Sports News
നാലാം ഇന്നിങ്‌സില്‍ ഗവാസ്‌കര്‍ സര്‍ഫറാസിനെ വിമര്‍ശിച്ചത് എന്തിന്? ഒടുവില്‍ സര്‍ഫറാസ് മാപ്പ് പറഞ്ഞു
സ്പോര്‍ട്സ് ഡെസ്‌ക്
2024 Mar 14, 09:25 am
Thursday, 14th March 2024, 2:55 pm

ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിന്റെയും 64 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 218 റണ്‍സിനാണ് ഓള്‍ ഔട്ട് ആയത്. തുടര്‍ ബാറ്റിങ്ങില്‍ ഇന്ത്യ 477 റണ്‍സിനും ഓള്‍ ഔട്ട് ആയി. ശേഷം രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 195 റണ്‍സിന് തകര്‍ക്കുകയായിരുന്നു. ഇതോടെ 4-1ന് പരമ്പര സ്വന്തമാക്കാനും ചാമ്പ്യന്‍മാരാകാനും ഇന്ത്യക്ക് സാധിച്ചു.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിനിടെ സര്‍ഫറാസ് ഖാന്റെ അശ്രദ്ധമായ ഷോട്ടിന് സുനില്‍ ഗവാസ്‌കര്‍ രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 59 പന്തില്‍ 56 റണ്‍സാണ് നേടിയാണ് സര്‍ഫറാസ് പുറത്തായത്.

ടീ ബ്രേക്കിന് ശേഷം സര്‍ഫറാസ് ഷൊയ്ബ് ബഷീറിന്റെ പന്തില്‍ ഒരു ലൂസ് കട്ട് ഷോര്‍ട്ട് കളിച്ചു സ്ലിപ്പില്‍ ക്യാച്ച് കൊടുക്കുകയായിരുന്നു. താരത്തിന്റെ മോശം ഷോട്ടില്‍ നിരാശനായ ഗവാസ്‌കര്‍ കമന്ററി ബോക്‌സില്‍ ദേഷ്യത്തോടെ പ്രതികരിച്ചു.

‘ആ ഷോട്ട് കളിക്കാന്‍ അനുയോജ്യമായ പന്തല്ല അത്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം കളിച്ച ആദ്യ പന്തായിരുന്നു അത്, ബൗളര്‍മാരെ നേരിടുന്നതിന് കുറച്ച് സമയം നല്‍കണമായിരുന്നു,’ഗവാസ്‌കര്‍ പറഞ്ഞു.

മത്സരത്തിനു ശേഷം ധര്‍മശാലയിലെ ടീം ഹോട്ടലില്‍ വച്ച് സര്‍ഫറാസ് ഇതിഹാസതാരം ഗവാസ്‌കറെ കണ്ടിരുന്നു. ഒരു വ്യവസായി ആയ ശ്യാം ഭാട്ടിയ എന്ന സുഹൃത്ത് വഴി മുന്‍ ക്യാപ്റ്റനോട് സര്‍ഫറാസ് ക്ഷമ പറയുകയായിരുന്നു.

 

Content highlight: Sarfaraz Khan Say Sorry To Sunil Gavaskar