| Tuesday, 24th April 2018, 11:47 am

കാസ്റ്റിംഗ് കൗച്ചിന് എന്താ പ്രശ്‌നം? അത് നല്ലൊരു വരുമാനമാര്‍ഗ്ഗമല്ലേ... കാസ്റ്റിംഗ് കൗച്ചിനെ ന്യായികരിച്ച് ബോളിവുഡ് കൊറിയോഗ്രാഫര്‍ സരോജ് ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കാസ്റ്റിംഗ് കൗച്ച്. ഇൗയിടെയായി പല പ്രമുഖ നടിമാരും തങ്ങള്‍ക്കു നേരേയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

സിനിമാമേഖലയില്‍ പിടിമുറുക്കുന്ന കാസ്റ്റിംഗ് കൗച്ചിനെതിരെ തെലുഗ് സിനിമാ താരം ശ്രീറെഡ്ഡി നടത്തിയ പ്രതിഷേധമാണ് അവസാനത്തേത്. നിലവില്‍ നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ മേല്‍വസ്ത്രമുരിഞ്ഞാണ് അവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനെതിരെ വന്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇപ്പോല്‍ സിനിമാമേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെ അനുകൂലിച്ചെത്തിയിരിക്കയാണ് ബോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫറായ സരോജ് ഖാന്‍. ബോളിവുഡില്‍ പണ്ടു മുതല്‍ നിലനിന്നിരുന്ന സമ്പ്രദായമാണ് കാസ്റ്റിംഗ് കൗച്ചെന്നാണ് സരോജ് ഖാന്റെ നിലപാട്.


ALSO READ: ‘ഗുരുവായൂരിലെ പ്രസാദ് ഊട്ട് ഭക്തര്‍ക്ക് മാത്രമുള്ളതാണ്, ഇതരമതസ്ഥര്‍ക്കുള്ള സര്‍വ്വാണിസദ്യയല്ല’; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി


ഇത് ബോളിവുഡില്‍ ഒരു പുതിയ കാര്യമൊന്നുമല്ല. സിനിമയുണ്ടായ കാലം മുതല്‍ കാസ്റ്റിംഗ് കൗച്ചും നിലനില്‍ക്കുന്നുണ്ട്. സിനിമയിലെ നടിമാരെ അവരുടെ സമ്മതത്തോടെയാണ് ലൈംഗികബന്ധത്തിനായി ഉപയോഗിക്കുന്നത്. അതിനെ പിന്നെങ്ങനെ ലൈംഗിക ചൂഷണമെന്ന് പറയാന്‍ കഴിയും- എന്നാണ് സരോജ് ഖാന്‍ പറഞ്ഞത്.

കാസ്റ്റിംഗ് കൗച്ചിലൂടെ ചൂഷണമല്ല മറിച്ച് സ്ത്രീകള്‍ക്ക് വരുമാനമാണ് ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു. അതിന്റെ പേരില്‍ സിനിമാ മേഖലയെ ഒന്നാകെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും സരോജ് ഖാന്‍ പറയുന്നു.

ബോളിവുഡില്‍ സ്ത്രീകള്‍ക്കു നേരേയുള്ള കാസ്റ്റിംഗ് കൗച്ചിന്റെ പേരില്‍ നടക്കുന്ന ലൈംഗിക ചൂഷങ്ങള്‍ക്കെതിരെ പ്രമുഖ നടിമാര്‍ ഈയിടെ രംഗത്തുവന്നിരുന്നു. എന്നാല്‍ ബോളിവുഡ് ഉണ്ടായ കാലം മുതല്‍ കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നു അതില്‍ പുതുമയില്ലെന്നും സരോജ് ഖാന്‍ പറഞ്ഞു.


ALSO READ: ട്രെയിനില്‍ ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സ്ഥിരം കുറ്റവാളി: പ്രതിയ്‌ക്കെതിരെയുള്ള മറ്റുകേസുകള്‍ ഇവയാണ്


ബോളിവുഡിലടക്കം നിരവധി നടിമാര്‍ കാസ്റ്റിംഗ് കൗച്ചിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്ന സാഹചര്യത്തിലാണ് സരോജ് ഖാന്റെ ഈ വിവാദ പ്രസ്താവന. തുടര്‍ന്ന് പ്രതികരണം വിവാദമായതോടെ കാസ്റ്റിംഗ് കൗച്ചിലെ തന്റെ പ്രതികരണത്തിന് അവര്‍ ക്ഷമ ചോദിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more