തിരുവനന്തപുരം: എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റാണെന്ന് വിശ്വസിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കഴിഞ്ഞ ആഴ്ച്ച ഓസ്‌ട്രേലിയയില്‍ 56 എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് തെറ്റായി വന്നതെന്നും മേയ് 13 ന് യഥാര്‍ത്ഥ ഫലം വരുന്നതുവരെ കാത്തിരിക്കാമെന്നും ശശിതരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
‘എക്‌സിറ്റ് പോള്‍ഫലങ്ങളെല്ലാം തെറ്റാണെന്ന് വിശ്വസിക്കുന്നു. ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ ആഴ്ച്ച 56 എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് തെറ്റാണെന്ന് തെളിഞ്ഞത്. ഇന്ത്യയിലെ ജനങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്താറില്ല,പലപ്പോഴും അങ്ങനെ ചോദിക്കുന്നവര്‍ സര്‍ക്കാരില്‍ നിന്നുള്ളവാരാണെന്നാണ് അവര്‍ ഭയപ്പെടുന്നു. മേയ് 23 ന് യഥാര്‍ത്ഥഫലം വരുന്നത് വരെ കാത്തിരിക്കും.’ ശശിതരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ന് പുറത്തു വന്ന വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ എത്തുമെന്നും കേരളത്തില്‍ യു.ഡി. എഫിന് വിജയം എന്നുമായിരുന്നു പ്രവചനം.
ആജ് തക് ആക്സിസ് മൈ ഇന്ത്യാ സര്‍വേ പ്രകാരം ബി.ജെ.പി 175-188 സീറ്റ് നേടുമെന്നും ടൈംസ് നൗ എക്സിറ്റ് പോള്‍ പ്രകാരം രാജ്യത്ത് ബി.ജെ.പിക്ക് 306 സീറ്റും ചാണക്യ എക്സിറ്റ് പോള്‍ പ്രകാരം340 സീറ്റ് നേടുമെന്നും റിപ്പബ്ലിക് സി വോട്ടര്‍ പ്രകാരം എന്‍.ഡി.എ 287 ും എന്‍.ഡി.ടി.വി എക്സിറ്റ്പോളില്‍ എന്‍.ഡി.എക്ക് 306 സീറ്റുമാണ് പ്രവചിക്കുന്നത്.
എക്‌സിറ്റ് പോളുകളൊന്നും എക്‌സാറ്റ് പോളുകളല്ലയെന്നും 1999 മുതലുള്ള എക്‌സിറ്റ് പോളുകള്‍ പരിശോധിച്ചാല്‍ നമുക്കത് മനസിലാവുമെന്നും ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പറഞ്ഞിരുന്നു.
എക്‌സിറ്റ് പോളില്‍ വിശ്വസിക്കുന്നില്ലെന്നും ഇലക്ട്രാണിക് വോട്ടിംഗ് മെഷീനുകളില്‍ മാറ്റം വരുത്താനോ അല്ലെങ്കില്‍ തിരിമറി നടത്താനോ ഉള്ള തന്ത്രമാണ് ഇപ്പോള്‍ വന്ന എക്‌സിറ്റ് പോള്‍ ഫലമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പറഞ്ഞിരുന്നു.