| Friday, 12th October 2018, 1:48 pm

'ചെറിയൊരു നമ്പര്‍ ഇറക്കിയെന്നു മാത്രം, മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിക്കാന്‍ കാത്തുനില്‍ക്കുന്നതുപോലെ' നെടുനീളന്‍ ഇംഗ്ലീഷ് പ്രയോഗത്തെക്കുറിച്ച് തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇംഗ്ലീഷില്‍ പൊതുവെ അധികം പരിചയമില്ലാത്ത വാക്കുകളില്‍ ഉപയോഗിക്കുന്നതിലൂടെ ശ്രദ്ധനേടിയവയാണ് ശശി തരൂരിന്റെ ട്വീറ്റുകളില്‍ പലതും. അത്തരം വാക്കുകള്‍ തെരഞ്ഞെടുക്കുന്നത് ഒരു മാര്‍ക്കറ്റിങ് സ്ട്രാറ്റജിയാണെന്നാണ് തരൂര്‍ പറയുന്നത്.

ശശി തരൂര്‍ എഴുതിയ ” ദ പാരാഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി” എന്ന പുസ്തകത്തെക്കുറിച്ചുള്ള ട്വീറ്റിലെ “ഫ്‌ളൊക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍” എന്ന വാക്ക് ഏറെ ചര്‍ച്ചയായ സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം.

“ഇതൊക്കെ ഒരു മാര്‍ക്കറ്റിങ് സ്ട്രാറ്റജിയാണ്. വെറുതെ ഒരു പുസ്തകം പ്രഖ്യാപിക്കുന്നു, എഴുതുന്നു, എന്ന് പറഞ്ഞാല്‍ അത് വലിയ വാര്‍ത്തയല്ല. അത് ജനങ്ങളുടെ മനസിലേക്ക് കയറ്റാന്‍ ചില മാര്‍ക്കറ്റിങ് സ്ട്രാറ്റജികളൊക്കെ വേണ്ടിവരും. മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ കാത്തുനില്‍ക്കുന്നതുപോലെ. അതുപോലെ ചെറിയൊരു നമ്പര്‍ ഇറക്കി എന്നുമാത്രം.” എന്നാണ് തരൂര്‍ പറഞ്ഞത്.

Also Read:“ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറി ദല്‍ഹിയിലേക്കും മുഖ്യമന്ത്രിക്കും അയച്ചുകൊടുക്കണം; നടന്‍ കൊല്ലം തുളസി

“ദ പാരാഡോക്സിക്കല്‍ പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി”യെന്ന പുസ്തകം പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള ട്വീറ്റിലെ 29 അക്ഷരങ്ങളുള്ള “ഫ്ളൊക്സിനോസിനിഹിലിപിലിഫിക്കേഷന്‍” എന്ന വാക്ക് ചര്‍ച്ചയായതോടെ അതിനും നീളമുള്ള മറ്റൊരു വാക്കുമായി തരൂര്‍ മറുപടി നല്‍കിയിരുന്നു.

“എന്റെ കഴിഞ്ഞദിവസത്തെ ട്വീറ്റുകളിലൊന്ന് “ഹിപ്പോപൊട്ടോമോണ്‍സ്ട്രോസെസ്‌ക്യുപെഡലിയോഫോബിയ” സൃഷ്ടിച്ചിരിക്കുകയാണ്” എന്നു പറഞ്ഞുകൊണ്ടാണ് തരൂരിന്റെ മറുപടി.

We use cookies to give you the best possible experience. Learn more