| Sunday, 28th March 2021, 3:35 pm

'0.5 മില്ലി മീറ്റര്‍ ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയിരുന്നെങ്കില്‍, ഒന്നുകില്‍ കാഴ്ച അല്ലെങ്കില്‍ തലച്ചോര്‍'; ത്രാസ് തകര്‍ന്നുണ്ടായ അപകടത്തെക്കുറിച്ച് ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രണ്ട് വര്‍ഷം മുമ്പ് തനിക്കുണ്ടായ ഒരു അപകടത്തെക്കുറിച്ച് വിശദീകരിച്ച് എം. പി ശശി തരൂര്‍. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യം വിശദീകരിച്ചത്.

തിരുവനന്തപുരത്ത് ഗാന്ധാരിയമ്മന്‍ ക്ഷേത്രത്തില്‍ തുലാഭാരം നടക്കുന്നതിനിടെ ത്രാസിന്റെ മുകള്‍ത്തട്ടിലെ ഇരുമ്പ് ദണ്ഡ് ഒടിഞ്ഞുവീണായിരുന്നു തരൂരിന് പരിക്ക് പറ്റിയത്. തലയ്ക്കായിരുന്നു പരിക്ക് പറ്റിയത്.

വല്ലാത്തൊരു അപകടമായിരുന്നു അതെന്നാണ് തരൂര്‍ അപകടത്തെക്കുറിച്ച് പറഞ്ഞത്.

‘0.5 മില്ലി മീറ്റര്‍ ഒരു വശത്തേക്ക് മാറിയിരുന്നെങ്കില്‍ എന്റെ കാഴ്ച നഷ്ടപ്പെടുമായിരുന്നു. 0.5 മില്ലി മീറ്റര്‍ മറുഭാഗത്തേക്ക് മാറിയിരുന്നെങ്കില്‍ എന്റെ തലച്ചോര്‍ തകരുമായിരുന്നു,’ തരൂര്‍ പറഞ്ഞു.

അപകടമുണ്ടായപ്പോള്‍ ആര്‍.എസ്.എസുകാര്‍ അത് ദേവീകോപമാണെന്നൊക്കെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ രക്ഷപ്പെടാന്‍ സാധിച്ചതിനാലാണ് താന്‍ ഇത് ദേവീ കടാക്ഷം കൊണ്ടാണെന്ന് പറയുന്നതെന്നും തരൂര്‍ പറഞ്ഞു.

ചിലരുടെ വിശ്വാസം (എന്റെയല്ല) ദേവിക്ക് നല്‍കാവുന്ന ഏറ്റവും വലിയ തര്‍പ്പണം രക്തമാണെന്നാണ്. അതുകൊണ്ടുതന്നെ ദേവികോപം എന്ന പ്രചാരണത്തിന്റെ മുന പെട്ടെന്ന് ഒടിഞ്ഞുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 55 ശതമാനം പുതുമുഖങ്ങള്‍ക്ക് അവസരം കൊടുത്തിട്ടുണ്ട്. അതൊരു വലിയ മാറ്റമാണ്. ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sashi Tharoor MP opens up about his accident in a temple happened 2 years ago

We use cookies to give you the best possible experience. Learn more