|

'സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധിയായല്ല യു.എന്നിലേക്ക് പോയത്'; പ്രളയത്തില്‍ രാജ്യാന്തര അന്വേഷണം വേണമെന്നും ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വ്യക്തിപരമായാണ് പോയതെന്ന് ശശി തരൂര്‍ എം.പി. സ്വന്തം ചെലവിലാണ് ജനീവയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധിയായല്ല ജനീവയിലേക്ക് പോയത്. വ്യക്തിപരമായാണ്. എന്നാല്‍ ജനീവ സന്ദര്‍ശനം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.”

ഐക്യരാഷ്ട്രസഭയോട് സഹായം തേടിയത് വ്യക്തിപരമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐക്യരാഷ്ട്രസഭയും മറ്റ് രാജ്യാന്തര ഏജന്‍സികളും കേരളത്തെ സഹായിക്കാമെന്ന് നേരിട്ട് ഉറപ്പുനല്‍കിയിട്ടുണ്ട്. പുനര്‍നിര്‍മ്മാണത്തിന് സഹായം ലഭ്യമാക്കാന്‍ രാജ്യാന്തരസമ്മേളനം വിളിച്ചുചേര്‍ക്കണം.

ALSO READ: വിജയ് മല്യ രാജ്യം വിടുന്നതിന് മുന്‍പ് ബി.ജെ.പി നേതാക്കളെ കണ്ടിരുന്നു; ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

അതേസമയം കേരളത്തിലെ പ്രളയത്തില്‍ അണക്കെട്ട് തുറന്നിട്ടതടക്കം വീഴ്ച്ചകള്‍ പരിശോധിക്കാന്‍ രാജ്യാന്തര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യു.എ.ഇയുടെ സഹായം സ്വീകരിക്കുന്നത് അഭിമാനപ്രശ്‌നമായി കേന്ദ്രസര്‍ക്കാര്‍ കാണരുതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് അര്‍ഹമായത് കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് മുന്‍ അനുഭവങ്ങള്‍വെച്ച് പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO: