ജൂൺ എന്ന സിനിമയിലെ നോയൽ എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചതനായ നടനാണ് സർജനോ ഖാലിദ്. മലയാളത്തിൽ എന്ന പോലെ തമിഴിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കോബ്ര എന്ന സിനിമയിൽ വിക്രമിന്റെ ചെറുപ്പകാലം സർജനോ ആയിരുന്നു ചെയ്തിരുന്നത്.
വിക്രമുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിക്കുകയാണ് സർജനോ. തനിക്കും വിക്രമനും ഒരുമിച്ചുള്ള സീനുകൾ ഇല്ലായിരുന്നെന്നും എന്നാൽ സെറ്റിൽ തനിക്ക് ഒരുപാട് കൺസേൺസ് കിട്ടിയിരുന്നെന്നും സർജനോ പറഞ്ഞു. ഷൂട്ടിനിടയിൽ താൻ വിക്രമിനെ കണ്ടിരുന്നെന്നും അദ്ദേഹത്തെപ്പോലൊരു ആക്ടറിനെ താൻ കണ്ടിട്ടില്ലെന്നും സർജനോ കൂട്ടിച്ചേർത്തു. ഡബ്ബ് ചെയ്യുമ്പോൾ തന്റെ സീനുകൾ കണ്ടിട്ട് അഭിനന്ദിച്ചെന്നും സർജനോ ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സിനോട് പറഞ്ഞു.
‘ഞങ്ങൾക്ക് ഒരുമിച്ച് സീനുകൾ ഒന്നുമില്ലായിരുന്നു. പക്ഷേ പുള്ളിയുടെ ചെറുപ്പകാലം ചെയ്യുന്നത് കൊണ്ട് കുറെ കൺസേൺസ് എനിക്ക് കിട്ടിയിരുന്നു. ഞാൻ എത്രത്തോളം നന്നായി അഭിനയിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. കാരണം സിനിമയിൽ ആ ഫ്ലാഷ് ബാക്ക് ഭയങ്കര പ്രധാനപ്പെട്ടതായിരുന്നു . ആ ഭാഗം നന്നായിട്ട് വരണമെന്ന് ഭയങ്കര നിർബന്ധം ഉണ്ടായിരുന്നു.
സാറിന്റെ ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോൾ വെറുതെ ഒന്നു പോയി കണ്ടു, ഒരു ഹായ് പറഞ്ഞു. അദ്ദേഹം ഭയങ്കര സ്വീറ്റാണ്. ഞാൻ ഇവിടെ അങ്ങനെ ഒരു ആക്ടറിനെ കണ്ടിട്ടില്ല. നമ്മളോട് ഇങ്ങോട്ട് വന്നിട്ട് സംസാരിക്കും. ഒരു ചോദ്യം ചോദിക്കുമ്പോൾ ഫുൾ എക്സ്പ്ലനേഷൻ തരും. ബാക്കിയുള്ളവരൊക്കെ ഒന്നോ രണ്ടോ വരിയിൽ അങ്ങനെയൊന്നുമില്ല എന്നൊക്കെ പറയും എന്നല്ലാതെ ഇങ്ങനെ ജനുവിൻ ആയിട്ട് ഇങ്ങനെയൊക്കെയാണ് ഞാൻ ചെയ്യുന്നത് എന്ന് പറയില്ല.
ഞങ്ങളുടെ ഫസ്റ്റ് മീറ്റിങ്ങിൽ ആണ് ഇതൊക്കെ സംഭവിക്കുന്നത്. പടം കഴിഞ്ഞിട്ട് സ്റ്റുഡിയോയിൽ പുള്ളി ഡബ്ബ് ചെയ്തുകൊണ്ടിരിക്കുമ്പോൾ എന്റെ സീനൊക്കെ കണ്ടിട്ട് ഭയങ്കര ഇഷ്ടം ആയിട്ട് ഇപ്പോൾ അവനെ വിളിക്കണം എന്ന് പറഞ്ഞു. എന്നെ വിളിപ്പിച്ച് ‘നീ നന്നായിട്ട് ചെയ്തിട്ടുണ്ട്,
അടിപൊളിയായിരുന്നു’ എന്ന് പറഞ്ഞു. അത് മതിയായിരുന്നു എനിക്ക്,’ സർജനോ ഖാലിദ് പറഞ്ഞു.
Content Highlight: Sarjano khalid about Vikra