അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ചതില്‍ തെറ്റില്ല; കളിയാക്കല്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാണണം; ശശി തരൂര്‍
ICC WORLD CUP 2019
അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ചതില്‍ തെറ്റില്ല; കളിയാക്കല്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാണണം; ശശി തരൂര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th June 2019, 8:20 am

ന്യൂദല്‍ഹി: അഭിനന്ദന്‍ വര്‍ധമാനെ പരിഹസിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയതിനെ തെറ്റ് പറയാനാകില്ലെന്ന് തിരുവനന്തപുരം എം.പി ശശി തരൂര്‍. പരസ്പരമുള്ള കളിയാക്കലിനെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കാണണമെന്നും . ക്രിക്കറ്റിനെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിച്ചുകൊണ്ടുള്ള പാക്കിസ്ഥാന്‍ ടിവി ചാനലിന്റെ പരസ്യത്തിന് വ്യത്യസ്ത രീതിയില്‍ മറുപടി നല്‍കി ബോളിവുഡ് താരം പൂനം പാണ്ഡെ രംഗത്തെത്തിയിരുന്നു.

പാക്കിസ്ഥാന്‍ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങള്‍ക്ക് ഞാന്‍ ഡി കപ്പു തരാം എന്ന് പറഞ്ഞാണ് പൂനം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്നലെയാണ് വാട്സ് ആപ്പില്‍ ഈ പരസ്യം കണ്ടതെന്നും ഒരു യുദ്ധവീരനെ ഇങ്ങനെ അവഹേളിക്കുന്നത് ശരിയല്ലെന്നും പറഞ്ഞാണ് പൂനം ഡി കപ്പ് നല്‍കാമെന്നും നിങ്ങള്‍ക്കിതില്‍ ചായ കുടിക്കാമെന്നും പറയുന്നത്.

തന്റെ മൊബൈലില്‍ അഭിനന്ദനെ പരിഹസിച്ചുകൊണ്ടുള്ള ജാസ് ടിവിയുടെ പരസ്യം പ്ലേ ചെയ്തതിന് ശേഷമായിരുന്നു പൂനം പാണ്ഡേയുടെ മറുപടി. ”ഇന്നലെയാണ് ഞാന്‍ ഈ പരസ്യം കണ്ടത്. ഹേ പാക്കിസ്ഥാന്‍ ഒരു വാര്‍ ഹീറോയെ ഇങ്ങനെ അവഹേളിക്കുന്നത് ശരിയല്ല. നിങ്ങള്‍ ടീ കപ്പുകൊണ്ട് എന്തിന് തൃപ്തരാവണം. നിങ്ങള്‍ അര്‍ഹിക്കുന്ന കപ്പ് ഇതാണ്… ഡീ കപ്പ് …ഡബിള്‍ ഡീകപ്പ്. നിങ്ങള്‍ക്ക് ഇതില്‍ ചായയും കുടിക്കാം”- എന്ന് പറഞ്ഞ ശേഷം പാഡ്ഡഡ് ബ്രാ ഊരി നല്‍കുകയായിരുന്നു പൂനം പാണ്ഡെ.

ഇന്ത്യ-പാക് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാലത്തില്‍ ജാസ് ടിവി തയ്യാറാക്കിയ പരസ്യമായിരുന്നു വിവാദമായത്.

ജൂണ്‍ 16 ന് നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായിട്ടാണ് ചാനല്‍ പരസ്യം ഇറക്കിയത്. അഭിനന്ദന്‍ വര്‍ദ്ധമാന്റെ മുഖവുമായി സാമ്യമുള്ളയാളെയാണ് പരസ്യചിത്രത്തില്‍ കാണിക്കുന്നത്.

അഭിനന്ദനെപ്പോലെ മീശവെച്ച ഇദ്ദേഹം നീല ടീഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ കയ്യില്‍ ഒരു കപ്പു ചായയുമായിരുന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന രീതിയിലായിരുന്നു പരസ്യം ഒരുക്കിയത്.

അഭിനന്ദന്‍ വര്‍ദ്ധമാനെ പാക് സൈന്യം ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു പരസ്യം ചിത്രീകരിച്ചത്.

”ടോസ് കിട്ടിയിരുന്നെങ്കില്‍ എന്തായിരുന്നു പ്ലാന്‍? എന്ന ചോദ്യത്തിന് സോറി സര്‍ എനിക്കത് പറയാനുള്ള അനുമതിയില്ല എന്ന് ‘ ഇദ്ദേഹം പറയുന്നു.

മെയിന്‍ ഇലവനില്‍ ആരെല്ലാമുണ്ടാകുമെന്ന അടുത്ത ചോദ്യത്തിനും സോറി സര്‍ അത് പറയാനുള്ള അനുമതി എനിക്കില്ല”-എന്ന് മറുപടി നല്‍കുന്നു.

ശരി, ചായ എങ്ങനെയുണ്ടെന്ന അടുത്ത ചോദ്യത്തിന് ചായ വളരെ നന്നായിരിക്കുന്നു എന്നാണ് മറുപടി പറയുന്നത്. ഇതോടെ ശരി ഇനി താങ്കള്‍ക്ക് പോകാമെന്ന് പറയുന്നതോടെ കപ്പുമായി എഴുന്നേല്‍ക്കുന്ന ഇദ്ദേഹത്തോട് കപ്പും കൊണ്ട് എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ച്” കപ്പ് ഇവിടെ വെച്ചിട്ട് പോകൂ എന്ന് ഹാഷ് ടാഗ് ഇട്ടുകൊണ്ടായിരുന്നു പരസ്യം അവസാനിക്കുന്നത്.

ലോകകപ്പ് മത്സരത്തില്‍ കപ്പ് പാക്കിസ്ഥാന് തന്നെ ലഭിക്കുമെന്നായിരുന്നു പരസ്യം പറഞ്ഞുവെച്ചത്. എന്നാല്‍ പരസ്യം ഇന്ത്യന്‍ വ്യോമസേനയേയും സൈന്യത്തേയും അപമാനിക്കുകയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. അഭിനന്ദന്‍ കറുത്തയാളാണെന്ന് കാണിക്കാന്‍ കറുത്ത മേക്കപ്പാണ് അഭിനന്ദനായി അഭിനയിച്ചയാളുടെ മുഖത്ത് ഉപയോഗിച്ചതെന്നും ഇത് വംശീയ അധിക്ഷേപമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയ പാക് വിമാനങ്ങളെ പിന്തുടരുന്നതിന് ഇടയിലായിരുന്നു വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ വിമാനത്തിന് നേരെ ആക്രമണമുണ്ടാകുന്നത്.

വിമാനത്തില്‍ നിന്ന് ഉടന്‍ സ്വയം ഇജക്ട് ചെയ്ത അഭിനന്ദന്‍ വനമേഖലയില്‍ പതിക്കുകയായിരുന്നു. തുടര്‍ന്ന് പാക് സൈന്യത്തിന്റെ പിടിയിലകപ്പെട്ട ഇദ്ദേഹത്തെ പാക് സൈന്യം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വീഡിയോകളും പാക്കിസ്ഥാന്‍ പുറത്തുവിട്ടിരുന്നു.

പാകിസ്ഥാന്‍ കസ്റ്റഡിയില്‍ നേരിട്ട എല്ലാ ചോദ്യങ്ങള്‍ക്കും ധീരവും വ്യക്തവുമായിട്ടായിരുന്നു അഭിനന്ദന്‍ അന്ന് മറുപടി നല്‍കിയത്. പേര് ചോദിക്കുമ്പോള്‍ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ എന്നും മറ്റ് വിവരങ്ങള്‍ തിരക്കുമ്പോള്‍ അത് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നുമായിരുന്നു അഭിനന്ദന്‍ മറുപടി നല്‍കിയത്.

ആയുധധാരികളായ സൈനികരുടെ ചോദ്യം ചെയ്യലില്‍ തന്റെ പേരല്ലാതെ മറ്റ് വിവരങ്ങള്‍ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ വ്യക്തമാക്കിയിരുന്നില്ല.

പാകിസ്ഥാനിലെത്തിയ ദൗത്യമെന്താണെന്ന് ചോദ്യത്തിന് അക്കാര്യം താങ്കളോട് പറയാന്‍ ഞാന്‍ ബാധ്യസ്ഥനല്ലെന്നായിരുന്നു അഭിനന്ദന്റെ മറുപടി. ഈ ആശയമായിരുന്നു ജാസ് ടിവി ലോകകപ്പ് പരസ്യത്തിനായി ഉപയോഗിച്ചത്.
DoolNews Video