'എന്റെ മകനെ കൊന്ന് കളഞ്ഞേക്കൂ'; പൊലീസുകാരോട് വികാസ് ദുബെയുടെ അമ്മ
national news
'എന്റെ മകനെ കൊന്ന് കളഞ്ഞേക്കൂ'; പൊലീസുകാരോട് വികാസ് ദുബെയുടെ അമ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th July 2020, 10:23 am

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുപ്രസിദ്ധ കുറ്റാവാളി വികാസ് ദുബെയ്‌ക്കെതിരെ അമ്മ സരളാദേവി. വികാസ് ദുബെയെ പൊലീസ് അറസ്റ്റ് ചെയ്താലും കൊല്ലണമെന്നാണ് അമ്മയുടെ പ്രതികരണം.

ദുബെയ്ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും സരളാദേവി എ.എന്‍.ഐയോട് പറഞ്ഞു.

‘അവന്‍ പൊലീസിന് മുന്നില്‍ സ്വയം കീഴടങ്ങണം. അതിന് തയ്യാറാകുന്നില്ലെങ്കില്‍ അവനെ എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തണം. അവനെ നിങ്ങള്‍ കീഴടക്കിയാലും കൊന്നുകളഞ്ഞേക്കണം. കടുത്ത ശിക്ഷതന്നെ അവന് നല്‍കണം,’ സരളാദേവി പറഞ്ഞു.

നിരപരാധികളായ പൊലീസുകാരെ കൊന്നതിലൂടെ അവന്‍ ചെയിതിരിക്കുന്നത് വളരെ മോശം കാര്യമാണെന്നും അമ്മ പറഞ്ഞു. എന്‍കൗണ്ടറിന്റെ ചിത്രങ്ങള്‍ താന്‍ ടിവിയില്‍ കണ്ടെന്നും അവര്‍ പറഞ്ഞു.

‘നിരപരാധികളായ പൊലീസുകാരെ കൊന്നതിലൂടെ അവന്‍ ചെയിതിരിക്കുന്നത് വളരെ മോശം കാര്യമാണ്. എന്‍കൗണ്ടറിന്റെ ചിത്രങ്ങള്‍ ഞാന്‍ ടിവിയില്‍ കണ്ടു. വന്ന് പൊലീസിന് കീഴടങ്ങുന്നതാണ് അവന് നല്ലത്. അല്ലെങ്കില്‍ പൊലീസ് അവനെ കണ്ടു പിടിക്കണം,’ സരളാ ദേവി പറഞ്ഞു.

രാഷ്ട്രീയക്കാരുമായി കൂട്ടുകൂടിയതിന് ശേഷമാണ് ദുബെ കുറ്റകൃത്യങ്ങളിലേര്‍പ്പെടാന്‍ തുടങ്ങിയതെന്നും അമ്മ പറഞ്ഞു.

മുന്‍ മന്ത്രി സന്തോഷ് ശുക്ലയെ വെടിവെച്ച് കൊന്നത് ദുബെയ്ക്ക് എം.എല്‍.എയാവാനായിരുന്നെന്നും സരാളാദേവി പറഞ്ഞു.

നാലുമാസമായി മകനെ കണ്ടിട്ടെന്നും ദുബെ കാരണം കുടുംബത്തിനകത്തും ബുദ്ധിമുട്ടുകളുണ്ടാവുന്നുണ്ടെന്നും സരളാദേവി കൂട്ടിച്ചേര്‍ത്തു.

വികാസ് ദുബെയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 50,000 രൂപ പ്രതിഫലം നല്‍കുമെന്ന് കാണ്‍പൂര്‍ ഐജി മോഹിത് അഗര്‍വാള്‍ പ്രഖ്യാപിച്ചിരുന്നു.

ഡെപ്യൂട്ടി സൂപ്രണ്ട് ദേവേന്ദ്ര മിശ്രയുള്‍പ്പെടെ എട്ട് പൊലീസുകാരാണ് കഴിഞ്ഞ ദിവസത്തെ വെടിവെയ്പില്‍ മരിച്ചത്. ദുബെയെ പിടികൂടാനായി പൊലീസ് ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് വെള്ളിയാഴ്ച വെടിവെയ്പുണ്ടാവുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ