ഇവനെയൊന്നും ഇന്ത്യയിലെ സെലക്ടര്‍മാര്‍ കാണുന്നില്ലേ; അവസാന മത്സരങ്ങളില്‍ ഒരു ട്രിപ്പിള്‍ സെഞ്ച്വറി, രണ്ട് ഡബിള്‍ സെഞ്ച്വറി ഒപ്പം എണ്ണം പറഞ്ഞ മൂന്ന് സെഞ്ച്വറിയും
രഞ്ജിയിൽ റണ്ണടിച്ചുകൂട്ടി മുംബൈയുടെ യുവതാരം സര്‍ഫറാസ് ഖാന്‍. സീസണിലെ മൂന്നാം സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. ഓരോ മത്സരത്തിലും റണ്ണടിച്ചുകൂട്ടുന്നതിനൊപ്പം തന്നെ നിലനിര്‍ത്തുന്ന കണ്‍സിസ്റ്റന്‍സിയാണ് താരത്തെ വ്യത്യസ്തനാക്കുന്നത്.
ഉത്തരാഖണ്ഡിനെതിരെയാണ് താരം സീസണില്‍ മൂന്നാം സെഞ്ച്വറി കരസ്ഥമാക്കിയത്.
205 പന്തില്‍ നിന്നും 153 റണ്‍സ് നേടിയാണ് സര്‍ഫറാസ് കഴിഞ്ഞ മത്സരത്തില്‍ നിന്നും സെഞ്ച്വറി സ്വന്തമാക്കിയത്. മുംബൈയെ നോക്കൗട്ടില്‍ പ്രവേശിപ്പിച്ചതില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്.
കഴിഞ്ഞ 13 മത്സരത്തില്‍ നിന്നും 124.92 ശരാശരിയില്‍ 1624 റണ്‍സാണ് സര്‍ഫറാസ് സ്വന്തമാക്കിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും ഒരു ട്രിപ്പിള്‍ സെഞ്ച്വറിയും ഉള്‍പ്പെടും.
സര്‍ഫറാസിനെ കൂടാതെ മുംബൈയ്ക്കായി സുവേദ് പാര്‍ക്കറും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സര്‍ഫറാസിന്റെയും സുവേദിന്റെയും പ്രകടനത്തിലാണ് മുംബൈ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
ഇരട്ട സെഞ്ച്വറിയോടെയായിരുന്നു സുവേദ് മത്സരത്തില്‍ കത്തിക്കയറിയത്. 447 പന്തില്‍ നിന്ന് 21 ഫോറും നാല് സിക്സറും അടക്കം 252 റണ്‍സാണ് സുവേദ് നേടിയത്.
ഇതോടെ ഒന്നാം ഇന്നിംഗ്സില്‍ എട്ട് വിക്കറ്റിന് 647 റണ്‍സിന് മുംബൈ ആദ്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.