ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ ഐതിഹാസികമായ വിജയമാണ് നേടിയത്. ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന്റെയും രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്റെയും വിജയമാണ് ടീം സ്വന്തമാക്കിയത്. എന്നാല്‍ കടുവകള്‍ക്കെതിരെയുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചെങ്കിലും പെയിങ് ഇലവന്റെ ഭാഗമാകാന്‍ ഇന്ത്യന്‍ യുവ ബാറ്റര്‍ സര്‍ഫറാസ് ഖാന് സാധിച്ചിരുന്നില്ല.
എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര ടൂര്‍ണമെന്റായ ഇറാനി കപ്പില്‍ കളിക്കാന്‍ താരത്തെ വിട്ടയച്ചിരുന്നു. ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് മുംബൈയ്ക്ക് വേണ്ടി ഇരട്ട സെഞ്ച്വറി നേടിയാണ് സര്‍ഫറാസ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരെയുള്ള മത്സരത്തിലാണ് മുംബൈയുടെ വലം കൈ ബാറ്റര്‍ തകര്‍ത്തടിച്ചത്.
നിലവിലെ രഞ്ജി ട്രോഫി ചാമ്പ്യന്‍മാരായ മുംബൈയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെക്കൊപ്പം സര്‍ഫറാസ് തിളങ്ങുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 131 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ 97 റണ്‍സെടുത്ത രഹാനെ പുറത്തായി.
നിലവില്‍ രണ്ടാം ദിവസം കളി നിര്‍ത്തിയപ്പോള്‍ 276 പന്തില്‍ 25 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 221 റണ്‍സ് നേടി പുറത്താകാതെയാണ് സര്‍ഫറാസ് മിന്നല്‍ പ്രകടനം നടത്തുന്നത്. നിലവില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 536 റണ്‍സാണ് മുബൈ നേടിയത്.
Stumps on Day 2!
A day dominated by Mumbai and made special by Sarfaraz Khan’s double century.
Mumbai move to 536/9 with Sarfaraz Khan (221*) and Juned Khan (0*) at the crease.#IraniCup | @IDFCFIRSTBank
റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി മുകേഷ് കുമാര്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ യാഷ് ദയാല്‍, പ്രസീദ് കൃഷ്ണ എന്നിവര്‍ രണ്ട് വിക്കറ്റും ശരണ്‍ഷ് ജയ്ന്‍ ഒരു വിക്കറ്റും നേടി.
മുംബൈക്ക് വേണ്ടി വെടിക്കെട്ട് പ്രകടനം നടത്തിയ സര്‍ഫറാസ് ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് ടെസ്റ്റിലെ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറി അടക്കം 200 റണ്‍സ് നേടിയിട്ടുണ്ട്. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന് താരം ഇതിനോടകം തെളിയിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്രില്‍ സജീവമാകാനും താരത്തിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlight: Sarfaraz Khan Great Performance In Irani Cup