Advertisement
Film News
ലാലേട്ടന്‍ അങ്ങനെയുള്ള ആളല്ല; അദ്ദേഹത്തെ കുറിച്ച് അത്തരത്തില്‍ പറയുന്നത് വലിയ മണ്ടത്തരമാണ്: സര്‍ജാനോ ഖാലിദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 06, 04:00 pm
Saturday, 6th January 2024, 9:30 pm

2020ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ബിഗ് ബ്രദര്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരനായിട്ട് എത്തിയിരുന്നത് സര്‍ജാനോ ഖാലിദ് ആയിരുന്നു.

ഇപ്പോള്‍ തന്റെ പുതിയ ചിത്രമായ രാസ്തയുടെ പ്രമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടെമെന്റിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് പറയുകയാണ് സര്‍ജാനോ.

താന്‍ കേട്ടത് പോലെയായിരുന്നില്ല മോഹന്‍ലാലെന്നും അദ്ദേഹം ഒരാളെ കണ്ടയുടനെ കമ്പനിയാകുന്ന ആളല്ലെന്നും അങ്ങനെ പറയുന്നത് വലിയ മണ്ടത്തരമാണെന്നും സര്‍ജാനോ പറയുന്നു.

‘ലാലേട്ടനെ കുറിച്ച് എല്ലാവരും പറഞ്ഞു കേട്ടിട്ടുള്ള അറിവ് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ലാലേട്ടന്‍ പെട്ടെന്ന് ആളുകളെ കംഫര്‍ട്ടാക്കുമെന്നാണ് പലരും പറഞ്ഞിരുന്നത്. അതുകൊണ്ട് എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ ഇഷ്ടമാണെന്നും കേട്ടിരുന്നു.

എന്നാല്‍ ഞാന്‍ എന്റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ലാലേട്ടന്റെ കൂടെ അഭിനയിക്കുമെന്ന് കരുതിയതല്ല. പക്ഷെ ഞാന്‍ കേട്ടത് പോലെ ഒന്നുമല്ലായിരുന്നു ലാലേട്ടന്‍. അദ്ദേഹത്തിന് ഭയങ്കര മിസ്റ്ററി ഉണ്ടായിരുന്നു, എനിക്കാണെങ്കില്‍ അത് എന്താണെന്ന് മനസിലാക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.

നമ്മള്‍ ഒരാളെ കുറിച്ച് ഒരുപാട് കേട്ടിട്ട് പിന്നെ അവരെ നേരിട്ട് കാണുമ്പോളുണ്ടാകുന്ന ഒരു സംഭവം ഉണ്ടല്ലോ, അതായിരുന്നു അന്ന് എനിക്ക്. ഞാന്‍ ലാലേട്ടനെ കണ്ടപ്പോള്‍ കുറച്ച് ഡിസ്റ്റര്‍ബ്ഡായി എന്നതാണ് സത്യം. ലാലേട്ടന്‍ എന്താണ് ഇങ്ങനെയെന്ന് ഓര്‍ത്തു.

പിന്നീടാണ് പുള്ളിക്കാരനും സമയമെടുക്കും എന്ന് മനസിലായത്. ലാലേട്ടന്‍ കണ്ടയുടനെ എല്ലാവരോടും കമ്പനിയാകുന്ന ആളല്ല. അദ്ദേഹം അങ്ങനെയാണെന്ന് പറയുന്നത് വലിയ മണ്ടത്തരമാണ്. പക്ഷേ പുള്ളി പിന്നീട് അതിന് വേണ്ടി നല്ല എഫേട്ട് ഇടാറുണ്ട്,’ സര്‍ജാനോ ഖാലിദ് പറയുന്നു.


Content Highlight: Sarjano Khalidh Talks About Mohanlal