Kerala
സരിത തന്റെ വീട്ടിലുണ്ട്; നാളെ മാധ്യമങ്ങളെ കാണുമെന്ന് ഫെനി ബാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Feb 22, 06:20 am
Saturday, 22nd February 2014, 11:50 am

[share]

[]തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയ സരിത എസ് നായര്‍ നാളെ രാവിലെ പത്ത് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍.

തിരുവനന്തപുരത്തോ ആലപ്പുഴയിലോ വെച്ചായിരിക്കും മാധ്യമങ്ങളെ കാണുക. ഇതിന് ശേഷം തിരുവനന്തപുരത്തെ അവരുടെ വസതിയിലേക്ക് പോകുമെന്നും ഫെനി പറഞ്ഞു.

സരിത ഇപ്പോള്‍ തന്റെ വീട്ടിലുണ്ട്. സരിതയെ കാണാനില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഇന്നലെ കേസിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് സരിത തന്റെ വീട്ടില്‍ തങ്ങിയതെന്നും ഫെനി പറഞ്ഞു.

ഇന്നലെ അട്ടക്കുളങ്ങര ജയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ രണ്ട് ദിവസത്തിനകം മാധ്യമങ്ങളെ കാണുമെന്ന് സരിത പറഞ്ഞിരുന്നു. അതുപ്രകാരം നാളെ തന്നെ സരിത മാധ്യമങ്ങള്‍ക്ക് മുന്നിലെത്തും.

സരിത എസ്. നായര്‍ ഫെനി ബാലകൃഷ്ണന്റെ ഭാര്യവീട്ടില്‍ നിന്നും മുങ്ങിയതായി ഇന്ന് രാവിലെ അഭ്യൂഹമുണ്ടായിരുന്നു.

സരിത താമസിച്ച വീട്ടിനു പിറകിലെ റോഡില്‍ ഇന്നു പുലര്‍ച്ചെ വന്നു നിന്ന വാഹനത്തില്‍ കയറി കൊല്ലം ഭാഗത്തേക്കു  പോയതായി അയല്‍വാസികള്‍ പറഞ്ഞു.

ഇന്നലെ ഫെനിയുടെ വീട്ടില്‍ സരിതയുടെ അമ്മയും രണ്ട് കുട്ടികളോടും ഒപ്പമായിരുന്നു സരിത ഉണ്ടായിരുന്നു.

എട്ടു മാസത്തെ ജയില്‍വാസത്തിനു ശേഷം ഇന്നലെയാണ് സരിത ജയില്‍ മോചിതയായത്.