ശബരിമല: ശബരിമല വിധി അനുകൂലമായില്ലെങ്കില്‍ കേന്ദ്രസര്‍ക്കാറിനെ വീണ്ടും സമീപിക്കുമെന്ന് പന്തളം കൊട്ടാര നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാര വര്‍മ്മ. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റിയെന്ന് കരുതുന്നില്ലെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.
കോന്നി തെരഞ്ഞെടുപ്പില്‍ ശബരിമല പ്രതികരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശബരിമലയുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ നേരത്തെയും ശശികുമാര വര്‍മ്മ രംഗത്തുവന്നിരുന്നു. ശത്രുക്കളെ കാണുന്നതുപോലെ കേരളത്തിലെ ഹിന്ദുക്കളെ കാണുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന് ഇന്നേക്ക് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് ശശികുമാര വര്‍മ്മയുടെ പ്രതികരണം.
വിധിയ്‌ക്കെതിരെ വന്ന പുനപരിശോധനാ ഹരജികളില്‍ വിധി ഇതുവരെ വന്നിട്ടില്ല. റിട്ട് ഹരജികളും പുനപരിശോധനാ ഹരജികളും ഉള്‍പ്പെടെ 65 പരാതികളാണ് സുപ്രീം കോടതിയുടെ മുമ്പാകെ എത്തിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നവംബര്‍ 17ന് വിരമിക്കും. അതിനു മുമ്പ് വിധിയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ