| Friday, 23rd July 2021, 7:35 pm

സാര്‍പ്പട്ട പരമ്പരൈ; പാ. രഞ്ജിത്തിന്റെ ഏറ്റവും മികച്ച ചിത്രം

അന്ന കീർത്തി ജോർജ്

തിയേറ്ററുകളിലായിരുന്നു റിലീസെങ്കില്‍ കാണാനെത്തുന്ന ഏതൊരു പ്രേക്ഷകനെയും ഇളക്കിമറിക്കാന്‍ സാധിക്കുന്ന സീനുകളുള്ള, സ്പോര്‍ട്സ് ഡ്രാമ ചിത്രങ്ങളുടെ ഒരു വിധം എല്ലാ ഘടകങ്ങളും കടന്നുവരുന്ന, എന്നാല്‍ അതിനുമപ്പുറത്തേക്ക് സഞ്ചരിച്ച് ഒരു സമൂഹത്തെയും കാലഘട്ടത്തെയും മനുഷ്യരെയും രേഖപ്പെടുത്താന്‍ ശ്രമിക്കുന്ന ചിത്രമാണ് സര്‍പാട്ട പരമ്പരൈ.

സര്‍പാട്ട പരമ്പരൈ എന്ന ഒരു ബോക്സിംഗ് കുലത്തിന്റെ പേര് തന്നെയായിരിക്കും ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കപ്പെടുന്ന വാക്ക്.

ഈ വാക്ക് അഭിമാനത്തിലും ദുരഭിമാനത്തിലും സന്തോഷത്തിലും നിരാശയിലും ആവേശത്തിലും പരിഹാസത്തിലും ആത്മവിശ്വാസത്തിലുമൊക്കെയായി വ്യത്യസ്ത കഥാപാത്രങ്ങള്‍ പറയുന്നുണ്ട്. ഇതേ ഒരു ഇമോഷണല്‍ റൈഡ് ചിത്രത്തിലും നടക്കുന്നുണ്ട്.

ട്രെയ്‌ലറില്‍ കണ്ടതുപോലെ 1970കളില്‍ മദ്രാസിലെ തമിഴ് സമൂഹത്തില്‍ നിലനിന്നിരുന്ന ബോക്‌സിങ്ങ് കള്‍ച്ചറാണ് സിനിമയുടെ പശ്ചാത്തലം. ബ്രിട്ടീഷുകാരുടെ വരവോടെ തമിഴ്‌നാട്ടില്‍ കടന്നുവന്ന ബോക്‌സിങ്ങിനെ തങ്ങളുടെ രീതികളോടും സാഹചര്യങ്ങളോടും ലയിപ്പിച്ചാണ് തമിഴ് ജനത വളര്‍ത്തിക്കൊണ്ടുവന്നത്.

പലതരം വിവേചനങ്ങള്‍ നിലനിന്നിരുന്ന ഒരു സമൂഹത്തെ ബോക്‌സിങ്ങ് ഒന്നാക്കിയതും എന്നാല്‍ പിന്നീട് ആ സ്‌പേസിലേക്കും ജാതിയും വര്‍ഗവും വ്യക്തി വൈരാഗ്യങ്ങളുമെല്ലാം കടന്നുവന്ന് വേര്‍തിരിവുകളുണ്ടാക്കിയതും സിനിമയിലെ കഥാപാത്രങ്ങളിലൂടെ കാണാനാകും.

അന്നത്തെ മദ്രാസിനെയോ അവിടെ നിലനിന്നിരുന്ന ബോക്സിങ്ങിനെയോ കുറിച്ച് അറിയാത്തവര്‍ക്ക് വളരെ പുതുമയുള്ള ഒരു കഥാപരിസരം ചിത്രം കാണിച്ചു തരുന്നുണ്ട്. മുഹമ്മദ് അലിയെ കുറിച്ച് വാചാലരാകുന്ന, നാട്ടിലെ കുട്ടികള്‍ക്ക് വരെ ബോക്‌സിങ്ങിന്റെ പഞ്ചും ഗാര്‍ഡ് വെക്കലും മൂവുകളുമൊക്കെ അറിയാവുന്ന, ബോക്‌സിങ്ങ് റിങ്ങിലേക്ക് മറ്റെല്ലാം മറന്ന് ഓടിയെത്തുന്ന തമിഴ്‌നാട്ടുകാര്‍ നമുക്ക് തീര്‍ച്ചയായും കണ്ടിരിക്കാന്‍ തോന്നുന്ന അനുഭവമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Sarpatta Movie Review| Pa. Ranjith, Arya, pasupathy

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.