന്ത്രി പദം വലിയൊരു കാര്യമായി കാണുന്നില്ലെന്നും ശശികല
India
പനീര്‍ശെല്‍വം നന്ദികെട്ട ദ്രോഹി; മുഖ്യമന്ത്രി പദം വലിയൊരു കാര്യമായി കാണുന്നില്ലെന്നും ശശികല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th February 2017, 2:23 pm

ചെന്നൈ: പനീര്‍ശെല്‍വത്തിനെതിരെ ആഞ്ഞടിച്ച് ശശികല. മുഖ്യമന്ത്രി പദം വലിയൊരു കാര്യമായി കാണുന്നില്ലെന്നും നന്ദിയില്ലാത്ത ദ്രോഹിയാണ് പനീര്‍ശെല്‍വമെന്നും ശശികല പറഞ്ഞു.


Dont Miss യു.പിയില്‍ അമിത് ഷായുടെ റാലിയിലും ജനപങ്കാളിത്തമില്ല: ‘ആളെക്കൂട്ടാന്‍’ ക്ലോസപ്പ് ചിത്രങ്ങളുമായി ബി.ജെ.പി ഐ.ടി സെല്‍ 


നിന്നെപ്പോലുള്ള ആയിരം പനീര്‍ശെല്‍വത്തെ ഞാന്‍ കണ്ടിട്ടുണ്ട്. ഇതുവരെ എത്തിയത് വളരെ പോരാടിയാണ്. അതുകൊണ്ട് ഇപ്പോഴത്തെ പ്രശ്‌നങ്ങളെല്ലാ്ം തനിക്ക് നിസ്സാരമാണെന്നും ശശികല പറഞ്ഞു.

പാര്‍ട്ടിക്കെതിരെയുള്ള നീക്കം നേരത്തെ തന്നെ പനീര്‍ശെല്‍വം തുടങ്ങിയിരുന്നു. ജയലളിത മരിച്ച ദിവസം തന്നെ അതിന്റെ ലക്ഷണം കണ്ടുതുടങ്ങി. നന്ദികെട്ട പനീര്‍ശെല്‍വം പാര്‍ട്ടിക്ക് ദോഷം ചെയ്‌തെന്നും ശശികല പറയുന്നു.

ജയലളിത മരിച്ചയുടന്‍ മുഖ്യമന്ത്രിയാകാന്‍ പനീര്‍ശെല്‍വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വേണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞയാളാണ് ഞാന്‍. എന്നാല് പാര്‍ട്ടിക്കെതിരെ പനീര്‍ശെല്‍വം ചരട് വലി തുടങ്ങിയപ്പോഴാണ് പാര്‍ട്ടി എന്നോട് മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്.

119 എം.എല്‍.എമാരെയും താന്‍ കോടതിയില്‍ ഹാജരാക്കുമെന്നും സത്യപ്രതിഞ്ഞ നടത്താന്‍ ഗവര്‍ണര്‍ ഉടന്‍ തയാറാകണമെന്നും ശശികല ആവശ്യപ്പെട്ടു.