ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് 434 റണ്‍സിന്റെ കൂറ്റന്‍ വിജയം. 557 റണ്‍സ് പിന്തുടരാന്‍ ഇറങ്ങിയ ഇംഗ്ലണ്ട് 122 റണ്‍സിന് പുറത്താവുകയായിരുന്നു.
ഇന്ത്യന്‍ ബൗളിങ് നിരയില്‍ രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
A roaring win in Rajkot! 🏟️#TeamIndia register a 434-run win over England in the 3rd Test 👏👏
പരമ്പരയില്‍ രണ്ട് ഇന്നിങ്‌സിലും മികച്ച പ്രകടനമാണ് സര്‍ഫറാസ് ഖാന്‍ നടത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 66 പന്തില്‍ 62 റണ്‍സാണ് താരം നേടിയത്. ഒമ്പത് ഫോറുകളും ഒരു സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
രണ്ടാം ഇന്നിങ്‌സില്‍ 72 പന്തില്‍ 68 റണ്‍സ് നേടിയും സര്‍ഫറാസ് മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളും മൂന്ന് സിക്‌സുമാണ് സര്‍ഫറാസ് നേടിയത്. ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയ നേട്ടമാണ് സര്‍ഫറാസ് ഖാന്‍ സ്വന്തമാക്കിയത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ആറാം നമ്പര്‍ പൊസിഷനില്‍ അരങ്ങേറ്റം കുറിച്ച താരങ്ങളില്‍ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരമെന്ന നേട്ടമാണ് സര്‍ഫറാസ് സ്വന്തമാക്കിയത്. രണ്ട് ഇന്നിങ്‌സുകളിലുമായി 130 റണ്‍സാണ് സര്‍ഫറാസ് ഖാന്‍ നേടിയത്.
സര്‍ഫറാസിന്റെ മുന്നില്‍ മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണർ വീരേന്ദ്രർ സെവാഗ് ആണ് ഉള്ളത്. 2001ല്‍ ടെസ്റ്റില്‍ അരങ്ങേറിയ രോഹിത് ആദ്യ പരമ്പരയില്‍ 136 റണ്‍സാണ് നേടിയത്.
നേട്ടങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്. 2013ൽ ടെസ്റ്റില്‍ അരങ്ങേറിയ രോഹിത് ആദ്യ മത്സരത്തില്‍ 177 റണ്‍സാണ് നേടിയത്.
ജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലാണ്. ഫെബ്രുവരി 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം ടെസ്റ്റ് നടക്കുന്നത്. ജാര്‍ഖണ്ഡിലെ ജെ. എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Sarfaraz Khan great performance against England