| Tuesday, 27th March 2018, 8:47 am

നിസ്സാന്‍ ഡിജിറ്റല്‍ ഹബ്: ക്രെഡിറ്റ് അവകാശപ്പെട്ട് ശശി തരൂരും കണ്ണന്താനവും; വാക്ക്പോര് രൂക്ഷമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഡിജിറ്റല്‍ പദ്ധതിയായ നിസാന്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബിന്റെ ക്രെഡിറ്റിനായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ശശി തരൂരും തമ്മില്‍ പോര് രൂക്ഷമാകുന്നു. കേരളത്തില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിന് മുമ്പ് തന്നെയാണ് ഇതിനെചൊല്ലി ഇരുവരും പോരടിക്കുന്നത്.

പദ്ധതി തലസ്ഥാനത്ത് എത്തിച്ചതിന്റെ ക്രെഡിറ്റ് തങ്ങള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഇരുവരും അവകാശവാദം ഉന്നയിക്കുന്നത്.


ALSO HEAD: ദിനംപ്രതി വിശ്വാസം നഷ്ടപ്പെട്ട് എന്‍.ഡി.എ’; കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി സി.പി.ഐ.എമ്മും


സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയെന്ന നിലയിലാണ് സര്‍ക്കാര്‍ നിസാന്‍ ഗ്ലോബല്‍ ഡിജിറ്റല്‍ പദ്ധതിയെ കാണുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

ഡ്രൈവര്‍ ഇല്ലാത്ത വാഹനങ്ങളും ഇലക്ട്രിക് കാറുകളും വികസിപ്പിക്കാനാണ് നിസാന്‍ മോട്ടോര്‍ കമ്പനി ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ് ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്നത്.

അതേസമയം തലസ്ഥാനത്തിന് പുതിയ പദ്ധതിയെന്ന നിലയില്‍ നിസാന്‍ ഡിജിറ്റല്‍ ഹബ് അവതരിപ്പിച്ചത് കേന്ദ്രമന്ത്രി കണ്ണന്താനമാണ്. എന്നാല്‍ നിസാന്‍ കമ്പനിയെ കേരളത്തിലേക്ക് ക്ഷണിച്ചത് താനാണെന്ന് ചൂണ്ടികാട്ടി ശശി തരൂരും രംഗത്തെത്തിയതോടെയാണ് തര്‍ക്കം ആരംഭിച്ചത്.


MUST READ: ദേശീയപാതയ്‌ക്കെതിരെ സമരം ചെയ്യുന്നത് ശരിയല്ല; കീഴാറ്റൂരില്‍ ബൈപ്പാസ് വേണം: പി.സി.ജോര്‍ജ്


കണ്ണന്താനം കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ ഈ പദ്ധതിയെകുറിച്ച് പറഞ്ഞതിന് മറുപടിയെന്ന നിലയിലാണ് താന്‍ ഫേസ്ബുക്ക് പോസ്റ്റ് എഴുതിയതെന്നു തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. മുഖ്യമന്ത്രിയുമായി താന്‍ വിഷയത്തില്‍ ചര്‍ച്ച നടത്തിയെന്നും കണ്ണന്താനം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more