| Sunday, 31st December 2023, 4:05 pm

ലാലേട്ടനെ സംബന്ധിച്ച് ഇതൊന്നും ഒരു വിഷയമുള്ള കാര്യമല്ല, കാരണം...: സർജാനോ ഖാലിദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടർപരാജയങ്ങൾക്ക് ശേഷം തിയേറ്ററിൽ ഇറങ്ങിയ മോഹൻലാൽ ചിത്രമാണ് നേര്. ബോക്സ്‌ ഓഫീസിൽ വമ്പൻ മുന്നേറ്റമാണ് ചിത്രം നടത്തി കൊണ്ടിരിക്കുന്നത്.

തുടർച്ചയായി പരാജയ സിനിമകളുടെ ഭാഗമായിരുന്ന സമയത്ത് മോഹൻലാലിനെ കുറിച്ച് വലിയ രീതിയിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു.

പോസിറ്റീവ് റിപ്പോർട്ടുള്ള ഒരു സിനിമ മാത്രം മതി മോഹൻലാൽ എന്ന നടന് തിരിച്ചു വരാൻ എന്ന സംസാരം നിലനിൽക്കുമ്പോഴാണ് പുതിയ ചിത്രം നേര് തിയേറ്ററുകളിൽ എത്തുന്നത്. ചിത്രം മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്.

മോഹൻലാലിന്റെ തിരിച്ചു വരവിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ സർജാനോ ഖാലിദ്. ബിഗ് ബ്രദർ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരനായി എത്തിയത് സർജാനോ ആയിരുന്നു.

മോഹൻലാൽ എല്ലാം തെളിയിച്ചു കഴിഞ്ഞ ഒരാളാണെന്നും ഇതൊന്നും ഒരു വിഷയമല്ല എന്നാണ് സർജാനോ പറയുന്നത്. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.

‘ലാലേട്ടൻ ആൾറെഡി എല്ലാം തെളിയിച്ച ഒരാളാണ്. ലാലേട്ടൻ ഇനി ഒരു പത്തിരുപത് മോശം സിനിമകളോ പരാജയ സിനിമകളോ ചെയ്ത് കഴിഞ്ഞാലും അദ്ദേഹം ലാലേട്ടൻ തന്നെയാണ്.

അദ്ദേഹമല്ലല്ലോ ഡയറക്റ്റ് ചെയ്യുന്നത്. വരുന്ന സിനിമകളിൽ നിന്ന് ലാലേട്ടൻ തെരഞ്ഞെടുക്കുന്നതാണ്. പിന്നെ ഞാൻ അങ്ങനെയൊന്നും ആലോചിച്ചിട്ടേയില്ല. ലാലേട്ടനെ സംബന്ധിച്ച് ഇതൊന്നും ഒരു വിഷയമുള്ള കാര്യമേയല്ല,’ സർജാനോ പറയുന്നു.

Content Highlight: Sarjano Khalidh Talk About Mohanlal

We use cookies to give you the best possible experience. Learn more