| Saturday, 7th March 2020, 5:30 pm

വിലക്കിനു മുന്നില്‍ കേരളത്തിലെ മാധ്യമങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്നിരുന്നെങ്കിലോ? മാധ്യമവിലക്കില്‍ പ്രതികരിച്ച് ശശി കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഏഷ്യാനെറ്റിനും മീഡിയാവണിനും പ്രക്ഷേപണ വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നടപടിയില്‍ കേരളത്തിലെ മാധ്യമങ്ങളെ വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തിന്റെ ഡയറക്ടറുമായ ശശി കുമാര്‍.

ഇത് അഭിപ്രായസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നു കയറ്റമാണിതെന്നും കേരളത്തിലെ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നിന്നില്ലെന്നും ശശി കുമാര്‍ പറഞ്ഞു. ഫേസ് ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മിണ്ടാതിരിക്കുന്നതിന് പകരം, മലയാളം ചാനലുകള്‍ പ്രതിഷേധിക്കാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും തയ്യാറായിരുന്നെങ്കിലോ? അവരുടെ പ്രൈം ടൈമിനിടയിലെ ഒരു മണിക്കൂറെങ്കിലും നിര്‍ത്തിവെക്കാന്‍ മുതിര്‍ന്നിരുന്നെങ്കിലോ ? അത് ആളുകളെ വിശ്വാസത്തിലെടുക്കുക മാത്രമല്ല, ഈ അധികാരികളെ കൊമ്പുകുത്തിക്കാനും സഹായിച്ചേനെ. പക്ഷെ എല്ലാം നഷ്ടപ്പെടുത്തി. കേരളത്തിലെ മാധ്യമങ്ങളെങ്കിലും ധ്രുവീകരണത്തിന് വിധേയരാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല,’ ശശികുമാര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിഭിന്നമല്ലാതിരിക്കുന്നതിലാണ് മാധ്യമങ്ങളുടെ ശക്തി. വിഭജിക്കപ്പെടാത്തതെന്ന് പറയുമ്പോള്‍ പത്രങ്ങള്‍ തമ്മിലും ചാനലുകള്‍ തമ്മിലും ന്യൂസ് പോര്‍ട്ടലുകള്‍ തമ്മിലും പരസ്പരം വിഭജിക്കാതെ ഒരുമിച്ച് നില്‍ക്കുന്നത് എന്നാണര്‍ത്ഥം. അത്‌കൊണ്ടു തന്നെ പത്രങ്ങളും ചാനലുകളും പോര്‍ട്ടലുകളും തമ്മില്‍ ചെയ്യുന്ന പണിയില്‍ വിഭിന്നമല്ലെന്ന് സ്വയം വിശ്വസിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more