വരുന്ന ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ നിലവിലെ മുഖ്യമന്ത്രി രഘുബര്‍ ദാസിനെതിരെ കോണ്‍ഗ്രസ് ഗൗരവ് വല്ലഭിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് തൊട്ടേ ബി.ജെ.പി വലിയ ആശങ്കയിലാണ്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഗൗരവ് വല്ലഭ് രഘുബര്‍ ദാസിനെതിരെ മത്സരിക്കാനത്തെിയാല്‍ അത് മണ്ഡലത്തില്‍ മാത്രമല്ല സംസ്ഥാനത്തൊട്ടാകെ കോണ്‍ഗ്രസിന് വലിയ ഊര്‍ജ്ജമാണ് സമ്മാനിക്കുക എന്ന് ബി.ജെ.പിക്കറിയാം. എന്നാല്‍ അഇപ്പോള്‍ ഗൗരവ് വല്ലഭിനെ കൂടാതെ മറ്റൊരു നേതാവ് കൂടി രഘുബര്‍ ദാസിനെതിരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഗൗരവ് വല്ലഭിനെ കൂടാതെ രഘുബര്‍ ദാസിനെതിരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത് സ്വന്തം പാളത്തില്‍ നിന്നുള്ളതാണെന്നാണ് ബി.ജെ.പിയെ ഭയപ്പെടുത്തുന്നത്. മുതിര്‍ന്ന ബി.ജെ.പി നേതാവും നിലവില്‍ രഘുബര്‍ ദാസിന്റെ മന്ത്രിസഭയിലെ ഭക്ഷ്യ മന്ത്രിയായ സറ്യൂറായിയാണ് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ബി.ജെ.പി നിയമസഭ സീറ്റ് നിഷേധിച്ചതാണ് സറ്യൂറായിയെ ചൊടിപ്പിച്ചത്. പാര്‍ട്ടി ടിക്കറ്റിന് വേണ്ടി യാചക പാത്രമായി നടക്കാന്‍ തന്നെ കിട്ടിലെന്നും സറ്യൂറായി പറഞ്ഞു.ബി.ജെ.പി ഇതരപാര്‍ട്ടികള്‍ തന്നെ പിന്തുണക്കുമെന്നും സറ്യൂറായി പറഞ്ഞു.
നിലവില്‍ എം.എല്‍.സിയായ സറ്യൂറായി ജംഷഡ്പൂര്‍ മണ്ഡലത്തില്‍ സ്വാധീനമുള്ള നേതാവാണ്. ഗൗരവ് വല്ലഭിനെ കൂടാതെ സറ്യൂറായി കൂടെ മത്സരത്തിനിറങ്ങിയാല്‍ ബി.ജെ.പിയുടെ സാധ്യതകളെ സാരമായി ബാധിച്ചേക്കും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജംഷഡ്പൂരിലെ എക്‌സ്.എല്‍.ആര്‍.ഐ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ധനകാര്യ പ്രൊഫസറായിരുന്നു ഗൗരവ് വല്ലഭ്. ക്രെഡിറ്റ് റിസ്‌ക് മാനേജ്‌മെന്റില്‍ ഡോക്ടറേറ്റും ഗൗരവ് കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി ബാങ്കുകളുമായി സഹകരിക്കുകയും പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.
അക്കാദമിക പാരമ്പര്യമുള്ളവരുടെ കുടുംബത്തിലാണ് ഗൗരവ് ജനിച്ചത്. കുടുംബത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്ന ആദ്യത്തെയാളാണ് ഗൗരവ് വല്ലഭ്. ഈ വര്‍ഷം ആദ്യമാണ് കോണ്‍ഗ്രസിന്റെ 10 വക്താക്കളില്‍ ഒരാളായി ഗൗരവിനെ തെരഞ്ഞെടുത്തത്.
ബി.ജെ.പിയുടെ പ്രമുഖ വക്താവായ സംബിത് പത്രയോട് ചര്‍ച്ചകളില്‍ വിട്ടുവീഴ്ചയില്ലാതെ ഏറ്റുമുട്ടിയതോടെയാണ് ഗൗരവ് ജനശ്രദ്ധ നേടിയത്. സംസ്ഥാനത്ത് അഞ്ച് ഘട്ടങ്ങളിലായായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിലവില്‍ ബി.ജെ.പി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ ഏതുവിധേനയും ഭരണം പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.നവംബര്‍ 23ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് ഡിസംബര്‍ 20ന് അവസാനിക്കും. ഡിസംബര്‍ 23ന് വോട്ടെണ്ണല്‍ നടക്കും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ