'ആന്റണി'; ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി സരിഗമ
Film News
'ആന്റണി'; ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി സരിഗമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 2nd August 2023, 6:15 pm

ജോഷിയും-സുരേഷ് ഗോപിയും ഒന്നിച്ച പാപ്പന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയും-ജോജു ജോര്‍ജും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘ആന്റണി’യുടെ ഓഡിയോ റൈറ്റ്സ് ‘സരിഗമ’ സ്വന്തമാക്കി. ജോഷിയുടെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത് ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് വിജയരാഘവന്‍ എന്നിവര്‍ ആയിരുന്നു.

അവര്‍ തന്നെ ആണ് ആന്റണിയില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ സവിശേഷത. ആന്റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധര്‍ക്ക് ഇടയിലും സോഷ്യല്‍ മീഡിയയില്‍ എല്ലാം തന്നെ ഏറെ തരംഗം തീര്‍ത്തിരുന്നു.

ആന്റണിയില്‍ മറ്റു പ്രധാന കഥാപാത്രമായി കല്യാണി പ്രിയദര്‍ശനും ആശ ശരത്തും എത്തുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍ ആശാ ശരത്തും ആദ്യമായി ആണ് ഒരു ജോഷി ചിത്രത്തില്‍ അഭിനയിക്കുന്നത്. ജോജു ജോര്‍ജും ജോഷിയും ഒന്നിച്ച പൊറിഞ്ചു മറിയം ജോസ് ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു.

ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും പൂജയും കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ച് നടന്നു. രചന – രാജേഷ് വര്‍മ, ഛായാഗ്രഹണം – രണദിവെ, എഡിറ്റിങ് – ശ്യാം ശശിധരന്‍, സംഗീത സംവിധാനം – ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ് – അനൂപ് പി. ചാക്കോ, വിതരണം – അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സിബി ജോസ് ചാലിശ്ശേരി, ആക്ഷന്‍ ഡയറക്ടര്‍ – രാജശേഖര്‍, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ – വര്‍ക്കി ജോര്‍ജ് , സഹ നിര്‍മാതാക്കള്‍ – ഷിജോ ജോസഫ്, ഗോകുല്‍ വര്‍മ, കൃഷ്ണരാജ് രാജന്‍, പി.ആര്‍.ഒ. – ശബരി. മാര്‍ക്കറ്റിങ്ങ് പ്ലാനിങ് -ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്, ഡിസ്ട്രിബ്യുഷന്‍ – അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്.

Content Highlight: ‘Sarigama’ owns the audio rights of the new film ‘Anthony’