ക്യാമറയ്ക്കു പിന്നില്‍ മരിച്ചതു പോലെ, ആക്ഷന്‍ പറഞ്ഞാല്‍ വിസ്മയം, ശ്രീദേവിയെക്കുറിച്ച് സരോജ് ഖാന്‍ പറഞ്ഞത്
Bollywood
ക്യാമറയ്ക്കു പിന്നില്‍ മരിച്ചതു പോലെ, ആക്ഷന്‍ പറഞ്ഞാല്‍ വിസ്മയം, ശ്രീദേവിയെക്കുറിച്ച് സരോജ് ഖാന്‍ പറഞ്ഞത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th July 2020, 2:01 pm

മുംബൈ: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത കോറിയോഗ്രാഫര്‍ സരോജ് ഖാന്‍ ശ്രീദേവിയെക്കുറിച്ച് മുന്‍പൊരിക്കല്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു.

നടിമാരായ മാധുരി ദീക്ഷിത്, ശ്രീദേവി, ഐശ്യര്യ റായ് തുടങ്ങിയ താരങ്ങളുടെ കരിയറില്‍ വഴിത്തിരിവായ പല ഗാനരംഗങ്ങളുടെയും കോറിയോഗ്രാഫ് സരോജ് ഖാനായിരുന്നു.

മുന്‍പൊരിക്കല്‍ മിറര്‍ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ശ്രീദേവിയെക്കുറച്ച് പറഞ്ഞത്.

‘ ശ്രീദേവി മികച്ച വ്യക്തിയും നല്ല നടിയും നര്‍ത്തകിയുമായിരുന്നു. നൃത്തം എളുപ്പത്തിലും സ്വാഭാവികമായും അവളിലേക്ക് വന്നു. ഓരോ തവണയും ഓരോ കോസ്റ്റിയൂമിലേക്ക് മാറുമ്പോള്‍ അവള്‍ വ്യത്യസ്തയായിരുന്നു. അവളുടെ മാജിക് അങ്ങനെയായിരുന്നു. ക്യാമറയെ അഭിമുഖീകരിക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ തിളങ്ങും, അതുവരെ അവള്‍ മരിച്ച സ്ത്രീയെ പോലെയായിരിക്കും, ആ സമയത്ത് അവള്‍ എന്റെ നിര്‍ദ്ദേശം സ്വീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഞാന്‍ ആലോചിക്കും, പക്ഷെ ആക്ഷന്‍ എന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞാല്‍ എന്താണ് അവള്‍ക്ക് സംഭവിക്കുന്നതെന്ന് ദൈവത്തിനു മാത്രം അറിയാം. അവള്‍ ഒരു സ്വപ്‌നമായിരുന്നു. ഒരു കോറിയോഗ്രഫറുടെ ആഹ്ലാദമായിരുന്നു,’ സരോജ് ഖാന്‍ പറഞ്ഞു.

ശ്രീദേവിയുടെ കരിയറിലെ വഴിത്തിരിവായ നാഗിനി, ചാന്ദ്‌നി തുടങ്ങിയവയില്‍ ശ്രീദേവിയുടെകോറിയോഗ്രാഫറായിരുന്നു. സരോജ് ഖാന്‍. കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സരോജ് ഖാന്‍ മരണപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ