| Friday, 20th March 2020, 4:18 pm

പാത്രങ്ങള്‍ കൂട്ടിയടിക്കാന്‍ ആവശ്യപ്പെട്ട മോദിയെ ട്രോളി ശശി തരൂര്‍; 'ഞങ്ങള്‍ക്ക് ഞായറാഴ്ച അഞ്ച് മണി വരെയൊന്നും കാത്തിരിക്കാന്‍ കഴിയില്ല'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊറോണ വൈറസ് വ്യാപനകാലത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് രാജ്യത്തെ പൗരന്മാര്‍ പാത്രങ്ങള്‍ കൂട്ടിയടിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യത്തെ ട്രോളി ശശി തരൂര്‍ എം.പി. മമ്മൂട്ടിയുടെ മായാവി എന്ന സിനിമയിലെ ഗാനരംഗം പങ്കുവെച്ചാണ് ശശി തരൂരിന്റെ ട്രോള്‍.

‘രാജ്യത്തെ മറ്റുള്ളവര്‍ നടപടികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് മുമ്പേയാണ് മലയാള സിനിമ.
ഞങ്ങള്‍ക്ക് ഞായറാഴ്ച അഞ്ച് മണി വരെയൊന്നും കാത്തിരിക്കാന്‍ കഴിയില്ല’, എന്ന തലക്കെട്ടോടെയാണ് ശശി തരൂര്‍ വീഡിയോ ഉള്‍പ്പെടുത്തി ട്വീറ്റ് ചെയ്തത്.

മാര്‍ച്ച് 22 ന് ജനത കര്‍ഫ്യുപ്രഖ്യാപിക്കുന്നുവെന്നും അന്നേദിവസം ആരും തന്നെ പുറത്തിറങ്ങരുതെന്നും മോദി ആവശ്യപ്പെട്ടിരുന്നു. ‘ഞായറാഴ്ച രാവിലെ ഏഴുമണിമുതല്‍ രാത്രി 9 മണിവരെ ആരും പുറത്തിറങ്ങരുത്. ജനങ്ങള്‍ സ്വയം നിരോധനം പ്രഖ്യാപിക്കണം,’ മോദി പറഞ്ഞു.

കുറച്ചു ദിവസത്തേക്ക് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മോദി പറഞ്ഞു.

130 കോടി ജനങ്ങളില്‍ നിന്ന് കുറച്ചു ആഴ്ചകള്‍ തനിക്ക് നല്‍കണമെന്നും കുറച്ചു ദിവസത്തേക്ക് നിങ്ങളുടെ സഹകരണം ആവശ്യമാണെന്നും മോദി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more