കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യത്ത് നടക്കുന്ന പ്രക്ഷോഭത്തെ മുന്നില്‍ നിന്ന് നയിക്കേണ്ടത് എന്‍.സി.പി നേതാവ് ശരത് പവാറാണെന്ന് ശശി തരൂര്‍ എം.പി. കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവരെ കൂടി ഒരു പ്ലാറ്റ്‌ഫോമില്‍ എത്തിക്കാന്‍ ഇത് ഉപകരിക്കുമെന്നും തരൂര്‍ വ്യക്തമാക്കി. മീഡിയവണിനു നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂരിന്റെ പ്രതികരണം.
പ്രതിപക്ഷപാര്‍ട്ടികളെ ഒരുമിച്ച് നിര്‍ത്തുന്നതിനുള്ള റോളിലേക്ക് എന്തു കൊണ്ട് കോണ്‍ഗ്രസ് എത്തുന്നില്ല എന്ന അവതാരകന്റെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു തരൂര്‍.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു ചരിത്രമുണ്ട്. അതു മാത്രമല്ല ചില സംസ്ഥാന പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ എതിര്‍ത്തു കൊണ്ടാണ് വളര്‍ന്നത്. അത് കൊണ്ട് ഞങ്ങള്‍ നേതൃത്വം എടുക്കാന്‍ പോയാല്‍ അവര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.
ഒരു ചെറിയ പാര്‍ട്ടി ഇതിന്റെ നേതൃത്വം എടുത്താല്‍ പ്രത്യേകിച്ചും മുതിര്‍ന്ന നേതാവുള്ള ഒരു പാര്‍ട്ടി നേതൃത്വം എടുത്താല്‍ മറ്റുള്ളവര്‍ കേള്‍ക്കാന്‍ തയ്യാറായിരിക്കും. എന്റെ അഭിപ്രായത്തില്‍ ശരത് പവാറായിരിക്കും നല്ലത്. ഇദ്ദേഹം വളരെ പ്രായം ചെന്ന മുതിര്‍ന്ന നേതാവാണ്. എന്‍.സി.പി പാര്‍ട്ടി ഇവര്‍ക്കാര്‍ക്കും വലിയ രാഷ്ട്രീയ ഭീഷണിയുമല്ല. അങ്ങനെ ഒരു പാര്‍ട്ടി മുന്‍കൈയ്യെടുത്താല്‍ അതിനൊരു ഫലം ഉണ്ടാകും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കോണ്‍ഗ്രസു പാര്‍ട്ടി തന്നെ മുന്നില്‍ വരണമെന്ന് പറയാന്‍ എനിക്ക് കഴിയില്ല. കാരണം എനിക്കറിയാം ഞങ്ങളുടെ പിന്നാലെ വരാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. പക്ഷെ ഞങ്ങളുടെ ഒപ്പം ധൈര്യത്തോടെ നില്‍ക്കും’, ശശി തരൂര്‍ പറഞ്ഞു.