| Monday, 25th November 2024, 9:04 pm

ക്യാപ്ഡ് പ്ലെയറായ ചേട്ടനെ വേണ്ട, അണ്‍ ക്യാപ്ഡ് പ്ലെയര്‍ അനുജനെ മതി; ഐ.പി.എല്‍ മെഗാലേലത്തില്‍ ട്വിസ്റ്റ്!

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.പി.എല്ലിന് മുന്നോടിയായി നടത്തുന്ന മെഗാ താരലേലത്തിന്റെ രണ്ടാം ദിനത്തില്‍ അണ്‍സോള്‍ഡ് ലിസ്റ്റ് നീളുകയാണ്. ഇന്ത്യയുടെ ഡൊമസ്റ്റിക് സൂപ്പര്‍ താരങ്ങളായ സര്‍ഫറാസ് ഖാനും ഇളയ സഹോദരന്‍ മുഷീര്‍ ഖാനുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഡൊമസ്റ്റിക്കില്‍ മുംബൈക്ക് വേണ്ടി കളിക്കുന്ന മിന്നും താരങ്ങള്‍ ഇക്കുറി ഐ.പി.എല്‍ മെഗാ ലേലത്തില്‍ എത്തിയപ്പോള്‍ വമ്പന്‍ ഫ്രാഞ്ചൈസികള്‍ റാഞ്ചുമെന്നു തന്നെയാണ് കരുതിയത്. എന്നാല്‍ പ്രതീക്ഷകള്‍ തകിടം മറിച്ച് അഗ്രസീവ് ബാറ്റര്‍ സര്‍ഫറാസ് ഖാനെ ആരും തെരഞ്ഞടുത്തില്ല.

എന്നാല്‍ സഹോദരന്‍ മുഷീര്‍ ഖാനെ പഞ്ചാബ് കിങ്‌സ് ബേസ് പ്രൈസായ 30 ലക്ഷം രൂപയ്ക്കാണ് വിളിച്ചെടുത്തത്. എന്നാല്‍ 75 ലക്ഷം രൂപ അടിസ്ഥാനവിലയുള്ള സര്‍ഫറാസ് ഖാനെ ഒരു ഫ്രാഞ്ചൈസിയും സ്വന്തമാക്കിയില്ല.

അണ്‍ ക്യാപ്ഡ് താരമയ മുഷീര്‍ ഖാനെ പഞ്ചാബ് എടുത്തപ്പോള്‍ ക്യാപ്ഡ് താരമായ സര്‍ഫറാസിനായും ആരും കൈ പൊന്തിക്കാത്തതാണ് മറ്റൊരു പ്രത്യേകത. ഐ.പി.എല്ലില്‍ 40 മത്സരങ്ങളില്‍ 441 റണ്‍സാണ് താരം നേടിയത്. ദല്‍ഹിക്ക് വേണ്ടിയാണ് താരം അവസാനമായി കളിച്ചത്. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

ഇന്ത്യയ്ക്കായ് ആറ് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 371 റണ്‍സും 150 ഉയര്‍ന്ന സ്‌കോറും താരം സ്വന്തമാക്കിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 54 മത്സരങ്ങളില്‍ നിന്ന് 4593 റണ്‍സും ടി-20യില്‍ 1188 റണ്‍സുമാണ് സര്‍ഫറാസിനുള്ളത്.

അണ്‍സോള്‍ഡ് കളിക്കാരുടെ ലിസ്റ്റില്‍ ഒട്ടനവധി കളിക്കാര്‍ ഇടം നേടിയിട്ടുണ്ട്. ദേവ്ദത്ത് പടിക്കല്‍, ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍, ശര്‍ദുല്‍ താക്കൂര്‍, മസ്തഫിസൂര്‍ റഹ്‌മാന്‍, സിക്കന്ദര്‍ റാസ, പൃഥി ഷാ, കേശവ് മഹാരാജ്, ക്വേനാ മഫാക്ക, ചേകന്‍ സക്കറിയ, ബ്രണ്ടണ്‍ മക്കെല്ലം തുടങ്ങിയ താരങ്ങളെയൊന്നും ഫ്രാഞ്ചൈസികള്‍ തെരഞ്ഞെടുത്തില്ല.

Content Highlight: Sarfaraz Khan Un Sold In 2025 IPL Mega Auction, Musheer Khan Sold In Panjab Kings

We use cookies to give you the best possible experience. Learn more