Advertisement
Kollywood
കുടുതല്‍ രഹസ്യങ്ങള്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍; വിജയ്‌യുടെ സര്‍ക്കാറിലെ ആദ്യ ഗാനചിത്രീകരണം ലാസ് വെയ്ഗസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Jun 25, 06:14 am
Monday, 25th June 2018, 11:44 am

 

ചെന്നൈ: ആരാധകര്‍ എറേ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രമാണ് ഇളയദളപതി വിജയ്‌യുടെ പുതിയ ചിത്രം സര്‍ക്കാര്‍. എ.ആര്‍ മുരുകദോസും വിജയും മൂന്നാം തവണയും ഒന്നിക്കുന്നു എന്നത് തന്നെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വിജയ്‌യുടെ പിറന്നാള്‍ ദിവസമായിരുന്നു ആരാധകര്‍ക്കായി പുറത്ത് വിട്ടത്. ഇപ്പോളിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.


Also Read അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗ്; വിമന്‍ കളക്ടീവ് വിട്ട് നിന്നു; പൃഥ്വിയും ഫഹദും എത്തിയില്ല

വിജയ്‌യുടെ ഇന്‍ട്രോഡക്ഷന്‍ ഗാനം ചിത്രീകരിക്കുന്നത് അമേരിക്കയിലെ ലാസ് വെയ്ഗസില്‍ നിന്നാണ്. ലോകത്തിലെ വിനോദ തലസ്ഥാനം എന്ന് അറിയപ്പെടുന്ന സ്ഥലമാണ് ലാസ് വെയ്ഗസ്.

എന്നാല്‍ ഇത് സാധാരണ വിജയ് ചിത്രങ്ങളെ പോലെ ഡാന്‍സ് നമ്പര്‍ ആയിരിക്കില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.


Also Read  കാത്തിരിപ്പിന് വിരാമം; രജനികാന്തിന്റെ റോബോ 2.0യുടെ റിലീസിംഗ് തിയ്യതി പ്രഖ്യാപിച്ചു

സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ എ.ആര്‍ റഹ്മാനാണ് സംഗീത സംവിധായകന്‍. കീര്‍ത്തി സുരേഷും, വരലക്ഷ്മി ശരത് കുമാറുമാണ് ചിത്രത്തിലെ നായികമാര്‍.നേരത്തെ ചിത്രത്തിലെ പോസ്റ്ററിലെ പുകവലി ദൃശ്യം വിവാദമായിരുന്നു.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ അതിശയിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് സര്‍ക്കാറിന്റെ ക്യാമറ ചലിപ്പിക്കുന്നത്.