| Thursday, 9th November 2017, 3:49 pm

ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് നല്‍കാന്‍ ചെന്നിത്തല ആവശ്യപ്പെട്ടിരുന്നെന്ന് സരിത എസ് നായര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവ് നല്‍കാന്‍ രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടതായി സരിത എസ് നായര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്താണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


Also Read:  ഇങ്ങനെയുള്ളവരുടെ മുഖം മൂടി പിച്ചി ചീന്താന്‍ അവസരം കിട്ടിയതില്‍ സന്തോഷം; ഞാന്‍ അങ്ങനെയൊരു സ്ത്രീയല്ലെന്നും സരിത എസ് നായര്‍


ചെന്നിത്തല തന്നോട് നേരിട്ട് ഫോണ്‍വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും സരിത പറഞ്ഞു കമ്മീഷന് നല്‍കിയതിനേക്കാള്‍ കൂടുതല്‍ തെളിവുണ്ടെന്നും സരിത പറഞ്ഞു. സോളാര്‍ റിപ്പോര്‍ട്ടിന്മേല്‍ സന്തോഷമുണ്ടെന്നും ഇത്തരമൊരു റിപ്പോര്‍ട്ട് പരസ്യമായതില്‍ വിഷമമുണ്ടെങ്കിലും ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍പെടാന്‍ സാധ്യതയുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പായി മാറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സരിത പറഞ്ഞു.

രാഷ്ട്രീയക്കാരെല്ലാം എന്റെ കൈയില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. ആരെയും പ്രതീപ്പെടുത്താന്‍ ഒന്നും ചെയ്തിട്ടില്ല. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പണം രാഷ്ട്രീയക്കാര്‍ക്ക് കൊടുക്കേണ്ട അവസ്ഥയാണ് തനിക്കുണ്ടായതെന്നും സരിത പറഞ്ഞു.

റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം ചാനലുകള്‍ ചര്‍ച്ചചെയ്യുന്നത് റിപ്പോര്‍ട്ടിലെ ഒരു ഭാഗം മാത്രമാമെന്നും, ഹരാസ്‌മെന്റിനപ്പുറത്തേക്ക് ചര്‍ച്ചകള്‍ പോകേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ഒരു ആവശ്യം നിറവേറ്റുന്നതിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ പോകുന്നവര്‍ക്ക് കാര്യം സാധിക്കാന്‍ എന്തൊക്കെ ചെയ്യേണ്ടി വരുമെന്നു കൂടിയാണ് റിപ്പോര്‍ട്ട് പറയുന്നത്. കേവലം ഒരു ഹരാസ്‌മെന്റിനപ്പുറം ഇത്തരം കോഴ വിഷയങ്ങളും ചര്‍ച്ചയാകേണ്ടതുണ്ട് അവര്‍ പറഞ്ഞു.


Dont Miss: സോളാര്‍; സരിതയെ പീഡിപ്പിച്ചവരില്‍ ബഷീറലി തങ്ങളുടെ പേരും; പദ്ധതിയേക്കാള്‍ ചൂഷണത്തിനായിരുന്നു താല്‍പ്പര്യമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം


ഇങ്ങനെയുള്ളവരുടെ മുഖം മൂടി പിച്ചി ചീന്താന്‍ അവസരം കിട്ടിയതില്‍ സന്തോഷം ഉണ്ട് അവര്‍ കൂട്ടിച്ചേര്‍ത്തു. “കോണ്‍ഗ്രസിന്റെ ചാനല്‍ തൊഴിലാളികള്‍ പറയുന്നതുപോലെ ഞാന്‍ അങ്ങനെയൊരു സ്ത്രീയായിരുന്നില്ല. കമ്മീഷന്‍ റിപ്പോര്‍ട്ട് വായിച്ചാല്‍ എന്റെ സാഹചര്യം മനസിസാകും. ”

എത്രേ മോശക്കാരിയാണെന്ന് ചിത്രീകരിച്ചാലും എത്ര തവണ കല്ലെറിഞ്ഞാലും മാന്യമായി തന്നെ മുന്നോട്ടു പോകും. എനിക്ക് എന്റെ ജീവിതം അറിയാം, തെറ്റായ വഴിയില്‍ ഇതുവരെ പോയിട്ടില്ല അവര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more