ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തിലെ ആദ്യ ദിവസം രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അവസാനിച്ചിരിക്കുകയാണ്. ആദ്യം ദിവസം കളി അവസാനിക്കുമ്പോള്‍ 326-5 എന്ന നിലയിലാണ് ഇന്ത്യ.
Centuries from Jadeja (110*) and Rohit Sharma (131) guide #TeamIndia to 326/5 at Stumps on Day 1 of the 3rd Test.
തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സര്‍ഫറാസ് ഖാന്‍. തന്റെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ തന്നെ അര്‍ധസെഞ്ച്വറി നേടി മികച്ച പ്രകടനമാണ് സര്‍ഫറാസ് നടത്തിയത്.
ടെസ്റ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് സര്‍ഫറസ് ഖാന്‍ സ്വന്തമാക്കിയത്. 48 പന്തില്‍ നിന്നും ആയിരുന്നു സര്‍ഫറാസ് തന്റെ ആദ്യ ടെസ്റ്റ് ഫിഫ്റ്റി നേടിയത്. 66 പന്തില്‍ 62 റണ്‍സ് ആണ് സര്‍ഫറാസ് ഖാന്‍ നേടിയത്. ഒമ്പത് ഫോറുകളും ഒരു സിക്സും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 196 പന്തില്‍ 131 റണ്‍സ് നേടിയായിരുന്നു രോഹിത്തിന്റെ മികച്ച പ്രകടനം. മറുഭാഗത്ത് ജഡേജ 212 പന്തില്‍ പുറത്താവാതെ 110 റണ്‍സും നേടി.
ബാറ്റിങ്ങിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് സ്‌കോര്‍ 33 എത്തി നില്‍ക്കുമ്പോള്‍ മൂന്ന് പ്രധാന താരങ്ങളെ നഷ്ടമായി. യശസ്വി ജെയ്‌സ്വാള്‍ പത്ത് റണ്‍സും രജത് പടിതാര്‍ അഞ്ച് റണ്‍സും ശുഭ്മന്‍ ഗില്‍ റണ്‍സ് ഒന്നും എടുക്കാതെയായിരുന്നു പുറത്തായത്. എന്നാല്‍ പിന്നീട് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ചുകൊണ്ട് രോഹിത് ഇന്ത്യന്‍ ഇന്നിങ്സിനെ മുന്നോട്ട് നയിക്കുകയായിരുന്നു.